Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ജീവനുവേണ്ടിയുള്ള യുദ്ധം
കഥ

ജീവനുവേണ്ടിയുള്ള യുദ്ധം

By Neethi BalagopalOctober 28, 2023Updated:October 31, 202320 Comments5 Mins Read179 Views
Bookmark Now
Please login to bookmark Close

No account yet? Register

ഗുൽമോഹർ പൂത്തുലഞ്ഞ താഴ്വരയിലൂടെ റുഹാനിയുടെ കൈയിൽപിടിച്ച് നടന്നുവരികയായിരുന്നു അശോക്. തടാകത്തിന്റെ വടക്കുനിന്നെത്തിയ തണുത്തുമരച്ച കാറ്റ് അവരെ തൊട്ടുകടന്നുപോയി. അവൾ അശോകിന്റെ കൈവിടുവിച്ച് സ്കൂൾബാഗിൽനിന്നും കൈയുറകൾ എടുത്തുധരിച്ചു. കാറ്റിൽപറക്കുന്ന അവളുടെ തട്ടം നോക്കി അവൻപറഞ്ഞു.

 ”ഞാനപ്പോഴേ പറഞ്ഞതല്ലേ.. നിന്റെ കൈ തണുത്തുമരവിച്ചുപോകുമെന്ന് “.

 തണുപ്പുകാരണം അവളുടെ ചുണ്ടുകൾ നീലിച്ചിരിക്കുന്നുണ്ടായിരുന്നു. അവരുടെ കൂടെയുണ്ടായിരുന്നവരെല്ലാം തണുപ്പകറ്റാനെന്നോണം കൈകൾ കൂട്ടിത്തിരുമ്മുകയും അതിന്റെ ചൂട് മുഖത്ത് പുരട്ടുകയും ചെയ്തു.

 അശോകും റുഹാനിയും സഹപാഠികളാണ്. അവരുടെതന്നെ സ്കൂളിലെ മൂന്നുകുട്ടികളുംചേർന്ന് എന്നും ഒരുമിച്ചാണ്  തടാകത്തിന് അപ്പുറത്തുള്ള സ്കൂളിൽ പോക്കുവരവ്. ദിവസവും കാലത്ത് റൂഹാനിയുടെ അബ്ബ റസാഖ് , കുട്ടികളെ ഷിക്കാരയിൽ കയറ്റി സ്കൂളിലേക്ക് പോകാൻ കരയിൽ ഇറക്കിക്കൊടുക്കും. എന്നിട്ട് അയാൾ ജോലിക്കുപോകും.. തിരിച്ചുവരുന്നത് മിക്കവാറും അശോകിൻ്റെ അച്ഛന്റെ കൂടെയാവും .

 തണുപ്പ് കൂടുതലുള്ള ദിവസങ്ങളിൽ വെയിൽ ചായുന്നതിനുമുൻപ് മാസ്റ്റർജി സ്കൂൾ വിടുമായിരുന്നു. തണുപ്പുകാലത്ത് ദിവസങ്ങളോളം , സൂര്യനുദിക്കാത്തതുപോലെ ആ പ്രദേശം മുഴുവൻ കോടയിൽ പുതഞ്ഞ് ഇരുണ്ടുകിടന്നു. ആ ദിവസങ്ങളിൽ സ്കൂൾ അടഞ്ഞുകിടന്നു. ഒരു ചെറിയ സ്കൂൾ ആയിരുന്നത് . ഒന്നോ രണ്ടോ ടീച്ചർമാരും പത്തോ പന്ത്രണ്ടോ കുട്ടികളും മാത്രം ഉണ്ടായിരുന്ന തടികൊണ്ടു നിർമ്മിച്ച ഒരു കൊച്ചുഷെഡ് ആയിരുന്നു അവരുടെ സ്കൂൾ..

 അന്നു നേരത്തേ അവധികിട്ടിയ ദിവസമായിരുന്നു. ആരെങ്കിലും തങ്ങളെകൊണ്ടുപോകാൻ വരുന്നതും കാത്ത് ആ കുട്ടികൾ നിന്നു. കായൽപ്പരപ്പിലൂടെ അങ്ങിങ്ങായി ഒഴുകിനീങ്ങുന്ന ഷിക്കാരകൾ. നീല വാനിൽ അങ്ങിങ്ങായി പരുത്തിക്കെട്ടുപോലെ തൂവെള്ളമേഘങ്ങൾ. അക്കരെ ആരൊക്കെയോ നിൽക്കുന്നത് കാണാം. ചിലപ്പോൾ അമ്മമാർ കുട്ടികളെ കാത്തുനിൽക്കും അവിടെ. ദൂരെനിന്ന് ഒരു ഷിക്കാരവരുന്നതു കണ്ട റുഹാനി പറഞ്ഞു

  “നോക്ക് അബ്ബ വരുന്നുണ്ട് “.

ഷിക്കാര അടുത്തുവന്നുനിന്നതും കുട്ടികൾ ഓടിക്കയറാനാഞ്ഞു. റസാഖ് പെട്ടെന്ന് കൈയുയർത്തി അശോകിനെ തടഞ്ഞുകൊണ്ടു പറഞ്ഞു.

  “നീ കയറണ്ട ” .

 അവനെ അവിടെ ഒറ്റയ്ക്കുനിർത്തി. ‘അശോകിനെകൂടെ കൂട്ടു ‘ എന്നു റുഹാനി പറഞ്ഞതുകേട്ടില്ലെന്നുനടിച്ച് അയാൾ ഷിക്കാര തുഴഞ്ഞുനീങ്ങി. അപ്രതീക്ഷിതമായ സംഭവത്തിൽ അമ്പരന്ന് എട്ടുവയസ്സുകാരനായ അശോക് എന്തു ചെയ്യണമെന്നറിയാതെ ആ കായൽക്കരയിൽ ഏകനായിനിന്നു. കുറേകഴിഞ്ഞ് അതിലേവന്ന പല ചരക്കുകച്ചവടക്കാരൻ ഷിക്കാര നിർത്തി അവനേ കയറ്റി അക്കരെയെത്തിച്ചു.

അമ്മ നീലം അവനെയുംകാത്തു നിൽക്കുന്നുണ്ടായിരുന്നു. ഓടിച്ചെന്ന് കരഞ്ഞുകൊണ്ട് ആ കുട്ടി അമ്മയെ കെട്ടിപ്പിടിച്ചു. അവർ മകനെ ആശ്വസിപ്പിച്ചു. അവൻ റുഹാനിയുടെ വീട്ടിലേക്ക് നോക്കിയപ്പോൾ അവൾ ജനാലയിലൂടെ നോക്കുന്നതുകണ്ടു. എപ്പോൾ വേണമെങ്കിലും പരിപൂർണ്ണ സ്വാതന്ത്ര്യത്തോടെ ഓടിക്കയറിച്ചെല്ലാവുന്ന വീടായിട്ടു പോലും അന്നെന്തോ ഒരു വൈക്ലബ്യം അനുഭവപ്പെട്ടു. തലതാഴ്ത്തി അമ്മയുടെ കൈപിടിച്ച് വീട്ടിനകത്തുകടന്നു. മനസ്സിനകത്തൊരു മതിൽക്കെട്ടു ഉയർന്നത് വല്ലാത്ത നൊമ്പരമുണ്ടാക്കുന്നുണ്ടായിരുന്നു.

 ചെറുതാണെങ്കിലും മനോഹരമായ ഒരു വീടായിരുന്നു അശോകിന്റേത് . കായൽകരയിൽനിന്നും അധികം ദൂരത്തല്ലാതെ സ്ഥിതി ചെയ്തിരുന്ന ഒരു കൊച്ചുവീട്.. വീട്ടിൽ അവനെക്കൂടാതെ  അച്ഛനും അമ്മയും ആറുവയസ്സുകാരി അനിയത്തി ഗീതയും ഉണ്ടായിരുന്നു.

 അന്ന് സ്കൂളിൽനിന്നും വന്ന അശോക് ആകെ അങ്കലാപ്പിൽ ആയിരുന്നു.. റസാഖ് അങ്കിളിനെന്തു പറ്റിയതാണ്. എന്ത് വാത്സല്യത്തോടെ ആയിരുന്നു പെരുമാറ്റം! അവന്റെ കുഞ്ഞുമനസ്സിന് അത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഓർത്തപ്പോൾ വീണ്ടും കരച്ചിൽവന്നു. അമ്മയുടെ അടുത്തുചെന്നു

  “അമ്മാ റസാഖ് അങ്കിൾ എന്നെ ഒറ്റയ്ക്ക് ആക്കി: ഷിക്കാരയിൽ ഞാൻമാത്രം കയറരുതെന്നുപറഞ്ഞു”.

 പറഞ്ഞു കഴിയുമ്പോഴേക്കും അവൻ വിതുമ്പിയിരുന്നു.

 ”പോട്ടെ .സാരമില്ല . അങ്കിളിന് തിരക്കായിട്ടാവും “.

  “അല്ല അല്ല , എന്നോടുമാത്രം കയറണ്ടായെന്നു പറഞ്ഞു “.

 അമ്മ തിരിച്ചൊന്നും പറയാതെ അടുക്കളജോലികളിൽ മുഴുകിയെങ്കിലും , ചിന്താക്കുഴപ്പം സൃഷ്ടിച്ചരേഖകൾ അവരുടെ നെറ്റിമേൽ തെളിഞ്ഞു കാണാമായിരുന്നു.

 പിറ്റേന്നുരാവിലെ എഴുനേൽക്കാൻ മടിച്ച് രജായിക്കകത്ത്  ചുരുണ്ടുകൂടി കിടക്കുമ്പോൾ അച്ഛന്റെയും അമ്മയുടെയും സംസാരം അശോകിന്റെ കാതിൽപ്പതിഞ്ഞു.

  “ഇനി കുറച്ചു ദിവസത്തേക്ക് മോനെ പുറത്തെങ്ങും വിടല്ലേ. നീയും ഇറങ്ങരുത്. അകത്തുതന്നെ കഴിഞ്ഞാൽമതി. ഈ പരിസരമാകെ കലുഷിതമായിക്കൊണ്ടിരിക്കുകയാണ്. നമ്മൾ സൂക്ഷിക്കണം അവർക്ക് നമ്മളെപ്പോലുള്ളവരെ വകവരുത്തുകയാണ് ലക്ഷ്യം “.

 കാര്യങ്ങൾ അധികം വ്യക്തമായില്ലെങ്കിലും എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് മനസിലായി. അപ്പോ സ്കൂളിൽ പോകാൻ പറ്റില്ലേ? . അവന്റെ ചിന്ത അച്ഛൻ കേട്ടതുപോലെ …,പറയുന്നതുകേട്ടു.

 ”സ്കൂൾ ഒക്കെ തല്ലിത്തകർത്തിരിക്കുവാണ്.. മാസ്റ്റർജി ഓടി രക്ഷപ്പെട്ടു എന്നു തോന്നുന്നു. അതോ അവൻമാർ കൊന്നുകളഞ്ഞോ ആവോ! “

 അച്ഛന്റെ തൊണ്ടയിടറിയിരുന്നു. ശബ്ദത്തിൽ ആകുലത വ്യക്തമായിരുന്നു. അമ്മ കണ്ണീരൊപ്പി.

ഒറ്റദിവസംകൊണ്ട് എന്താണിവിടെ സംഭവിച്ചത്? അവനൊന്നും പിടി കിട്ടിയില്ല. ഇനിയിപ്പോ സ്കൂളിൽ പോകണ്ടല്ലോ. രജായിക്കുള്ളിൽ ഒന്നൂടെ ചുരുണ്ടു. കുറേക്കഴിഞ്ഞപ്പോ ആരോ രജായി പിടിച്ചുവലിക്കുന്നതു പോലൊരു തോന്നൽ. നോക്കിയപ്പോ റൂഹാനിയാണ്. എണീക്കെന്നു പറഞ്ഞ് ബഹളം.. അവളെപ്പോഴും അങ്ങനെയാണ്. രാവിലെ സ്കൂളിൽ പോകുംമുന്നേ തുടങ്ങും ബഹളം. അവനെഴുന്നേറ്റ് പല്ലുതേക്കാനായി അപ്പുറത്തേക്ക് പോയി.

വീടിന്റെ പുറകുവശം തടാകത്തിന് നേരേയാണ്. പ്രസന്നമായ സൂര്യവെളിച്ചത്തിനുനേരേ തിരിഞ്ഞു നിന്നുകൊണ്ടവൻ വായയിൽ വെള്ളം നിറച്ചു ചീറ്റിത്തുപ്പിയപ്പോൾ അതിൽ മഴവില്ല് തെളിഞ്ഞതുകണ്ട് ഉറക്കെ വിളിച്ചുപറഞ്ഞു..

 ”റൂഹീ മഴവില്ല് കാണണെങ്കി വാ  “:

അവളും ഗീതയും പുറകിൽ നിൽപുണ്ടായിരുന്നു. അതുകണ്ട് അവൻ ഒന്നൂടെ വായയിൽ വെള്ളമെടുത്തു. കുറച്ചകലെയായി സൂര്യന്റെ പൊൻവെളിച്ചത്തിൽ കായലിലൂടെ തോണി തുഴഞ്ഞു നീങ്ങുന്ന ബസന്തികാക്കിയും മകൻ കൈലാശ് ഭൈയയും.. പെട്ടെന്നാണ് പടക്കം പൊട്ടുന്നതുപോലൊരു ശബ്ദംകേട്ടത്.

കാക്കിയും ഭൈയയും വെള്ളത്തിലേക്ക് അലച്ചുവീണു. നിമിഷനേരംകൊണ്ട് വെള്ളത്തിൽ ചുവപ്പുനിറം പരന്നു. ആ രംഗം കണ്ടുഞെട്ടിയ അശോക് അറിയാതെ വായിൽ എടുത്ത വെള്ളംവിഴുങ്ങി.

അകത്തുനിന്ന് നീലം ഓടിവന്ന് കുട്ടികളെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി . വാതിലുകളെല്ലാം അടച്ച്  ഭദ്രമാണെന്ന് ഉറപ്പുവരുത്തി. റൂഹാനിയോട് പറഞ്ഞു

  “റൂഹി ഇങ്ങോട്ടുവരുന്നത് മോളുടെ അമ്മിക്കും അബ്ബയ്ക്കും ഇഷ്ടമാകില്ല. ഇവിടെ ഒട്ടും സുരക്ഷിതമല്ല “.

 കുട്ടികൾ ഒച്ചവെക്കുന്നതും സംസാരിക്കുന്നതുപോലും നീലം  തടഞ്ഞു. ചുറ്റും അപകടം പതിയിരിക്കുന്നത് തിരിച്ചറിഞ്ഞതിലുള്ള ഭയമായിരുന്നു നീലത്തിന്റെ ഉള്ളിൽ. തങ്ങളുടെ ജീവൻ , വെള്ളത്തിലെ കുമിളകൾപോലെ ഏതുനിമിഷവും അവസാനിക്കാവുന്ന ഒന്നാണെന്ന് അവർ മനസിലാക്കിയിരുന്നു. പെട്ടെ ന്ന് ശക്തിയായി കതകിനു മുട്ടുന്നതുകേട്ട് നീലം പേടിച്ചു. ജനാലപ്പഴുതിലൂടെ നോക്കിയപ്പോൾ പുറത്ത് റൂഹാനിയുടെ അമ്മി രുക്സത്ത് ,  വാതിൽതുറന്നതും ഓടിഅകത്തുകയറി റൂഹാനിയുടെ കൈയിൽപിടിച്ച് രണ്ട് അടികൊടുത്തു. എന്നിട്ട് അവളെ വലിച്ചിഴച്ചുകൊണ്ടുപോയി.

  “അമ്മാ എന്തിനാണ് ആന്റിജി അവളെ തല്ലിയത്? “

  “ഞാൻ പറഞ്ഞില്ലേ അവൾ ഇവിടെ വരുന്നത് രുക്സത്തിന് ഇഷ്ടമാവില്ലെന്ന്. സാരമില്ല നീയും ഗീതയുംചെന്ന് വല്ലതും എടുത്ത് പഠിക്ക്. “

പുറത്തുപോയ ഭർത്താവ് വരുംവരേ നീലം പരിഭ്രാന്തിയിലായിരുന്നു.. അയാൾ വന്നതും അവർ തേങ്ങലോടെ പറയുന്നതു അശോക് കേട്ടു.

  “നിങ്ങളിനി പുറത്തുപോകല്ലേ. എനിക്കെന്തോ വല്ലാത്ത ഭയം തോന്നുന്നു. നമുക്കിവിടംവിട്ട് പോയാലോ ? “

  “നമ്മുടെ ജനിച്ച നാടും വീടും ഉപേക്ഷിച്ച് എങ്ങോട്ട് പോവാൻ!. മരിക്കുകയാണെങ്കിലും ഇവിടെ. ആരോ ചിലർ എന്റെ  ജന്മദേശത്ത് നുഴഞ്ഞുകയറി അവരുടേതാണെന്നു വാദിച്ചാൽ അങ്ങിനെ വിട്ടുകൊടുക്കാമോ. ഈ വീട്ടിൽ പെട്ടെന്നൊരുദിവസം ആരെങ്കിലും വന്ന് താമസിക്കാൻ തുടങ്ങിയാൽ, അവകാശം പറഞ്ഞാൽ ,  നീ അതനുവദിക്കുമോ? പറ  “.

  “ഇല്ല. പക്ഷേ തീവ്രവാദികളെ ഭയക്കണ്ടേ ? “

  “വേണം. നോക്കാം. നമ്മുടെ ഗവൺമെന്റ് എന്തുചെയ്യുമെന്ന്. നമുക്കുവേണ്ടി എന്തെങ്കിലും ചെയ്യാതിരിക്കുമോ?  നീയും കുട്ടികളും ഒരു കാരണവശാലും അവരുടെ മുൻപിൽപോയിനിന്നു കൊടുക്കരുത്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ നിങ്ങളിവിടം വിട്ടുപോകണം. അതുവരെ ഞാനുണ്ട് “.

 നീലം, ചുരീദാറിന്റെ അറ്റമെടുത്ത് കണ്ണീരൊപ്പി. മുന്നിൽ അനിശ്ചിതത്വത്തിന്റെ ഇരുട്ടു വ്യാപിച്ചുതുടങ്ങിയിരിക്കുന്നു. നാളെയെന്ത് എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു….!

പുറംലോകം കാണാതെ , ഭയന്നുജീവിച്ച, അരക്ഷിതമായ ദിവസങ്ങൾ. കായൽപ്പരപ്പിൽ സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതും മാത്രം മാറ്റമില്ലാതെ തുടർന്നു. പലപ്പോഴും തടാകത്തിലെ വെള്ളവും , ചോരയും കൂടിക്കലർന്നൊഴുകി. അനേകം ഹിന്ദുക്കൾ മരിച്ചുവീഴുന്നത് അവരുടെ ചെറിയ ജാലകത്തിന്റെ വിടവിലൂടെ കണ്ടു. ചുട്ടുകൊല്ലുന്നതും കുത്തിക്കൊല്ലുന്നതും നേരിട്ടുകണ്ട് മനസ്സ് മരവിച്ചുതുടങ്ങി. വെടിയൊച്ച സാധാരണയായി !. താഴ് വരയെ ചുറ്റി യടിച്ചെത്തിയ കാറ്റിന് രക്തത്തിന്റെ ഗന്ധമായിരുന്നു. ശ്വസിക്കുന്നതും ആഹാരം കഴിക്കുന്നതും അവർ ജീവിക്കുന്നുണ്ടെന്നതിന്റെ തെളിവായിരുന്നു.

 അങ്ങനെയൊരു തണുത്ത വെളുപ്പാൻകാലത്ത് അവന്റെ അച്ഛൻ സൂര്യനമസ്കാരത്തിനായി ഇറങ്ങി. ജാലകത്തിനിടയിലൂടെ അച്ഛനെ നോക്കി അശോക് ഇരുന്നു. കായലിനഭിമുഖമായിനിന്ന് കൈക്കുമ്പിളിൽ വെള്ളമെടുത്ത് അർക്കനെനോക്കി ഭക്ത്യാദരപൂർവം ചൊല്ലിത്തുടങ്ങി.

  “ഓം ധ്യേയ: സദം

സവിതൃമണ്ഡല മധ്യവർത്തീ

നാരായണ :

സരസിജാനനസന്നിവിഷ്ട :

കേയൂരവാൻ … “

 പെട്ടെന്നാണ് വെടിയൊച്ചകേട്ടതും അച്ഛൻ മലർന്നടിച്ചുവീണതും അവൻ കണ്ടത്, അച്ഛന്റെ മുഖംനിറയേ രക്തം പുരണ്ടിരുന്നു.. തലച്ചോർ പുറത്തേക്ക് ചിതറിത്തെറിച്ചു : നെറ്റിയിൽ ചന്ദനക്കുറി അണിയുന്ന അവിടം ഒരു ദ്വാരമുണ്ടായിരുന്നു. നിലവിളിക്കാൻ മറന്ന്, തരിച്ച് അവനിരുന്നു. അച്ഛനെ വെടിവെച്ചു വീഴ്ത്തിയ ആൾക്കാരുടെ ഇടയിൽ റൂഹാനിയുടെ അബ്ബ , റസാഖിനെക്കണ്ട് അശോക് സ്തബ്ധനായി. നീലം പുറത്തേക്കോടാൻ ആയുമ്പോഴേക്കും കൊലയാളികൾ വീടിന്റെ അകത്തളത്തിലേക്ക്  പ്രവേശിച്ചിരുന്നു.

രണ്ടുമൂന്നാൾക്കാർചേർന്ന് അമ്മയെ ബലമായിപിടിച്ചു കൊണ്ടു പോകുന്നതുകണ്ട് അശോക് നിലവിളിച്ചുകൊണ്ട്  ഓടിച്ചെന്നു. കൂട്ടത്തിലൊരാൾ അവനെ തെറി പറഞ്ഞുകൊണ്ട് മുഖമടച്ചൊരു അടികൊടുത്തു. ഓർക്കാപ്പുറത്തു കിട്ടിയ അടിയിൽ ആ പിഞ്ചുബാലൻ നിലത്തുവീണു പോയിരുന്നു. ഞൊടിനേരംകൊണ്ട് അവൻ ബന്ധിയാക്കപ്പെട്ടു..

 അകത്തുനിന്ന് അമ്മയുടെ നിലവിളി കേൾക്കാമായിരുന്നു. അതോടൊപ്പം ഗീതയുടെ നിലവിളിയും കേൾക്കാൻ തുടങ്ങി. എന്തു ചെയ്യണമെന്നറിയാതെ വായിൽ തിരുകിയതുണിയുമായി അവൻ ഉറക്കെകരയാൻപോലുമാവാതെ കിടന്നു.

 പുറത്ത് പോലീസ് വണ്ടിയുടെ സൈറൺ കേട്ടതും കൊലയാളികൾ ഒഴിഞ്ഞുപോയി. അപ്പോഴക്കും നീലവും ഗീതയും വെടിയേറ്റു മരിച്ചിരുന്നു. ഭാഗ്യവശാലോ നിർഭാഗ്യവശാലോ അശോക് മാത്രം കൊല്ലപ്പെട്ടില്ല..

 എത്രയോ ദിനരാത്രങ്ങൾ അവൻ അവിടെക്കിടന്നു. ജീവച്ഛവമായി. ഒരുദിവസം അതിലേപോയ പോലീസുകാർക്ക് സംശയംതോന്നി ആ വീട്ടിൽകയറി നോക്കിയപ്പോഴാണ് എത്രയോ ദിവസങ്ങളുടെ പട്ടിണിയുടെ അവശേഷിപ്പായി എല്ലും തോലും മാത്രം ബാക്കിയായ അശോകിനെ കണ്ടുകിട്ടിയത്. അവിടെനിന്നു അഭയാർത്ഥി ക്യാമ്പിലേക്ക്, അതിജീവനത്തിന്റെ നാൾവഴികളിലൂടെ ആ ബാലൻ പിച്ചവെച്ചു. കാലംകണക്കു ചോദിച്ചോളുമെന്നവൻ മനസ്സിൽ കുറിച്ചിട്ടു വാശിയോടെ.. അപ്പോഴും തടാകത്തിന്റെ മാറിലൂടെ അനേകം ഷിക്കാരകൾ അനാഥമാക്കപ്പെട്ട ശവങ്ങളോടൊപ്പം ഒഴുകിനടന്നു, ജലത്തിന്റെ നിറം ചുവന്നതറിയാതെ!

 

നീതി.

Post Views: 37
8
Neethi Balagopal

ഞാൻ നീതി ബാലഗോപാൽ . ഭർത്താവ് പ്രമോദ് ബാലഗോപാൽ . ഞാനൊരു വീട്ടമ്മയാണ്. രണ്ടുവർഷം മുൻപ് ആര്യക എന്ന കഥാസമാഹാരം പുറത്തിറങ്ങി.

20 Comments

  1. Rebecca Izhak on November 2, 2023 4:31 PM

    ചരിത്രം വേദനിപ്പിക്കുന്ന സത്യങ്ങളാണ്. ഇതിൽ ഹിന്ദു മുസ്ലീം എന്ന വേർതിരിവില്ല.

    Reply
    • Shreeja R on November 13, 2023 12:06 PM

      ഏറ്റവും ക്രൂരതയാർന്ന ജീവി മനുഷ്യൻ തന്നെ

      Reply
  2. Nishiba M on October 30, 2023 4:47 PM

    ഇന്നിന്റെ നോവ് നിറഞ്ഞ കാഴ്ചകൾ. വിദ്വേഷം എന്തിനാണെന്നു പോലും തിരിച്ചറിയാതെ വെറുപ്പ് ചുമക്കുന്നവർ. നന്നായി എഴുതി

    Reply
    • Neethi Balagopal on October 31, 2023 2:05 PM

      അതേ നിഷി . വായനയ്ക്ക് നന്ദി🥰

      Reply
  3. Sabira latheefi on October 30, 2023 7:33 AM

    നന്നായി എഴുതി, ഒരു കലാപം മനുഷ്യരെ മാറ്റുന്നതു എങ്ങനെ എന്ന് കാണിച്ചു തരുന്നു.എങ്ങനെയാണ് ആളുകളിൽ വിഷം ഒഴുക്കുന്നത് എന്ന് ഇന്നലെ നടന്ന കളമശ്ശേരി സംഭവം കാണിച്ചു തരുന്നുണ്ട്. എവിടെ ബോംബ് പൊട്ടിയാലും അതൊരു മുസ്ലിമാകും ചെയ്തിരിക്കുക എന്ന ഭാവനയിലാണ് കഥകൾ വിരിയുക. ലാസ്റ്റ് സത്യം മനസിലായാലും അതിന് ഖേദം പ്രകടിപ്പിക്കുന്നത് പോലും കാണാൻ പറ്റില്ല. കഥകളിലും അങ്ങനെ തന്നെ. കശ്മീർ മുസ്ലിംകൾ തങ്ങൾ ഇന്ത്യൻ ജനതയുടെ ഭാഗമാണെന്ന് അവർ നിരന്തരം തെളിയിച്ചു കൊണ്ടിരിക്കണം. പണ്ഡിറ്റ് കൾക്കില്ലാത്ത വിവേചനവും നിയന്ത്രണങ്ങളും ആണ്. പാകിസ്ഥാൻ നുഴഞ്ഞു കയറ്റക്കരെയെയും, പട്ടാളത്തെയും നാട്ടുകാരെയും പേടിക്കേണ്ടി വരുന്ന അവസ്ഥ. മാറു തുറന്ന് കാട്ടി ദേശസ്നേഹം പ്രകടമാക്കേണ്ട അവസ്‌ഥ. അനീതി കൊടി കുത്തുമ്പോൾ അതിനെതിരെ പ്രതികരിച്ചു പോയാൽ രാജ്യദ്രോഹിയും കലാപകാരിയും.ഇതിന്റ ഒക്കെ നടുവിൽ ജീവിക്കേണ്ടി വരുന്ന ഒരു ജനത. ചില കാര്യങ്ങൾ മനസിലാക്കാൻ വേണ്ടിയാണു ഇത്രയും എഴുതിയത്.

    Reply
    • Neethi Balagopal on October 30, 2023 2:58 PM

      സാബിറജീ… അന്ന് കശ്മീർ Pandits
      അനുഭവിച്ചതും കശ്മീരികൾ
      അവരുടെ നാടുവിട്ടു ഓടെണ്ടിവന്ന
      സാഹചര്യവും എല്ലാവർക്കും അറിയുന്നതാണല്ലോ :എത്രയോ സ്ത്രീകൾ , പെൺകുട്ടികൾ rape ചെയ്യപ്പെട്ടു. മൃഗീയമായി കൊലചെയ്യപ്പെട്ടു.. പേടിച്ച് ഒരു രക്ഷയും കിട്ടാതെ ഓടി അന്യസംസ്ഥാനങ്ങളിൽ പോയി അഭയം പ്രാപിച്ചവർ. ഇതൊക്കെ അന്നുനടന്നതല്ലേ. അവരും മനുഷ്യരായിരുന്നു. ആ തീവ്രവാദികൾ ചെയ്തത് ശരിയാണെന്നാണോ നിങ്ങൾ പറയുന്നത് ?..എല്ലാ മുസ്ലിംസും തീവ്രവാദി അല്ല എന്നെല്ലാവർക്കും അറിയാം. ആരെങ്കിലും അങ്ങിനെ കരുതുന്നുണ്ടെന്ന് തോന്നുന്നില്ല..എൻ്റെ കഥയിൽ ഒരിടത്തും അത് പറഞ്ഞിട്ടുമില്ല. ഇതൊരു സാധാരണ ചർച്ചയായി മാത്രം എടുക്കണമെന്ന് അപേക്ഷിക്കുന്നു.

      Reply
  4. Neethi Balagopal on October 29, 2023 6:59 PM

    വളരെ ശരിയാണ്. താങ്ക്സ് ഡിയർ🥰

    Reply
  5. Vimitha on October 29, 2023 6:01 PM

    മതത്തിന്റെ പേരിൽ തമ്മിൽ തല്ലുമ്പോൾ മരിക്കുന്നത് മനുഷ്യത്വം അല്ലേ.
    നന്നായി എഴുതി

    Reply
    • Neethi Balagopal on October 29, 2023 6:47 PM

      അതേ ഓരോ യുദ്ധത്തിനും ഒടുവിൽ മനുഷ്യത്വം മരിച്ചു വീഴുന്നു

      Reply
  6. Canoli canalinte puthri on October 29, 2023 5:34 PM

    നീതിയേച്ചി നല്ല എഴുത്ത്👍🏻👍🏻
    ചരിത്രത്തിന്റെ, കലാപഭൂമിയിലെ ജന ജീവിതത്തിന്റെ നേർകാഴ്ച്ച. ഓരോ വരിയിലും അവരുടെ അവസ്ഥകൾ വായനക്കാരുടെ മനസ്സിനെ പിടിച്ചുലക്കും വിധം പോറിയിട്ടിരിക്കുന്നു.

    Reply
    • Neethi Balagopal on October 29, 2023 6:49 PM

      ഒത്തിരി സന്തോഷമായി .. സ്നേഹം

      Reply
  7. Nafs nafs on October 29, 2023 2:54 PM

    ആഖ്യാനെശൈലി പാെളിയാണ്👌👌👌👏

    Reply
    • Neethi Balagopal on October 29, 2023 6:49 PM

      Thank you so much 🥰

      Reply
  8. Lekha on October 29, 2023 8:04 AM

    ഒന്നിച്ചു ജീവിക്കുന്നവർക്കിടയിൽ കലാപം പൊട്ടിപ്പുറപ്പെടുന്നതെങ്ങിനെയാണ്? സ്നേഹബന്ധങ്ങൾ മറക്കാൻ കഴിയുന്നതെങ്ങനെയാണ്? അറിയില്ല… പക്ഷെ സത്യം ഇതൊക്കെയാണ് വേദനിപ്പിച്ച വായന.. നന്നായി എഴുതി നീതി

    Reply
    • Hafsath on October 29, 2023 12:06 PM

      നൊമ്പരവും ഭയവും ഒന്നിച്ചുണ്ടാക്കിയ എഴുത്ത്. നല്ല ഒഴുക്കുള്ള ആഖ്യാനശൈലി 👏👏👏💔

      Reply
      • Neethi Balagopal on October 29, 2023 7:00 PM

        Thank you Hafsath

        Reply
    • Neethi Balagopal on October 29, 2023 6:50 PM

      Thank you so much chechi🥰

      Reply
  9. Sunandha Mahesh on October 29, 2023 7:30 AM

    ഓരോ കലാപവും ഇല്ലാതാകുന്നത് കുറേ ജീവനുകളെയാണ്.
    . ഇന്ന് എനിക്ക് ശരിയെന്ന് തോന്നുന്നത് നാളെ അത് മറ്റൊരിടത്തു നടക്കുമ്പോൾ തെറ്റെന്നു പറയുന്ന മനുഷ്യർ ആ ഇരട്ടതാപ്പുകാർ ചിന്തിക്കേണ്ടിയിരിക്കുന്നു.. കാലം എല്ലാത്തിനും ഉത്തരം നൽകുമെന്ന്

    Reply
    • Neethi Balagopal on October 29, 2023 6:54 PM

      അതേ വളരെ ശരിയാണ്. ഞാൻ ഉദ്ദേശിച്ചതെന്താണോ അതുപോലെ മനസിലാക്കിയതിന് കെട്ടിപ്പിടിച്ചൊരുമ്മ🥰😄😘

      Reply
  10. Divya Sreekumar on October 28, 2023 9:55 PM

    ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് ‘ എന്നുപറയുന്നത് വെറുതേയല്ലല്ലോ. ബന്ധങ്ങളില്‍ വിള്ളൽ വീഴ്ത്തുന്ന, നിഷ്കളങ്കബാല്യങ്ങളെ അനാഥമാക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ നമ്മുടെ രാജ്യത്തുനിന്ന് പാടേ തുടച്ചുനീക്കാൻ സാധിച്ചെങ്കിൽ. മനസ്സിനെ ഉലച്ചുകളഞ്ഞ കഥയും അവതരണവും നീതിയേച്ചീ

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.