Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പെൺമനസ് (3)
ആരോഗ്യം ജീവിതം തുടർക്കഥ / സീരീസ് പ്രസവം മാനസികാരോഗ്യം

പെൺമനസ് (3)

By Anu NazeerDecember 8, 2023Updated:December 11, 20233 Comments5 Mins Read96 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം

ദിവസങ്ങൾ എത്ര കഴിഞ്ഞെന്നോ വേനലും മഴയും വന്നു പോയെന്നോ ഒന്നും അറിഞ്ഞില്ല. അറിയാൻ ശ്രമിച്ചില്ല. തിരികെ ചെല്ലാൻ ഭയമായിരുന്നു. എന്തു കൊണ്ട് ഞാൻ ഇങ്ങനെ ചെയ്തു എന്ന ചോദ്യത്തിന് എനിക്ക് ഉത്തരമില്ലായിരുന്നു. എല്ലാ സൗഭാഗ്യങ്ങളും ഉണ്ടായിട്ടും ഒരു നിമിഷം കൊണ്ട് ഞാനെന്റെ ജീവിതം ഇല്ലാതാക്കിയത് എന്തിനെന്നും എനിക്കറിയില്ലായിരുന്നു.

നാളുകളെടുത്തു വീണ്ടും ജീവിതത്തിലേക്ക് തിരികെ വരാൻ. എത്രയെത്ര കുറ്റപെടുത്തലുകൾ പഴിചാരലുകൾ സ്വന്തം കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചവൾ എല്ലാവരാലും വെറുക്കപെട്ടവൾ. ജനിച്ചു വളർന്ന വീട്ടിലും ആർക്കും വേണ്ടാത്ത ഒരുവളെ പോലെ. ഇരുട്ടിൽ നിന്നും പുറത്തേക്ക് വരാൻ ഭയം തോന്നി തുടങ്ങി.

ഒരിക്കലെപ്പോഴോ എന്നെ കാണാൻ വന്ന ഇക്കാനെ പോലും ഞാൻ കാണാൻ കൂട്ടാക്കിയില്ല. എന്റെ പൊന്നു മോനെ നോക്കാൻ ധൈര്യം ഇല്ലായിരുന്നു. ജീവൻ കിട്ടാതെ പിടയുന്ന നേരം എന്റെ മോൻ എന്നെ നോക്കിയ നോട്ടം…. ഇപ്പോഴും എന്റെ ഓരോ രാത്രീകളെയും പേടിപ്പെടുത്തി കൊണ്ടിരുന്നു.

എന്തു കൊണ്ടാണ് ഞാൻ ഇങ്ങനെ ആയത്.. അന്നത്തെ ആ സ്ത്രീയുടെ ചോദ്യം അത്ര പ്രാധാന്യം ഉള്ളതായിരുന്നോ.. അല്ല എന്നുള്ളതാണ് വ്യക്തമാണ്. എന്നിട്ടും ഞാൻ..

എല്ലാം പ്രതീക്ഷയും അസ്തമിച്ചു. വീണ്ടും മരണത്തെ കാതോർക്കാൻ തുടങ്ങി. ചിന്തകളെ തടഞ്ഞു നിർത്താനാവാതെ അണപൊട്ടിയൊഴുക്കിയ സ്ത്രീ. ചിന്തകളുടെ ഒഴുക്ക് തടയുവാനാവാതെ ജീവിതം പോലും കൈ വിട്ട് പോയി. ഇനി മുന്നിലോട്ടുള്ള യാത്ര പോലും എനിക്കില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം എനിക്കെന്റെ ഡോക്ടറുടെ കാൾ വന്നത്. നാളെ ഹോസ്പിറ്റലിലേക്ക് ഒന്നു വരണം. ഓക്കേ എന്ന് പറഞ്ഞു ഫോൺ വെച്ചു.

രാവിലെ ഹോസ്പിറ്റലിലെ വരാന്തയിലൂടെ നടക്കുന്ന ഒരു കാലടിയിലും ഭൂതകാലത്തിന്റെ ചിത്രങ്ങൾ ഒരു ഫിലിം പോലെ എന്റെ മുന്നിലൂടെ കടന്നു പോയി. ഡോക്ടറുടെ റൂമിലേക്ക് കാത്ത് നിന്ന എന്നെ സിസ്റ്റർ വന്നു വിളിച്ചപ്പോൾ വീണ്ടും എന്തിന് എന്ന ചിന്തയായിരുന്നു. ഡോർ തുറന്നു കടന്നു ചെന്നതും കണ്ണുകൾക്ക് വിശ്വസിക്കാൻ ആവാത്ത കാഴ്ചയായിരുന്നു.

എന്റെ ഇക്കയും മോനും. അങ്ങോട്ട് ചെല്ലാണോ വേണ്ടയോ ഒരു നിമിഷം എന്തു ചെയ്യണം എന്നറിയാതെ പകച്ചു നിന്ന് പോയി. അന്നത്തെ ആ ദിവസത്തിന് ശേഷം ഇക്കയുടെ മുന്നിൽ മുഖം കൊടുക്കുന്നത് ആദ്യമായാണ്. ചിന്തകളിൽ ഭ്രാന്തു പൂത്ത രാവിൽ ആർത്തത്തഹസിച്ചു ഞാൻ നിന്നപ്പോൾ ഒരു നിഴൽ പോലെ ഞാൻ എന്റെ ഇക്കയെ കണ്ടതാണ്. ഒരായിരം ജന്മത്തിലേക്കുള്ള സ്നേഹം നൽകിയിട്ടും ഞാൻ നൽകിയത് ഉപ്പു രസമുള്ള കണ്ണുനീർ മാത്രമാണ്.

ഒരു കുറ്റവാളി എന്ന പോലെ ഞാൻ അവരുടെ മുന്നിൽ ഇരുന്നു. ഡോക്ടർ ഞങ്ങൾ രണ്ടു പേരോടുമായി എന്തൊക്കെയോ പറയുന്നുണ്ട്. കാതിൽ ഡോക്ടറുടെ വാക്കുകൾ അലയടിക്കുന്നുവെങ്കിലും ഒന്നും മനസ്സിലാക്കാൻ അനുവദിക്കാതെ ചിന്തകൾ പാറി പറന്നു നടക്കുന്നു. ഇക്ക എല്ലാം അവസാനിപ്പിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ്. ഞാനും വരാൻ പോകുന്ന ദുരന്ത നിമിഷത്തെ നേരിടാൻ മനസിനെ പാക പെടുത്തി കൊണ്ടിരുന്നു. എന്നാലും കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുക്കുന്നുണ്ട്.

മോനെ ഒന്നെടുത്തു താലോലിക്കാൻ കൈകൾ വിറക്കുന്നുണ്ടെങ്കിലും ചോദിക്കാൻ ഭയമായിരുന്നു. കാരണം അത്ര വലിയ പാപമല്ലേ ഞാൻ ചെയ്തു പോയത്. തെറ്റാണെന്ന് അറിയാമായിരുന്നു. ഈ കാലയളവിൽ ഒരായിരം തവണ മനസ് കൊണ്ട് ഇക്കാടെ കാലിൽ വീണിട്ടുണ്ട് ഞാൻ..

ഇടക്കെപ്പോഴോ ഡോക്ടർ എന്റെ പേര് വിളിച്ചപ്പോഴാണ് വീണ്ടും ഞാൻ എന്നിലേക്ക് തിരിച്ചു വന്നത്. ഇത്രയും വിദ്യാഭ്യാസമുള്ള കാര്യാപ്രാപ്തിയുള്ള തനിക്ക് എന്തു പറ്റി എന്ന് തനിക്കറിയാമോ. ഉത്തരം മൗനമായിരുന്നു എനിക്ക്. എന്റെ നേരെ ഒരു ന്യൂസ്‌ പേപ്പർ നീട്ടി എന്നോട് വായിക്കാൻ പറഞ്ഞു. കുഞ്ഞുവാവയുടെ കരച്ചിൽ കേട്ട് ദേഷ്യം വന്ന അമ്മ ചവറ്റുകൂനയിൽ ഇട്ടിട്ടുപോയി എന്ന്. ഡൽഹിയിലാണ് സംഭവം..

വായിച്ചു മുഴുവനാക്കാനാവാതെ എങ്ങലടിച്ചു കരഞ്ഞു കൊണ്ടിരുന്നു.

കുറ്റവാളിയെ പോലെ അവരുടെ മുന്നിൽ നിൽക്കുവാനാവാതെ ഓടി രക്ഷപെടുവനാണ് തോന്നിയത്. അപ്പോഴേക്കും ഡോക്ടർ ഞങ്ങളോടായി പറഞ്ഞു തുടങ്ങി. ലോകത്തിലെ ഏതൊരു പെണ്ണും കടന്നു പോകുന്ന ഒരവസ്ഥയാണിത്. ഒരു മകളിൽ നിന്നും ഒരു ഭാര്യയിലേക്കും ഒരമ്മയിലേക്കും പരിവർത്തനം ചെയ്യപെടുമ്പോൾ സംഭവിക്കുന്നത്. പലരിലും അത് സ്വാഭാവികതയോടെ കടന്നു പോകും. വളരെ വേഗം ജീവിത സാഹചര്യങ്ങളുമായി പൊരുത്തപെടും. പക്ഷെ ചിലരിൽ കടുത്ത ഏകാന്തതയിലേക്ക് മൂക്കു കുത്തി വീണുപോകും പതിയെ വിഷാദത്തിലേക്കും. തന്റെ കാര്യത്തിൽ സംഭവിച്ചു പോയത് അത് മാത്രമാണ്.

മനസ്സിലായോ തനിക്ക്‌.. മ്മ്. ഉത്തരം മൂളൽ മാത്രമാണ്. ഡോക്ടർ വീണ്ടും എന്നോടും ഇക്കനോടുമായി തുടർന്നു.

ആധുനിക മനുഷ്യൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മാനസിക സമ്മർദ്ദം. പ്രധാനമായും തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് വിഷാദം. ഡിപ്രെഷൻ (Depression) എന്ന് ഇംഗ്ലീഷിൽ പറയുന്നു. ഭക്ഷണരീതി, ഉറക്കം, വ്യക്തിത്വം, ലൈംഗികത എന്നിവയെ വലിയ തോതിൽ ബാധിക്കുമ്പോഴാണ് വിഷാദം രോഗമായി മാറുന്നത്. കിട്ടിക്കൊണ്ടിരിക്കുന്ന സ്നേഹം നഷ്ടപ്പെടുമ്പോൾ, രോഗം പിടിപെടുമ്പോൾ, ജോലി നഷ്ടപ്പെടുമ്പോൾ, സാമ്പത്തിക പ്രശ്നങ്ങളിൽപെട്ടുഴലുമ്പോൾ, പ്രിയപ്പെട്ടവർ മരണപ്പെടുമ്പോൾ, സ്ത്രീകളിൽ പ്രസവാനന്തരം, ആർത്തവവിരാമം അഥവാ മേനോപോസ് തുടങ്ങിയ പല സാഹചര്യങ്ങളും ആളുകളെ വിഷാദരോഗികളാക്കി തീർക്കാറുണ്ട്.

പ്രസവം കഴിഞ്ഞ സ്ത്രീകളിൽ ചിലപ്പോഴെക്കോ കണ്ടു വരുന്ന ഒരു അവസ്ഥയാണ് പോസ്റ്റ്പാ‍ർട്ടം സൈക്കോസിസ്(Postpartum psychosis).

പ്രസവത്തെ തുടർന്ന് ഉണ്ടാകുന്ന കടുത്ത മാനസിക രോഗാസ്ഥയാണ് ഇത്. 1000 അമ്മമാരിൽ ഒരാൾക്ക് എന്ന കണക്കിന് ഈ അവസ്ഥ ഉണ്ടാകാം. ഉറക്ക കുറവ്, വെപ്രാളം, അകാരണമായ പേടി, കുട്ടിയെ ആരോ ഉപദ്രവിക്കാൻ പോകുന്നു എന്ന ചിന്ത, തന്റെ കുട്ടി അല്ല എന്ന തോന്നൽ, അശരീരി ശബ്ദങ്ങൾ കേൾക്കുക, പെട്ടന്ന് ദേഷ്യത്തിൽ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുക, ആത്മഹത്യാശ്രമം നടത്തുക ഇവയൊക്കെയാണ് ലക്ഷണം. ഇൗ ബുദ്ധിമുട്ടുകൾ പ്രസവം കഴിഞ്ഞ് ആദ്യ രണ്ടാഴ്ചകളിൽ തുടങ്ങാനാണ് സാധ്യത. പലപ്പോഴും അമ്മയുടെയും കുട്ടിയുടെയും ജീവൻ അപകടത്തിൽ ആകുന്ന സാഹചര്യം ഉണ്ടാകാം.

അതിനേക്കാൾ ഏറെ ബോഡി ഷെയിമിങ് എന്ന വാക്ക്. ആ ഒരു വാക്കും വിഷാദരോഗത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. എത്രയോ വർഷങ്ങളായി നിറത്തിന്റെ പേരിൽ, അൽപം തടി കൂടിയതിന്റെ പേരിൽ, കണ്ണ് ചെറുതായതിന്റെ പേരിൽ, മെലിഞ്ഞിരിക്കുന്നതിന്റെ പേരിൽ ആളുകൾ പരിഹസിക്കപ്പെടുന്നു. നീ തടിച്ചു പോയല്ലോ. ഇതെന്താ ഇങ്ങനെ മെലിഞ്ഞു ഉണങ്ങി പോയത്. തമാശയാണ്. ചോര പൊടിയുന്നതറിയാത്ത തമാശ. തന്റെ കാര്യത്തിൽ ആദ്യം വിഷാദത്തിന്റെ വിത്തുകൾ പാകിയത് ഈ ഒരു കാരണമായിരുന്നു. അല്ലെടോ എന്ന ചോദ്യത്തിന് ഒന്ന്‌ മൂളുക മാത്രം ചെയ്തു. ശരിയാണ് അന്ന് ആ താത്ത പറഞ്ഞതായിരുന്നു തുടക്കം.

ഡോക്ടർ ഓരോരോ കാര്യങ്ങളും ഞങ്ങൾക്ക് വിശദീകരിച്ചു തന്നു…

എല്ലാം മാറ്റാൻ കഴിയുമെടോ. ഒരു കുഞ്ഞു കുട്ടിക്ക് ക്ലാസ്സെടുക്കുന്ന പോലെ ഡോക്ടർ എനിക്ക് പറഞ്ഞു തന്നു.ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഡിപ്രെഷൻ ഒഴിവാക്കാം. ജീവിതത്തിന് ചില ചിട്ടകൾ കൊടുക്കുക,നേരത്തെ കിടക്കുകയും എഴുന്നേൽക്കുകയും ചെയ്യുക. ശാരീരികാധ്വാനം വേണ്ട വ്യായാമം പതിവാക്കുക, പ്രത്യേകിച്ച് നടത്തം, ജോഗിംഗ്, നീന്തൽ, നൃത്തം, ആയോധനകലകൾ ഇവയിലേതെങ്കിലും അല്പസമയം ചെയ്യുക. ഇത് സ്‌ട്രെസ്സിനെതിരെ പോരാടുന്ന എൻഡോർഫിൻ പോലുള്ള ഹോർമോണുകളുടെ ഉൽപാദനം കൂട്ടുന്നു. ഒമേഗ-3-ഫാറ്റി ആസിഡുകൾ, ഫോളിക് ആസിഡ് ഇവ ലഭിക്കുന്ന ഭക്ഷണങ്ങൾ അതായത് മത്സ്യം, പച്ചക്കറി, പഴങ്ങൾ ഇവ ധാരാളം കഴിക്കുക. നന്നായി ഉറങ്ങുക. ഉറക്കത്തിനു ശല്യമാകുന്ന എല്ലാം ബെഡ്റൂമിൽ നിന്ന് ഒഴിവാക്കുക. ഉത്തരവാദിത്തങ്ങൾ ഒന്നും ഇല്ലെങ്കിൽ എന്തെങ്കിലും ഏറ്റെടുക്കുക. സാമൂഹിക പ്രവർത്തനം പോലെയുള്ള കാര്യങ്ങളിൽ ഏർപ്പെടാൻ ശ്രമിക്കുക. എന്നെ ഒന്നിനും കൊള്ളില്ല, വിലയില്ലാത്തവൻ, പരാജിതൻ, ഞാൻ ആര്ക്കും വേണ്ടാത്തവൻ ഇങ്ങനെയുള്ള ചിന്തകൾ മാറ്റുക. പൂർണതയോ, മത്സരബുദ്ധിയോ വേണ്ടെന്നു വെയ്ക്കുക. ശരിയായ രീതിയിലുള്ള ലൈംഗികജീവിതം നയിക്കാൻ ശ്രമിക്കുക. ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്തും. മാനസികോല്ലാസത്തിന് സമയം കണ്ടെത്തുക.

മനസ്സിലായോ തനിക്ക്..

മ്മ്..വീണ്ടും മൂളൽ മാത്രം..

ഇനി ഇങ്ങനെ കുട്ടി കുറുമ്പുകൾ കാണിക്കുമോ.

സ്നേഹത്തോടെയുള്ള ശാസന…

ഇല്ലെന്നു തലയാടട്ടി ഞാൻ…

താൻ കൂടെയുണ്ടാവണം ഇനിയെപ്പോഴും..

ഡോക്ടർ ഇക്കയോടായി പറഞ്ഞു..

ഇക്ക മറുപടിയൊന്നും പറയാത്തത്തിൽ എനിക്ക് സങ്കടം ഒന്നും ഇല്ലായിരുന്നു.. എനിക്കറിയാം ഒരാൾക്ക് ക്ഷമിക്കുന്നതിനും സഹിക്കുന്നതിനും ഒരു പരിധി ഉണ്ടെന്ന്. അറിഞ്ഞു കൊണ്ടല്ലെങ്കിലും ഞാൻ തെറ്റുകാരി തന്നെയാണ്..

ഓരോ പെൺ മനസും നിഗൂഢമാണ്. ചുഴികളും ഗർത്തങ്ങളും ഉള്ള ആഴകടൽ പോലെ. അറിയണം മനസിന്റെ അടിത്തട്ടിന്റെ ഇരുണ്ടറകൾ പോലും.പരസ്പരം മനസിലാക്കുക അതിനേക്കാൾ അപ്പുറം എന്താണ് ഒരു ഒരു ജീവിതത്തിൽ വേണ്ടത്…

ഡോക്ടർ പറഞ്ഞു തീർന്നതും മനസിൽ നിന്നും വലിയ ഒരു മഴ പെയ്തൊഴിഞ്ഞ പോലെയായിരുന്നു എനിക്ക്.

ചിരിച്ചു കൊണ്ട് തനിക്ക്  ഒന്നുമില്ലടോ. താൻ ചെറിയ പ്രായമല്ലേ. ജീവിതം അവസാനിച്ചിട്ട് ഒന്നുമില്ല. തുടങ്ങാൻ പോണേയുള്ളൂ.. അല്ലേ.

ഒരു പുഞ്ചിരി സമ്മാനിച്ചു ഡോക്ടറുടെ കേബിനിൽ നിന്നും ഇറങ്ങുമ്പോഴും മുന്നോട്ട് വല്യ ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒരിക്കൽ കൂടെ എനിക്ക് ജീവിക്കാൻ അവസരം തരുമോ എന്ന് ചോദിക്കാൻ കൊതിക്കുന്നുണ്ടെങ്കിലും ഭയമായിരുന്നു. ആ വരാന്തയിലൂടെ തനിയെ തിരിച്ചിറങ്ങി നടക്കുന്ന നേരം വീണ്ടും ഒരു കൈ എന്നെ ചേർത്തു പിടിച്ചിരുന്നു . ഒരു ഏകാന്തതതക്കും നിന്നെ വിട്ടു കൊടുക്കില്ല എന്ന ഉറപ്പോടെ എന്റെ ഇക്കാടെ കൈകൾ.. ആ നെഞ്ചിലേക്ക് വീണു പൊട്ടി കരയുമ്പോൾ ഇത്രയും സുരക്ഷിതമായ ഒരിടം ഇല്ലെന്നു തോന്നി പോയി എനിക്ക്. മോനെ എന്റെ കൈകളിലേക്ക് വെച്ചു തന്നപ്പോൾ വാങ്ങാൻ ഭയമായിരുന്നു. ആ കുരുന്നിനെ കൈകളിൽ വാങ്ങി ഉമ്മ വെക്കുബോൾ അവനു നിഷേധിച്ച മുലപ്പാലിന്റെ നോവ് നെഞ്ചിൽ ഒരു കഠാര കുത്തി ഇറക്കുന്ന വേദന തന്നു പോയി എനിക്കപ്പോൾ…

കാറിൽ കയറാൻ ഭയമായിരുന്നു. വീട്ടുകൾ എന്തു പറയും എന്ന ചിന്ത.എന്റെ മുഖത്തെ ഭയം കണ്ടിട്ടാവണം ഇക്ക എന്റെ മനസ് വായിച്ചത്.

മറ്റുള്ളവർ നമ്മെ കുറിച്ചു എന്തു ചിന്തിക്കും എന്തു നീ ചിന്തിക്കേണ്ട. നീ നിന്നെ തന്നെ സ്നേഹിക്കാൻ പഠിക്കുക. നിന്റെ കുറവുകളെയും. നിനക്ക് ഞാനുണ്ട്. അത് പോരെ…

ഈ ലോകത്ത് മറ്റെന്തിനെക്കാളും വലുത് എന്റെ ഇക്കയാണെന്ന് പറയാൻ വെമ്പുന്നുണ്ടായിരുന്നു.

കാർമേഘങ്ങൾ പെയ്തിറങ്ങി. തെളിഞ്ഞ ഒരു പുതു ജീവിതത്തിലേക്ക് വീണ്ടും.

മോനെ ചേർത്തു പിടിച്ചു കൊണ്ട് മനസ് മന്ത്രിച്ചു കൊണ്ടേ ഇരുന്നു. വിഷാദ മേഘങ്ങൾ ഇനിയും എന്നെ പിൻ തുടരാതിരിക്കട്ടെ…

(അവസാനിച്ചു….)

അനു ✍️

Post Views: 40
3
Anu Nazeer

എഴുത്തിൽ വായനയും വായനയില്‍ എഴുത്തും അന്തര്‍ലീനമാണ്. ... വായിക്കുവാൻ ഏറെ ഇഷ്ടപെടുന്നവൾ.....

3 Comments

  1. Shreeja R on December 11, 2023 2:12 PM

    മനോഹരം 👌

    Reply
  2. Sunandha Mahesh on December 9, 2023 9:59 AM

    മുന്ന് ഭാഗവും ഒന്നിച്ചാണ് വായിച്ചത്..
    മനോഹരമായ എഴുത്ത്.
    ഉപാധികൾ ഇല്ലാതെ സ്നേഹിക്കാൻ ഒരാളുണ്ടെങ്കിൽ എത്ര വലിയ പ്രശ്നവും തരണം ചെയ്യാൻ കഴിയും…

    Reply
  3. Pingback: പെണ്മനസ്സ്(2) - By Anu Nazeer - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.