Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇന്ദ്രപ്രസ്ഥം വഴി ഭൂമിയിലെ സ്വർഗ്ഗത്തിലേക്ക്
ചരിത്രം / പൗരാണികശാസ്ത്രം തുടർക്കഥ / സീരീസ് യാത്ര സ്ത്രീ

ഇന്ദ്രപ്രസ്ഥം വഴി ഭൂമിയിലെ സ്വർഗ്ഗത്തിലേക്ക്

By Amal FermisNovember 21, 2023Updated:December 19, 20231 Comment4 Mins Read207 Views
Bookmark Now
Please login to bookmark Close

No account yet? Register

ഭാഗം 1

പലപ്പോഴും സങ്കടപ്പെട്ടിരിക്കുമ്പോൾ ദുഃഖങ്ങൾ അകറ്റാൻ നിങ്ങളൊരു യാത്ര പോയിട്ടുണ്ടാേ? ഇനി മുന്നിലോട്ട് ഒന്നുമില്ലെന്ന്, ഞാൻ ഒറ്റക്കാണ് എനിക്കാരുമില്ലെന്ന് സ്വയം തീരുമാനിക്കുന്നതിന് മുൻപ് ഏറ്റവും പ്രിയപ്പെട്ടവരേയും കൂട്ടി വലുതോ ചെറുതോ ആയ ഒരു യാത്ര പോവണം. ചുറ്റുമുള്ള മനുഷ്യരിലേക്ക് കണ്ണുകൾ തുറന്നു വെയ്ക്കണം. തീർച്ചയായും നിങ്ങളുടെ ഉള്ളിലെ സങ്കടത്തിരകൾ പതിയേ പിൻവാങ്ങുന്നത് കാണാം. ആകസ്മികമായ യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. എന്നാൽ ഈ യാത്ര അങ്ങനെയൊന്നല്ലായിരുന്നു. ഏറെ നാളായി കാത്തിരുന്നൊരു യാത്രയാണ്.

കാശ്മീർ എന്നുമെന്നെ ഒരിക്കലും കിട്ടാക്കനി പോലെ ഭ്രമിപ്പിക്കുകയും അതോടൊപ്പം പട്ടാളവും തീവ്രവാദികളും നിറഞ്ഞ ഒരിടമെന്ന ലേബലോടെ ഏറെ ഭയപ്പെടുത്തുകയും ചെയ്തു. പ്രകൃതി സൗന്ദര്യത്തെ സ്നേഹിക്കുന്ന ഏതൊരാളും പോകാനേറെ ആഗ്രഹിക്കുന്ന ഒരു സ്ഥലം തന്നെയാണ് കാശ്മീർ. പക്ഷേ വീട്ടിൽ പറയുമ്പോഴൊക്കെ എല്ലാവരും ഇവളുടെ തലയ്ക്ക് ഓളമുണ്ടോന്ന് ചോദിച്ചെന്നെ ഉറ്റുനോക്കി. സത്യത്തിൽ നിരവധി വ്ലോഗർമാർ പോയി വീഡിയോസ് ഇട്ടപ്പോഴാണ് ഇതത്ര മാത്രം പേടിക്കേണ്ട സ്ഥലമൊന്നുമല്ലെന്ന് പറയാനും തർക്കിക്കാനും കരുത്തായത്. എന്നിട്ടും ഒരു വർഷത്തോളം നീണ്ട ആലോചനകൾക്കും തയ്യാറെടുപ്പുകൾക്കും ശേഷമാണ് ഞങ്ങൾ കാശ്മീരിൽ പോയത്. ദൽഹി വഴി കാശ്മീർ. രണ്ടു ദിവസം ദൽഹിയിൽ തങ്ങി, ദൽഹിയും ആഗ്രയും കണ്ട ശേഷമായിരുന്നു കാശ്മീർ യാത്ര.

കോളേജിൽ അവസാന വർഷ ബിരുദത്തിന് ദൽഹിയിൽ പോവാമെന്നൊരു മോഹമുണ്ടായിരുന്നു. പക്ഷേ കല്യാണ നിശ്ചയം കഴിഞ്ഞതുകാെണ്ടു തന്നെ അന്ത കാലത്ത് ആ ആഗ്രഹം ചുരുട്ടി മടക്കി ദൂരെയെറിയേണ്ടിവന്നു. കല്യാണം ഉറപ്പിച്ചപ്പോൾ വരൻ ചെറുപ്പത്തിൽ കുടുംബത്തോടൊപ്പം ദൽഹിയിൽ ആയിരുന്നു എന്നറിഞ്ഞപ്പോഴും ഇനിയിപ്പോൾ നിനക്ക് അവനേയും കൂട്ടി ദൽഹി കാണാമല്ലോന്ന് കൂട്ടുകാരും ബന്ധുക്കളും പറഞ്ഞു കൊണ്ടിരുന്നു. ദൽഹി യാത്ര എന്ന സ്വപ്നം ഉള്ളിൽ ചുര മാന്തി. ചരിത്രം പഠിച്ചതുകൊണ്ടും ഇഷ്ട വിഷയം മുഗൾ ഭരണകാലവുമായതുകൊണ്ടുമാവാം ചരിത്രമുറങ്ങുന്ന ആ മണ്ണിലൂടെ നടക്കണമെന്നൊരു മോഹം എന്നെന്നും ഉള്ളിലുണ്ടായിരുന്നത്. യമുനാ നദിയുടെ തീരത്തൂടെ അവൻ്റെ കയ്യും പിടിച്ച് വെറുതെ നടക്കണം. തിരക്കാർന്ന വീഥിയിലെ ഇത്തിരി പോന്ന നടപ്പാതയിലൂടെ തെരുവു വിൽപ്പനക്കാരുടെ സാധനങ്ങൾക്ക് വിലപേശി കാഴ്ചകളെ ഹൃദയം കൊണ്ട് സ്വീകരിച്ച് സ്മൃതികളിൽ അടരടരാ 1യി സൂക്ഷിക്കണം.

കല്യാണശേഷം ഭർത്താവിൻ്റെ വീട്ടിലെ എല്ലാവരും കൂടി ദൽഹി കാണാൻ പോയപ്പോഴും കുഞ്ഞു ചെറുതാണെന്നതും, അദ്ദേഹത്തിൻ്റെ ജോലി തിരക്കും കാരണം ആ അവസരവും നഷ്ടമായി. ഇടക്കിടക്ക് ‘എന്നാലും എനിക്കു മാത്രം ദൽഹി കാണാൻ യോഗമില്ലല്ലോ ‘ എന്നൊരു ആത്മഗതം എന്നിൽ നിന്നുയരുന്നത് പതിവായി. ‘നീ വിചാരിക്കും പോലെ ദൽഹിയിൽ കാണാൻ മാത്രം ഒന്നുമില്ലെന്ന് ആൾ കൗണ്ടറടിക്കും.. ‘ അതിപ്പോൾ കണ്ടാലല്ലേ പറയാൻ പറ്റൂന്ന് ഞാനും.. നമ്മളൊരിക്കൽ പോവുമെന്ന് എന്നെ ആശ്വസിപ്പിക്കുമ്പോഴൊക്കെ പോവാൻ പറ്റുമായിരിക്കുമെന്ന് ഞാൻ എന്നോട് തന്നെ മന്ത്രിക്കും.

കാശ്മീർ യാത്രയെക്കുറിച്ച് തീരുമാനിച്ചപ്പോൾ ദൽഹി വഴിയാണ് ഫ്ലൈറ്റ് എന്നറിഞ്ഞതും എൻ്റെയുള്ളിൽ വീണ്ടും ദൽഹി കാണണമെന്ന മോഹം ഉയിർത്തെഴുന്നേറ്റു. രണ്ടു ദിവസം കൊണ്ട് ദൽഹി കണ്ടു തീർക്കാമെന്നു പറഞ്ഞപ്പോൾ ചെറിയൊരു നീരസം തോന്നിയെങ്കിലും നഷ്ടമാവുന്നത് കാശ്മീരിലെ ദിവസങ്ങളായിരിക്കുമെന്നോർത്തപ്പോൾ സ്വയം സമാധാനിച്ചു. ചരിത്രത്തിൻ്റെ വേരുകൾ ചികഞ്ഞ് വെറുതെ നടക്കണമെന്ന് മനസ്സിലോർത്തു. പാവം റഹ്മാനളിയൻ ഞങ്ങൾ ഖത്തറിലിരുന്ന് പറയുന്ന കാര്യങ്ങളെല്ലാം കൃത്യമായ കണക്കുക്കൂട്ടലുകൾ നടത്തി ലിസ്റ്റിൽ ഉൾപ്പെടുത്താൻ നിരന്തരം പരിശ്രമിച്ചു കൊണ്ടിരുന്നു. മേക്ക് മൈ ട്രിപ്പിൻ്റെ കൺസൾട്ടൻ്റ് മിഷ്ക്കയുമായി സംസാരിച്ച് എല്ലാം കൃത്യമായി ആസൂത്രണം ചെയ്തു കൊണ്ടിരുന്നു. യാത്ര ഏറ്റവും മനോഹരമാവാൻ കാരണം അളിയൻ്റെ നിരന്തരമായ പരിശ്രമമായിരുന്നു.

പോവാനുള്ള ദിവസമടുത്തപ്പോഴാണ് വടക്കേയിന്ത്യയിൽ മഴക്കെടുതിയുടെ വാർത്ത വന്നത്. ഹിമാചലിലും ഉത്തരാഖണ്ഡിലും കനത്ത മഴയുടെ ചിത്രങ്ങൾ ദൃശ്യമാധ്യമങ്ങളിൽ തകർത്തോടി – കയ്യെത്തും ദൂരെ എത്തിയിട്ട് ആ സ്വപ്നമിതാ തകർന്നടിയാൻ പോവുന്നു എങ്കിലും മനസ് മന്ത്രിച്ചു.അൽഹംദുലില്ലാഹ് അലാ കുല്ലിഹാൽ. അവിടെ ചെന്നിട്ടാണ് പ്രളയമെങ്കിൽ ജീവനു തന്നെ അപകടമല്ലേന്നോർത്ത് സമാധാനിക്കാൻ ശ്രമിച്ചു. എല്ലാം നേരത്തെ ബുക്ക് ചെയ്തിരുന്നു. പാക്കേജായതിനാൽ കാശ് തിരിച്ചു കിട്ടാൻ വഴിയില്ലെന്നറിഞ്ഞപ്പോൾ വല്ലാത്ത നിരാശ തോന്നി. കാശ് പോകുന്നെങ്കിൽ പോട്ടേ നമുക്ക് ഒന്നും പറ്റിയിട്ടില്ലല്ലോന്ന് പ്രിയപ്പെട്ടവനെ ആശ്വസിപ്പിച്ചു. യാത്ര വേണ്ടാന്ന് വെയ്ക്കാമെന്ന് തന്നെ തീരുമാനിച്ചു. പാവം റഹ്മാനളിയൻ മേക്ക് മൈ ട്രിപ്പുകാരെ വിളിച്ച് കാശ് തിരിച്ച് കിട്ടാനുള്ള വഴികൾ ശ്രമിച്ചുകൊണ്ടിരുന്നു.

പോകുന്നില്ലാന്നുള്ള യാഥാർത്ഥ്യത്തെ മനസ് ഉൾകൊള്ളാൻ ശ്രമിക്കുന്ന ഒരു വൈകുന്നേരത്താണ് വാട്ട്സ്ആപ് സ്ക്രോൾ ചെയ്യുന്നതിനിടയിൽ ഹെന്ന ആർട്ടിസ്റ്റും കൂട്ടുകാരിയുമായ മാജിയുടെ സ്റ്റാറ്റസ് ശ്രദ്ധയിൽ പെടുന്നത്.
“ങേ.. ഇതത് തന്നെയല്ലേ.. ” ഞാൻ സ്ക്രീൻ ഷോട്ടെടുത്ത് ഒന്നുകൂടി സൂം ചെയ്തു നോക്കി.. നേരെ അവളെ ഫോൺ വിളിച്ചു. അവൾ ഗർഭിണിയാണ്.
“മാജീ.. നീ എവിടെ?”
“എന്താ അമൽത്താ? വല്ല വർക്കും ഉണ്ടാേ ഞാൻ ഖത്തറിൽ ഇല്ല..”
“നീ പിന്നെ എവിടെ?”
“ഞങ്ങളൊരു ട്രിപ്പിലാണ്.”
“എവിടെ?” എൻ്റെ ശ്വാസമിപ്പോൾ നിലക്കുമെന്ന് തോന്നി.
“ഞങ്ങള് കാശ്മീർ ” അവള് പതിയെ പറഞ്ഞു.
” അവിടെ പ്രശ്നമാെന്നുമില്ലേ? മഴയില്ലേ? നീ ഗർഭിണിയല്ലേ നിനക്ക് പേടിയില്ലേ പെണ്ണേ.. റിസ്ക്കല്ലേ?”ഒറ്റ ശ്വാസത്തിൽ ഞാനൊരു പാട് ചോദ്യങ്ങൾ ചോദിച്ചു.
“സാധാരണ മഴയേയുള്ളൂ. പ്രശ്നങ്ങളൊന്നുമില്ല ഇത്താ.. “അവളുടെ മറുപടിയെൻ്റെ കാതുകൾക്കിമ്പമേകി.
“ഞങ്ങളും ബുക്ക് ചെയ്തിരുന്നു. മഴ കാരണം വേണ്ടാന്ന് വെയ്ക്കുകയാ.. ” ഞാൻ ആവേശത്തോടെ പറഞ്ഞു.
” ഇത്താ ധൈര്യായി കയറിപ്പോര്, ഇവിടെ അങ്ങനെ ഒരു പ്രശ്നവുമില്ല. ദൽഹിയിലും. ഒന്നും പേടിക്കാനില്ല.. ” ആ വാക്കുകൾ തന്ന ആശ്വാസം ചെറുതല്ല. വീണ്ടും കാശ്മീരും ദൽഹിയും നെഞ്ചിൽ കിനാ കൂട്ടി.. ഇനിയിപ്പോ പോയിട്ട് മഴയാണേൽ മുറിയിൽ തന്നെയിരിക്കാം, ഞാനും ഇക്കയും സെമി താത്തയും അളിയനും ഇതു തന്നെ പറഞ്ഞു കൊണ്ടിരുന്നു. പോകാതിരിക്കണ്ട എന്നൊരു കനത്ത തീരുമാനമെടുത്തു. എല്ലാം കാണാൻ സാധിക്കണേന്നൊരു പ്രാർത്ഥന ഏതു സമയത്തും ചുണ്ടിൽ തത്തിക്കളിച്ചു.

രാവിലെ നാലു മണിക്ക് തന്നെ തൃശൂരിലേക്ക് പുറപ്പെട്ടു. അവിടെ സെമി താത്താടെ വീട്ടിൽ ഞങ്ങളുടെ വണ്ടിയിട്ട്, അളിയൻ ഏൽപ്പിച്ച ഇന്നോവ ടാക്സിയിലേക്ക് ഞങ്ങളുടെ സ്ഥാവരജംഗമ വസ്തുക്കളൊക്കെ തള്ളിക്കയറ്റി. നേരം പുലർന്നു വരുന്നേയുള്ളൂ. മേഘാവൃതമായ ആകാശത്ത് പ്രകാശത്തിൻ്റെ ചീളുകൾ ശോണിമയാർന്നു കൊണ്ടിരിക്കുന്നു. ചാറ്റൽ മഴ പെയ്യുന്നുണ്ട്. കുട എടുത്തിട്ടുണ്ടെന്ന് ഇക്ക പറഞ്ഞു കൊണ്ടിരുന്നു. ശരിക്കും കാശ്മീർ പോവുകയാണോ, അതോ പാതിയിൽ മുറിയുന്ന ഒരു സ്വപ്നമാണോ ഇത്? ഞാനെന്നെ തന്നെ നുള്ളി നോക്കി. ഞാനും സെമി താത്തയും പരസ്പരം അങ്ങനെ നമ്മൾ ദൽഹി വഴി കാശ്മീർ പോവുകയാണെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു കൊണ്ടിരുന്നു. സത്യത്തിൽ ഞങ്ങൾക്ക് ഞങ്ങളെ തന്നെ ബോധ്യപ്പെടുത്തണമായിരുന്നു. തെരുവുകൾ ഉണരുന്നതേയുള്ളൂ. വെളുത്തു തുടങ്ങിയ ഇരുട്ടിൽ ഉറച്ച കാൽവെപ്പുകളാേടെ നടന്നു തുടങ്ങുന്നവർ. ഇടയിൽ ഹോണടിച്ച് നീങ്ങുന്ന മീൻ കച്ചവടക്കാർ. പാലുവണ്ടികൾ. തുറക്കാൻ തുടങ്ങുന്ന ചായക്കടകൾ. സമോവറുകൾ എരിഞ്ഞു തുടങ്ങുന്നുണ്ടാവാം.

പലവട്ടം കൊച്ചി എയർപോർട്ടിലൂടെ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ആഭ്യന്തര വിമാനയാത്ര. ടെർമിനൽ ഒന്നിനു അടുക്കലേക്ക് വണ്ടി അടുപ്പിച്ചു. ഞാനും സെമി താത്തയും അസീമും എമിഗ്രേഷൻ കഴിഞ്ഞ് വേഗം പുറത്ത് കടന്നെങ്കിലും ഇക്കാനേയും അളിയനേയും തടഞ്ഞുവെച്ചത് ഇത്തിരി പരിഭ്രാന്തി പടർത്തി. ഇക്ക ഹാൻഡ്ബാഗിൽ വെച്ച കുടയും അളിയൻ്റെ ബാഗിലെ ചാർജർ വയറുകളുമായിരുന്നു പ്രശ്നക്കാർ. അവർ പുറത്തു വന്നതും ” ഹൗ ഇതെങ്ങാനും നമ്മളായിരുന്നെങ്കിൽ എന്തായിരുന്നേനെ ഇവിടെയെന്ന് ” ഞാനും സെമി താത്തയും പരസ്പരം പറഞ്ഞു ചിരിച്ചു. എയർപോർട്ടിലെ ലോഞ്ചിൽ കയറി പ്രഭാത ഭക്ഷണം കഴിച്ച് പുറത്തേക്ക് നോക്കിയിരിക്കുമ്പോൾ ഇൻഡിഗോയുടേയും സ്പൈസ് ജെറ്റിൻ്റേയും ചെറുവിമാനങ്ങൾ റൺവേയിൽ ചിറകുവിരിച്ചിരിക്കുന്നത് കണ്ടു. മഴ ചെറുതായി ചാറികൊണ്ടിരിക്കുന്നുണ്ട്. കണ്ണെത്താ ദൂരത്തോളം റൺവേ. അതിനപ്പുറത്ത് പച്ചപ്പു നിറഞ്ഞ വള്ളിപ്പടർപ്പുകൾ.ദൂരെ നിന്നും ആർത്തലച്ചു വരുന്ന മഴ ചില്ലു ജാലകത്തിന്നരികിലേക്ക്.. “മഴേ ചതിക്കരുത് ഞങ്ങളേ” ഞാൻ പുറത്തേക്ക് നോക്കി മെല്ലെ മന്ത്രിച്ചു.

എയർപോർട്ടിലെ ഡ്യൂട്ടിഫ്രീ കടകൾക്കിടയിൽ ഡിസി ബുക്സ് കണ്ടപ്പോൾ കാന്ത തരികൾ ഇരുമ്പിലേക്ക് ആകർഷിക്കും പോലെ ഞാൻ അതിനുള്ളിലേക്ക് ഊളിയിട്ടു. ബെസ്റ്റ് സെല്ലർ ഷെൽഫിൽ പ്രിയപ്പെട്ടവളുടെ പുസ്തകങ്ങൾ വല്ലിയും ആ നദിയോട് പേരു ചോദിക്കരുതും തിളങ്ങി. ഉള്ളിൽ സന്തോഷം നുരഞ്ഞു പൊന്തി. ചൂടോടെ ഒരു ഫോട്ടോയെടുത്ത് ഷീല ചേച്ചിക്കയച്ചു. 1992 മുതൽ 2021 വരെ പത്മരാജൻ പുരസ്കാരം ലഭിച്ച ചെറുകഥകളുടെ സമാഹാരമായ കഥാ പത്മം വാങ്ങി തിരിഞ്ഞു നടന്നു. കാത്തിരിപ്പിൻ്റെ ഇടവേളയിൽ കഥാ പത്മം വായിച്ചുതുടങ്ങി.

ഫ്ലൈറ്റിൽ കയറിയിരുന്നപ്പോഴും എന്നുമില്ലാത്തത്ര പരവേശമുണ്ടായിരുന്നു. ബിസ്മില്ലാഹ് തവക്കൽതു അലള്ളാ.. പ്രാർത്ഥനകൾ ആകാശത്തേക്കുയർന്നു. യാത്രയാണ്. ഇന്ദ്രപ്രസ്ഥം വഴി കാശ്മീരിലേക്കുള്ള യാത്ര. മനസ്സിൽ ആർപ്പുവിളികളും അതോടൊപ്പം പരിഭ്രാന്തികളുമുയരുന്നുണ്ട്. എന്തായിരിക്കും ഈ ദിവസങ്ങളിൽ ഞങ്ങളെ കാത്തിരിക്കുന്നത്?

അമൽ ഫെർമിസ്

Post Views: 42
0
Amal Fermis

പ്രിയപ്പെട്ടവനും ഇഷ്ട പുസ്തകങ്ങളും ഇത്തിരി പച്ചപ്പും ഉണ്ടെങ്കിൽ ഈ ലോകത്തെവിടെയാണെങ്കിലും സന്തോഷമായിരിക്കുന്നവൾ

1 Comment

  1. മിനി സുന്ദരേശൻ on August 6, 2025 1:38 AM

    സുന്ദരമായ യാത്രാവിവരണം …..തുടരുമല്ലോ👍❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.