Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മാറ്റം അതനിവാര്യമാണ്
കഥ ജീവിതം പെൺയുഗം രചനാമത്സരം സ്ത്രീ

മാറ്റം അതനിവാര്യമാണ്

By Sunandha MaheshMarch 8, 2024Updated:March 9, 202412 Comments8 Mins Read105 Views
Bookmark Now
Please login to bookmark Close

No account yet? Register

 

”ഇക്കാലംകൊണ്ട് എന്തുണ്ടാക്കി ?

കുറേ വർഷമായല്ലോ എഴുത്തുകാരിയെന്നും, സാമൂഹ്യപ്രവർത്തകയെന്നുമൊക്കെ പറഞ്ഞു നടക്കാൻ തുടങ്ങീട്ട്. അല്ലേലും ഇതൊന്നും പെണ്ണുങ്ങൾക്കു പറഞ്ഞതല്ല.”

 

വനജ അമ്മായിയാണ്. ആഘോഷവേളകളിൽ ആരോടെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞ് ചൊറിഞ്ഞു അലമ്പുണ്ടാക്കുക അവരുടെ  പതിവാണ്. കുറേ നാളായി കണ്ടിട്ട്, ഇന്നിപ്പോ നേരിട്ടു കിട്ടിയപ്പോൾ കരുവാക്കി.

 

ഇളയച്ഛന്റെ മകൾ ശാരിയുടെ ഗൃഹപ്രവേശമാണിന്ന്. വരുന്നില്ലെന്ന് പറഞ്ഞപ്പോൾ അമ്മയ്ക്കു സങ്കടം.

കുടുംബക്കാർ എല്ലാരും കൂടും. നീമാത്രം മാറിനിൽക്കരുത്.

അല്ലെങ്കിൽത്തന്നെ കല്യാണം വേണ്ടെന്നു പറഞ്ഞതിന് വേണ്ടുവോളം കേൾക്കുന്നുണ്ട്. ഇനിയിപ്പോ കൂട്ടത്തിൽ കൂടില്ല എന്നൊരു പേരുദോഷംകൂടെ വേണോ ?

കൂടുതൽ പറയാൻ നിന്നാൽ അതൊരു വലിയ വഴക്കാവും, പിന്നെ അമ്മ കരച്ചിൽ തുടങ്ങും. ഒപ്പം പഴമ്പുരാണവും.

ഊണെല്ലാം കഴിഞ്ഞ് കുടുംബക്കാർ എല്ലാരുംകൂടെ ഇരിക്കുമ്പോഴാണ് വനജ അമ്മായിയുടെ ചോദ്യം. വേണമെങ്കിൽ കേട്ടില്ലെന്നു നടിക്കാം, പലവട്ടം അങ്ങനെ ചെയ്തിട്ടുമുണ്ട്. പക്ഷേ, ഒതുങ്ങി പോകുന്തോറും ഇവർക്കു സംസാരത്തിൽ കടിഞ്ഞാണില്ലാതെ പോകുന്നു. പലരും അവരുടെ വായയെ പേടിച്ച് അടങ്ങിയിരിക്കുന്നതാണ്. ഇന്നിതിനൊരു തീരുമാനം എടുക്കണം.

ഒന്നും പറയണ്ട എന്നുള്ള അമ്മയുടെ ആംഗ്യഭാഷ കണ്ടില്ലെന്നു നടിച്ച് അഞ്ചു അവരുടെ അടുത്തേക്ക് കസേര വലിച്ചിട്ടു.

“അമ്മായി ചോദിച്ച ആദ്യ ചോദ്യത്തിനുള്ള ഉത്തരം ഞാൻ അവസാനം തരാം.

സാധാരണയായി ഇത്തരം ചോദ്യങ്ങൾക്കു ഞാൻ മറുപടി നൽകാറില്ല. പക്ഷേ അമ്മായിയെന്നെ കാണുമ്പോഴെല്ലാം ഈ ചോദ്യം ആവർത്തിക്കുന്നു. ഇനിയും മറുപടി പറയാതെയിരുന്നാൽ അമ്മായി ഈ പരിപാടി തുടർന്നുകൊണ്ടേയിരിക്കും. അതുപിന്നെ എനിക്ക് അമ്മായിയോട് മുഷിച്ചിലിനൊരു കാരണമാവും. അതു വേണ്ടാ, നമ്മൾ ഇനി കാണുമ്പോൾ ഇതുപോലെ കസേര അടുത്തിട്ടു സ്നേഹത്തോടെ മിണ്ടണം.”

“ഞാൻ ഒരിക്കലും സ്വയം എഴുത്തുകാരിയെന്ന ലേബൽ അടിച്ചിട്ടില്ല. അങ്ങനെ ഞാൻ എന്നെ ആർക്കും പരിചയപ്പെടുത്തിയിട്ടുമില്ല. എന്റെയെഴുത്ത് എന്റെ വായനയിൽനിന്നു വന്ന കുത്തിക്കുറിക്കലാണ്.

അങ്ങനെ ഞാൻ കുത്തിക്കുറിക്കുമ്പോൾ എനിക്കു കിട്ടുന്നൊരു സന്തോഷമുണ്ട്. അതു വാക്കുകൾകൊണ്ടു പറഞ്ഞാൽ മനസ്സിലാക്കിത്തരാൻ കഴിയില്ല, അനുഭവിച്ചുതന്നെ അറിയണം.”

“നമ്മുക്കു ഇഷ്ടമുള്ള കാര്യങ്ങൾ  ചെയ്യുമ്പോളുണ്ടാകുന്ന ഒരു സുഖം, അതിന്റെ പേരിൽ കിട്ടുന്ന അംഗീകാരം, അമ്മായി എപ്പോഴെങ്കിലും അതു അനുഭവിച്ചിട്ടുണ്ടോ ?”

“ഓ പിന്നെ, ഞാൻ ഇനി ഈ വയസ്സാൻ കാലത്ത് എഴുതാൻ പോകുകയല്ലേ, എനിക്കു വേറേ പണിയില്ല.”

“എഴുത്തുമാത്രമാണ് പ്രിയപ്പെട്ട പണിയെന്ന് ആരാണ് അമ്മായിയോട് പറഞ്ഞത്. പാട്ട്, ഡാൻസ്, സാമൂഹ്യസേവനം. അങ്ങനെ ഓരോത്തരുടെ വാസനകൾക്കനുസരിച്ച് എന്തുമാവാം. എന്തിന് ഒറ്റക്കുള്ള യാത്രകൾ, ട്രക്കിങ്ങ് അങ്ങനെ വ്യത്യസ്തമായ ഇഷ്ടങ്ങളുള്ള ഒരുപാട് പേരുണ്ട് നമുക്കിടയിൽ.”

 

”എന്തായാലും എനിക്കു വീട് വിട്ടൊരു സന്തോഷവും വേണ്ടാ. നിങ്ങളൊക്കെ പരിഷ്ക്കാരികളല്ലേ? വീടും വേണ്ടാ. വീട്ടുകാരും വേണ്ടാ. നന്നായി നീ കല്യാണം കഴിക്കാതെയിരുന്നത്. അല്ലെങ്കിൽ..”

“എന്തിനാ നിർത്തിയേ, കഴിച്ചിരുന്നെങ്കിൽ പണ്ടേ ഉപേക്ഷിച്ചിട്ടുണ്ടാവും എന്നല്ലേ പറയാൻ വന്നത്.

അമ്മായിമാത്രമല്ല നിങ്ങളൊക്കെ അറിയേണ്ട ഒരു കാര്യമുണ്ട്, അഞ്ജു എല്ലാവരെയും നോക്കികൊണ്ട് തുടർന്നു. “എനിക്കു കല്യാണം കഴിക്കണമെന്നു തോന്നാത്തതുകൊണ്ടാണ് ഞാൻ വിവാഹം കഴിക്കാത്തത്. അല്ലാതെ അതൊരു ബാധ്യതയാകുമെന്നു കരുതിയിട്ടല്ല.”

“നിനക്ക് പ്രശ്നമായിരിക്കില്ല, പക്ഷേ, കെട്ടുന്നവൻ കുടുങ്ങും.”

“ഒരു കുടുംബത്തിൽ സ്ത്രീയുടെ പ്രാധാന്യം എന്താണെന്ന് എനിക്കറിയില്ല എന്നോണോ അമ്മായി പറയുന്നത്.”

 

”നോക്ക്, നിന്നോടു തർക്കിക്കാനൊന്നും ഞാനില്ല. കണ്ടേപ്പോൾ അറിയാതെയൊന്നു ചോദിച്ച് പോയി.”

“ഇതു തർക്കമല്ലല്ലോ അമ്മായി. നമ്മൾ രണ്ടു പേരും നമ്മുടെ അഭിപ്രായം തുറന്നു സംസാരിക്കുകയല്ലേ.”

“ആയിരിക്കും, പക്ഷെ ഇതൊക്കെ തർക്കത്തിലേ എത്തിച്ചേരുകയുള്ളൂ.”

 

”എനിക്കങ്ങനെ തോന്നുന്നില്ല. ഞാൻ പറയുന്നതുമാത്രമാണ് ശരിയെന്ന ധാരണ ഇല്ലാതെ സംസാരിച്ചാൽ ഒരു ചർച്ചയും തർക്കത്തിൽ അവസാനിക്കില്ലെന്നാണ് എന്റെ വിശ്വാസം. “

“അതു തന്നെയാണു ഞാനും പറഞ്ഞത്, നീയാണ് ശരിയെന്നു നിനക്കു തോന്നുന്നു. മറ്റുള്ളവർക്കു തോന്നുന്നില്ല. നീ വിവാഹം കഴിച്ചു കാണണമെന്ന് നിന്റെ അമ്മയ്ക്ക് ആഗ്രമുണ്ടാവില്ലേ.”

 

”തീർച്ചയായും ഉണ്ടാവും. പക്ഷെ വേണ്ട എന്നുള്ള എന്റെ ആഗ്രഹത്തെ മറികടന്നു ഞാൻ വിവാഹം കഴിച്ചാൽ, സന്തോഷകരമായ ഒരു കുടുംബം എനിക്കുണ്ടാകുമൊ ?”

“അപ്പോൾ അമ്മയുടെ ആഗ്രഹമോ ?”

“ഞാൻ കല്യാണം കഴിച്ചു കാണുന്നതാണോ അമ്മയുടെ ആഗ്രഹം, അതോ ഞാൻ സന്തോഷവതിയായി ഇരിക്കുന്നതു കാണുന്നതോ ?അമ്മ പറയട്ടെ.”

സദ്യക്കു വിളമ്പുന്നവർ എന്തെങ്കിലും വേണോയെന്നു ചോദിച്ചാൽപോലും വാ തുറക്കാത്ത അമ്മ, എന്നത്തേയുംപോലെ അന്നും ഒന്നും മിണ്ടിയില്ല. പക്ഷെ, അമ്മായി വിട്ടുതരാൻ ഭാവമില്ലായിരുന്നു.

”അപ്പോൾ കല്യാണം കഴിച്ചവരൊന്നും സന്തോഷിതരല്ല എന്നാണോ നീ പറഞ്ഞു വരുന്നത്.”

“അങ്ങനെ ഞാൻ പറഞ്ഞിട്ടേയില്ല. ഒരു ചട്ടക്കൂടിനുളിൽ അടിമായി ജീവിക്കുന്ന ആരും സന്തോഷരല്ല എന്നാണ് ഞാൻ പറഞ്ഞത്. അത് ആണായാലും, പെണ്ണായാലും.”

“പെണ്ണിനൊരു അടക്കവും ഒതുക്കവും നല്ലതു തന്നെയാ.”

“ഈ അടക്കവും ഒതുക്കവുമെന്ന് അമ്മായി ഉദ്ദേശിച്ചത്‌ ഒരു സ്ത്രീ സ്വന്തം കഴിവുകൾ പൂട്ടി വച്ച്, ഭർത്താവിന്റെയും, കുട്ടികളുടെയും കാര്യങ്ങൾമാത്രം നോക്കി, ജോലിക്കൊന്നും പോകാതെ അവർക്കു ഭക്ഷണം പാകംചെയ്തു ഇരിക്കുന്നതാണോ.”

“അതല്ലേ ഒരു ഭാര്യയുടെയും അമ്മയുടെയും ജോലി. അതോ ഉദ്യോഗം എന്ന പേരും പറഞ്ഞ് അടുക്കളപ്പണി ചെയ്യാതെ, പറന്നുനടക്കണമെന്നാണോ നീ പറയുന്നത്.”

“ഇതൊക്കെയാണ് പ്രശ്നം, പറയാത്ത കാര്യങ്ങൾ ഊഹിച്ചെടുക്കുക.

കർത്തവ്യവും, കടമയുമെല്ലാം മനുഷ്യർക്ക് പറഞ്ഞിട്ടുള്ളതാണ്.

ആണ്‌, പെണ്ണ്, കുട്ടികൾ, വൃദ്ധർ എന്ന വ്യതാസമില്ലാതെ അതു നിർവഹിക്കുകയും വേണം.

പക്ഷേ ചിലതെല്ലാം നിന്റെമാത്രം കടമയാണെന്ന് അടിച്ചേൽപ്പിക്കരുത്. ഇന്നത്തെ ലോകത്ത് ഭാര്യയും ഭർത്താവും ജോലിക്കു പോയാൽമാത്രമേ കുടുംബത്തെ നല്ല നിലയിൽ മുന്നോട്ട് കൊണ്ടുപോവാൻ സാധിക്കൂ.അപ്പോൾ ആണൊന്ന്  അടുക്കളയിൽ കയറിയാൽ ഒന്നും സംഭവിക്കില്ല. “

 

“നീ എന്തൊക്കെ പറഞ്ഞാലും അടുക്കളപ്പണി പെണ്ണിന് പറഞ്ഞിട്ടുള്ളതാണ്”

“ആരാണ് ആ പ്രസ്താവന ഉണ്ടാക്കിയത്. പ്രസവിക്കാനും, കുഞ്ഞിന് മുലയൂട്ടാനും പെണ്ണിനേ കഴിയൂയെന്നു പറയുന്നതിൽ ന്യായമുണ്ട്.  ചിലർക്കു ചിലതെന്ന് പ്രകൃതി നമ്മളോടു പറഞ്ഞിട്ടുണ്ട് അമ്മായി. അതിനപ്പുറമുള്ള മാറ്റങ്ങളെല്ലാം നമ്മൾ മനുഷ്യർ ഉണ്ടാക്കിയതല്ലേ. അതു വീണ്ടും മാറ്റുന്നതിൽ എന്താണു തെറ്റ്.”

“മാറ്റി മാറ്റി ഒന്നിനും ഒരു വ്യവസ്ഥ ഇല്ലാതായി. പെണ്ണുങ്ങൾ ആണുങ്ങൾക്കൊപ്പം തുല്യരവാനുള്ള ഓട്ടപാച്ചിലാണല്ലോ.”

“ആണ്‌ അടുക്കളയിൽ കയറുന്നു അതാണല്ലോ അമ്മായിടെ പ്രശ്നം. അതൊക്കെ ഓരോ വീട്ടുകാരുടെയും ചുറ്റുപാടാനുസരിച്ചു അവർ തീരുമാനിക്കട്ടെ അമ്മായി. നമ്മൾ അതിൽ തലയിടാതെയിരുന്നാൽ പോരേ. സാഹചര്യത്തിനനുസരിച്ച് അവർ പെരുമാറട്ടെ.

വളരെ നേരത്തേ ജോലിക്കു പോയി വൈകിവരുന്ന ഭർത്താവ് വീട്ടു കാര്യങ്ങളിൽ സഹായിക്കണമെന്ന് വാശിപിടിച്ചാൽ അതത്ര ശരിയല്ല. അതുപോലെത്തന്നെ നേരേ തിരിച്ചും. ജോലി കഴിഞ്ഞ് എത്ര വൈകിവന്നാലും ഭാര്യതന്നെ എല്ലാ വീട്ടുജോലികളും ഒറ്റക്കു ചെയ്യണമെന്ന് ഭർത്താവ് നിർബന്ധം പിടിക്കരുത്.”

”അല്ല അഞ്ചുവേ രണ്ടുപേരും ജോലിക്ക് പോയി വൈകി വരുകയാണെങ്കിലോ ?”

വല്യമ്മ ഇടയ്ക്കു കേറി അങ്ങനെ ചോദിച്ചപ്പോൾ എല്ലാവരുമൊന്ന് ചിരിച്ചു.

“സാമ്പത്തിക ഭദ്രതയുള്ള കുടുംബമാണെങ്കിൽ സഹായത്തിന് ആളെ വയ്ക്കാം വല്യമ്മേ, അല്ലാത്തപക്ഷം രണ്ടുപേരും സഹകരിച്ചു ചെയ്യുക.”

“ആടിയ കാലും, പാടിയ വായും എന്നു കേട്ടിട്ടില്ലേ, അതാണ് പെണ്ണിനു സ്വാതന്ത്ര്യം കൊടുത്താൽ.”

അമ്മായിയുടെ ആ ഡയലോഗ് കേട്ടപ്പോൾ അഞ്ജുവിന് ചിരിക്കാതിക്കാൻ കഴിഞ്ഞില്ല.

“ആരാണ് അമ്മായി പെണ്ണിന് സ്വാതന്ത്ര്യം കൊടുക്കേണ്ടത്?

”ആരിൽനിന്നുമാണ് അവളതു വാങ്ങേണ്ടത്.”

”കല്യാണത്തിനുമുമ്പ് അച്ഛൻ, ശേഷം ഭർത്താവ്. അല്ലാതെയാര് ?”

 

”സ്ത്രീ മനുഷ്യജന്മത്തിൽ പെടുന്നവളല്ലേ അമ്മായി. സ്വന്തമായി തീരുമാനമെടുക്കാൻ അവൾക്ക് അറിയില്ലേ ? അവളെന്തിനു മറ്റുള്ളവരുടെ സമ്മതം വാങ്ങണം.”

”ഇതാണിപ്പോ നല്ല കൂത്തായേ. പിള്ളേരെ നിങ്ങൾ ഇതൊന്നും കേട്ട് പഠിക്കേണ്ട ട്ടോ. കുടുംബം കുളമാകും.”

“അമ്മായീ, നിങ്ങളീ പറയുന്ന സ്വാതന്ത്ര്യം അതവൾക്ക് ആരും കൊടുക്കേണ്ടതില്ല. അതവളുടെ അവകാശമാണ്. ഇനിയിപ്പോ അതിന്റെ ക്രെഡിറ്റ്‌ ആണുങ്ങൾക്ക് വേണമെങ്കിൽ ആകട്ടെ. എന്നാലും കുഴപ്പമില്ല, പക്ഷേ കൊടുത്തു നോക്കൂ. അപ്പോൾ കുടുംബം സ്വർഗ്ഗമാവും. പിന്നെ അവൾ ചെയ്യുന്നതെല്ലാം ഇഷ്ടത്തോടെ ആയിരിക്കും.”

“എന്തു തോന്ന്യാസം കാണിച്ചാലും മിണ്ടാതെയിരിക്കണമെന്ന് അർത്ഥം.”

“തോന്ന്യാസമോ, എഴുതുക എന്നുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നു ഭയന്നാണ് ഞാൻ കല്യാണം കഴിക്കാത്തത് എന്നാണല്ലോ നിങ്ങളുടെയൊക്കെ ധാരണ. സത്യത്തിൽ എനിക്കങ്ങനെ ഒരു ഭയമില്ല. എനിക്കു വേണ്ടത് ചെയ്യാനും, നേടാനും ഞാൻ പ്രാപ്തയാണ്. പക്ഷേ, കല്യാണത്തോടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടവർ എത്രയോ പേരുണ്ട് നമ്മക്കും ചുറ്റും.”

“അമ്മായിക്കറിയോ എഴുതുന്നതിൽ വീട്ടിൽ എതിർപ്പുള്ളതുകൊണ്ട്, ബാത്‌റൂമിൽ കയറി ടാപ് തുറന്നിട്ട് എഴുതുന്നവരുണ്ട്. സ്വന്തം പേര് വെക്കാതെ വേറെ പേരിൽ കഥകൾ എഴുതുന്നവർ. എന്തിനേറെ പുസ്തകം വായിക്കാൻപോലും സ്വാതന്ത്ര്യം ഇല്ലാത്തവർ. ജോലിക്കു പോയിട്ടും ബസ്സ് കാശിനുവേണ്ടി കൈ നീട്ടി നിൽക്കുന്നവർ. എഴുത്തുമായി ചെറിയ ബന്ധമുള്ളതുകൊണ്ട് ഇവരെക്കുറിച്ചു ഞാൻ സംസാരിക്കുന്നു. ഇതുപോലെ എത്രയെത്ര പേർ.. നമ്മളൊക്കെ ചിന്തിക്കുന്നതിലും അപ്പുറം നരകമാണ് ഈ ഭൂമി ചിലർക്ക്.

സ്വന്തം വീട്ടിൽ സ്ഥാനമില്ല, ഭർത്താവിന്റെ വീട്ടിൽ ഒരു ജോലിക്കാരിയും. കിടപ്പറ പങ്കിടാൻമാത്രം ഭാര്യയെ തേടി എത്തുന്ന ഭർത്താക്കന്മാർ. ആർത്തവസമയത്തുപോലും…

വേണ്ടാ അമ്മായി, പറഞ്ഞു തുടങ്ങിയാൽ പിന്നെ ഞാൻ പറഞ്ഞുകൊണ്ടേ പോകും.”

”കഥകൾ എഴുതിയെഴുതി നീ സംസാരത്തിലും ഭാവന ചേർത്തു തുടങ്ങി. അല്ല പിന്നെ ഈ യുഗത്തിലും ഇങ്ങനെയുള്ളവരോ.”

”അതാണ് അമ്മായി നമുക്കെല്ലാം പറ്റുന്ന വലിയ തെറ്റ്. നമ്മൾ നമ്മളെപ്പോലെയാണ് എല്ലാരുമെന്ന് കരുതും. പക്ഷേ, സത്യം അതല്ല.

മരിക്കാൻ ധൈര്യമില്ലാത്തതുകൊണ്ടുമാത്രം ജീവിക്കുന്ന എത്രയോ പേരെ എനിക്കറിയാം. കല്യാണം എന്ന ഒറ്റ കാരണത്താൽ പ്രിയപ്പെട്ട പലതും ഉപേക്ഷിച്ചവരെ എനിക്കറിയാം.

ഒരുനിമിഷം അവിടെ ഒരു മൂകത പരന്നു. അമ്മയിൽനിന്നു മറുപടിയൊന്നും കേൾക്കാഞ്ഞപ്പോൾ അഞ്ജു അവരുടെ മുഖത്തേക്ക് നോക്കി. ചിന്തകൾ അവരെ എങ്ങോട്ടോ കൊണ്ടുപോയെന്ന് അഞ്ജുവിന് മനസ്സിലായി.

”എന്താ വനജേ നിനക്കു മറുപടി ഒന്നുമില്ലേ..” വേണുമാമന്റെ അൽപം

 പരിഹാസത്തോടെയുള്ള ചോദ്യം അവരെ ചിന്തകളിൽനിന്ന് ഉണർത്തിയിരിക്കാം…

”സത്യമാണ് മോളേ നീ പറഞ്ഞത്. എല്ലാ മോഹങ്ങളും കല്യാണത്തോടെ പെണ്ണിന് സ്വപ്നങ്ങൾമാത്രമാകും “

അതു പറയുമ്പോൾ അവരുടെ സ്വരത്തിലെ നിരാശ വ്യക്തമായിരുന്നു. ഒരു നിശ്വാസമെടുത്തു അവർ തുടർന്നു.

”സ്ത്രീകൾ വീട്ടു ജോലികൾ ചെയ്ത് കണ്ടു വളർന്നതുകൊണ്ട് പുരുഷന്മാർ വീട്ടുജോലികൾ ചെയ്യുന്നത് ശരിയല്ല എന്നൊരു ചിന്ത മനസ്സിൽ ആഴത്തിൽ പതിഞ്ഞുപോയി അല്ലാതെ, ആൺ മേൽക്കോയ്മ ശരിയാണെന്നു  എനിക്കും തോന്നിയിട്ടില്ല.”

 

കടുക് പൊട്ടുന്നതുപോലെ സംസാരിക്കുമെങ്കിലും അവർക്കുള്ളിൽ നല്ലൊരു മനസ്സുണ്ടെന്നും നടക്കാതെപോയൊരു മോഹത്തിന്റെ നീറ്റലിന്റെ പുക അവരെയസ്വസ്ഥമാക്കുന്നുണ്ടെന്നും അഞ്ജുവിന് മനസ്സിലായി.

”അമ്മായീ, അമ്മായിക്ക് മോഹങ്ങളൊന്നുമില്ലേ.”

അഞ്ജുവിൽനിന്നു പെട്ടെന്ന് അങ്ങനെയൊരു ചോദ്യം അവർ പ്രതീക്ഷിച്ചിരുന്നില്ല.

”ഈ വയസ്സുകാലത്തു ഇനിയെന്ത് മോളെ.”

”ഇതാണ് അമ്മായി നമ്മുടെ തെറ്റ്. ഇനിയെന്തെന്ന ചിന്ത. ഇപ്പഴും ഒന്നും വൈകീട്ടില്ല. ആട്ടെ  അമ്മായി കണ്ടിരുന്ന ആ സ്വപ്നം എന്തായിരുന്നു  ?”

”ബിഎഡ് പഠിച്ചതല്ലേ ഞാൻ. ടീച്ചറാവണം എന്നുള്ളത് വലിയൊരു മോഹമായിരുന്നു. പക്ഷെ കല്യാണം കഴിഞ്ഞ് കേറിപോയത് ഒരു കർഷകകുടുംബത്തിലേക്ക്. അവിടെ ടീച്ചർപ്പണി പോയി ഒന്നു പേപ്പർ വായിക്കാൻപോലും സമയമോ സൗകര്യമോ ഉണ്ടായിരുന്നില്ല. നീ നേരത്തെ പറഞ്ഞതുപോലെ കടമകൾ കർത്തവ്യങ്ങൾ എന്നുപറഞ്ഞു ഓടിനടക്കുമ്പോൾ ഓർക്കാതെപോയി. കാലത്തിനൊപ്പം വയസ്സും നടക്കുന്നുയെന്ന്.

 

”ദേ പിന്നെയും വയസ്സ്. അമ്മായി നമ്മുക്ക് ഏതെങ്കിലും ഗവൺമെന്റ് അല്ലെങ്കിൽ എയ്ഡഡ് സ്കൂളിൽ കയറാനെ വയസ്സ് ബാധകമാകുന്നുള്ളൂ. ഞങ്ങടെ

എൻജിഓ ഒരു സ്കൂൾ നടത്തുന്നുണ്ട്. അവിടെ അമ്മായിക്കു ടീച്ചറായി പോകാം. പക്ഷേ, ശമ്പളം കുറവായിരിക്കും.”

”മോളെ…”

പ്രതീക്ഷയുടെ ഒരു ആശ്വാസം ആ ശബ്ദത്തിൽ ഉണ്ടായിരുന്നു.

”ഞാൻ വെറുംവാക്ക് പറയുന്നതല്ല അമ്മായി. ആട്ടെ ഏതാ സബ്ജെക്ട്.”

”കണക്ക്.”

”ഹാ എന്നിട്ടാണോ, സ്കൂളിൽ ബുദ്ധിമുട്ടാണെങ്കിൽ ഞാൻ കുറച്ചു കുട്ടികളെ ഏർപ്പാടിക്കിത്തരാം. വീട്ടിൽ ട്യൂഷൻ എടുത്തോളൂ.”

”ഇതൊക്കെ നടക്കുമോ മോളേ. കാശിനു വേണ്ടിയല്ല കുട്ടി, ഒരു മോഹം അത്രേയുള്ളൂ.

എന്റെ അച്ഛനും ഞാൻ ജോലിക്ക്‌  പോണമെന്ന് വലിയ മോഹമായിരുന്നു. ഇപ്പൊ എന്തോ അതൊക്കെ ഓർമ വന്നു.

അവർ അഞ്ജുവിന്റെ കയ്യിൽ പിടിച്ചുകൊണ്ട് തുടർന്നു. “എനിക്ക് എല്ലാരോടും ദേഷ്യമായിരുന്നു. സത്യത്തിൽ അത് അസൂയയാണ്. എനിക്കു കഴിയാത്തത് മറ്റുള്ളവർ ചെയ്യുമ്പോൾ ഉണ്ടാകുന്ന അസൂയ. എനിക്കറിയാം ഞാൻ എല്ലാവരെയും വേദനിപ്പിച്ചിട്ടുണ്ടെന്ന്.”

അതു സാരമില്ല അമ്മായീ, തെറ്റ് ചെയ്യാത്തവർ ഇല്ല. പക്ഷേ എത്രയും പെട്ടന്ന് അത് മനസിലാക്കി സ്വയം തിരുത്തിയാൽ നല്ലത്.

 

 സ്ത്രിയെന്നാൽ ഒരു ഉപഭോഗവസ്തുയായി കാണുന്ന ഒരു വലിയ സമൂഹം ഇന്നും നമുക്കിടയിൽ ഉണ്ട്. ഒന്നാലോചിച്ചു നോക്കൂ സ്ത്രീയായി പിറന്നതുകൊണ്ടു മാത്രം അവളുടെ ആഗ്രഹങ്ങളെ ആവശ്യങ്ങളെ മാറ്റിനിർത്തുക എന്നുള്ളത് ഏതു രീതിയിലാണ് ശരി.

തുല്യത എന്ന പദംകൊണ്ട് ഭൂരിഭാഗം സ്ത്രീകളും ഉദ്ദേശിക്കുന്നത് അവരെ മനുഷ്യരായി കാണൂ എന്നാണ്.”

പിന്നെ അമ്മായി ചോദിച്ചില്ലേ എഴുത്തിലൂടെ നീയെന്ത് നേടിയെന്ന്. നേട്ടങ്ങളെ കാശിന്റെ കണക്കിൽമാത്രമല്ലല്ലോ അമ്മായി നമ്മൾ അളക്കേണ്ടത്. നമ്മൾ സ്വയം തൃപ്തയല്ലാത്തപക്ഷം എന്തുണ്ടായിട്ടും കാര്യമില്ല.

അക്ഷരങ്ങൾ തന്ന ഒരു സൗഹൃദവലയമുണ്ടെനിക്ക്. നീ എന്തായിരുന്നുവെന്ന് നിന്റെ മരണശേഷം നിന്നെ അറിയുന്നവർ പറഞ്ഞ് മറ്റുള്ളവർ അറിയുമെന്ന് ആരോ പറഞ്ഞിട്ടുണ്ട്. ഞാൻ പ്രശസ്തയൊന്നുമല്ല, പക്ഷെ ഒരിക്കൽപോലും നേരിട്ടു കണ്ടിട്ടില്ലെങ്കിലും എന്നെ സ്നേഹിക്കുന്ന കുറച്ചു പേരുണ്ട് ഈ ലോകമെമ്പാടും. നമ്മളിന്നുവരെ കാണാത്ത ചിലരുടെ മനസ്സിൽ മരണശേഷവും ജീവിക്കുക എന്നുള്ളത് ഒരു നേട്ടമല്ലേ അമ്മായി.

 

”ശരിയാണ് മോളേ നീ പറഞ്ഞത്.

മോളേ, വനജക്കുമാത്രമല്ല ഞങ്ങൾക്കും നല്ലൊരു പാഠമാണ് നീ പറഞ്ഞുതന്നത്. എതിർവശത്തു നിൽക്കുന്നവരെ മനുഷ്യനായി കാണുക. പലപ്പോഴും ഇതൊക്കെ നമ്മൾ ചിന്തിക്കും സംസാരിക്കുമെങ്കിലും ഇത്ര ആഴത്തിൽ മനസ്സിൽ പതിഞ്ഞിട്ടില്ല. ആ തിരിച്ചറിവ് ഞങ്ങളിൽ ഉണ്ടാക്കാൻ നിനക്ക് കഴിഞ്ഞു.

 

വിലാസിനി നിന്റെ മകൾ മിടുക്കിയാണ്. എത്ര തന്മയത്തോടെയാണവൾ നമുക്ക് കാര്യങ്ങൾ പറഞ്ഞു തന്നത്. ഒരുപക്ഷേ ശബ്ദമുയർത്തിയാണ് അവൾ സംസാരിച്ചിരുന്നെങ്കിൽ നമ്മളാരും  ഇത്ര ക്ഷമയോടെ അവളെ കേൾക്കില്ലായിരുന്നു.

വേണുമാമ സ്നേഹത്തോടെ അവളെ അരികിലേക്ക് നിർത്തി.

 

വേണുമാമ അതു പറഞ്ഞു നിർത്തുമ്പോൾ അഞ്ജുവിന്റെ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

മകളെയോർത്ത് അഭിമാനിക്കാൻ ഇങ്ങനെയൊരു  നിമിഷം മതി ഏതൊരു അമ്മയ്ക്കുമെന്ന് അവരുടെ മുഖത്തുനിന്നു വായിച്ചെടുക്കാമായിരുന്നു.

 

പ്രതീക്ഷിക്കാത്ത സമയത്ത് ശരണ്യ അഞ്ജുവിന്റെ അരികിലേക്കു വന്ന് അവളെ കെട്ടിപിടിച്ചു.

 

”അഞ്ജു നീ എനിക്കുവേണ്ടിയാണു സംസാരിച്ചത്. അല്ല ഞങ്ങൾക്ക് വേണ്ടി. കല്യാണം കഴിഞ്ഞാൽ ഒരു പെണ്ണിന് കുടുംബംമാത്രമാണെല്ലാം എന്ന് സ്വയം തീരുമാനിച്ചു ജീവിതം നശിപ്പിക്കുന്നവർക്കുവേണ്ടി”

 

 അത്രയും പറഞ്ഞപ്പോഴേക്കും ശരണ്യ കരച്ചിലിന്റെ വാക്കോളാം എത്തിയിരുന്നു.

 

ചേച്ചീ, ശരണ്യേച്ചി പറഞ്ഞത് ശരിയാ. ചേച്ചി ഞങ്ങൾക്ക് വേണ്ടിയാണ് സംസാരിച്ചത്. ഗീതുവും മാളുവും ശരണ്യയോടൊപ്പം ചേർന്ന് അപ്പോൾ  അഞ്ജുവിൻ്റെ ഇരുവശവും തോളിൽ തല ചായ്ച്ചു. അവൾ വിസ്മയത്തോടെ അവരെ നോക്കി

 

”നിങ്ങൾ പുതിയ തലമുറക്കാരോട് എനിക്കു പറയാനുള്ളത് അവനവനുവേണ്ടി സംസാരിക്കേണ്ടതും, പ്രവർത്തിക്കേണ്ടതും അവനവനാണ്. മറ്റൊരാളെ ഇതിനായി കാത്തിരിക്കുന്ന പരിപാടി ആദ്യം നിർത്തുക. ശരിയെന്ന് തോന്നുന്നതെന്തും ആർക്കും ദോഷമാവില്ലെന്ന് ഉറപ്പുള്ള കാര്യങ്ങൾ ധൈര്യമായി ചെയ്യുക. എല്ലാം കൈയുള്ളിൽ കിട്ടുമെന്ന് കരുതിയിരിക്കരുത്. ഓരോത്തരുടെയും പരിമിതികൾ അറിയേണ്ടതും, നിർണ്ണയിക്കേണ്ടതും അവരാണ്. അതിൽ ലിംഗഭേദമില്ല.

 

നമ്മളിലെ മാറ്റം കുടുംബത്തിന്റെ മാറ്റത്തിനു കാരണമാവും. കുടുംബത്തിലെ മാറ്റം സമൂഹത്തിന്റെ മാറ്റമാണ്.

ശുഭാപ്തിവിശ്വാസം കൈവിടാതെ ഇരിക്കുക. എന്തോ പറയാനായി പുറപ്പെട്ട ശരണ്യയെ നിശ്ശബ്‍ദയാക്കികൊണ്ട് അവിടെ ശരണ്യയുടെ ഭർത്താവ് നന്ദന്റെ ശബ്ദം മുഴങ്ങി.

 

”മാറ്റം തുടങ്ങീട്ടാ.. ഇതാ ചായ.

 ഊണ് കഴിഞ്ഞു കുടുംബക്കാര് മിണ്ടാൻ ഇരുന്നതാണ്. ദേ ചായേടെ സമയമായിട്ടും വർത്താനം കഴിഞ്ഞിട്ടില്ല. ഞാൻ നോക്കുമ്പോൾ ശരണ്യ നിങ്ങടെ ലെക്ചറിൽ മുഴുകി ഇരിക്കുകയാ.. ന്നാ പിന്നെ ശല്യപ്പെടുത്തണ്ടാന്ന് കരുതി ഞാൻതന്നെ ചായയുണ്ടാക്കി. ഇതല്ലേപ്പോ നിങ്ങൾ ഈ നേരം അത്രയും പറഞ്ഞത്. സാഹചര്യം അനുസരിച്ചു പെരുമാറുക..

പൊട്ടിച്ചിരിയുടെ ധ്വനികൾ അവിടെയാകെ പരന്നപ്പോൾ അഞ്ജു മനസ്സിൽ പറഞ്ഞു ഇന്നത്തെയീ വരവ് വെറുതെയായില്ല.

നന്ദ

 

#പെൺയുഗം

Post Views: 26
2
Sunandha Mahesh

വായനയിലൂടെ എഴുത്തിൽ എത്തിയവൾ.

12 Comments

  1. അനു മുരളി on March 14, 2024 5:07 PM

    നന്ദേച്ചി…….. ഒരു അഞ്ചുവും,അമ്മായിയും മാത്രമല്ല.നമുക്ക് ചുറ്റും അനേകം സ്ത്രീകൾ ഉണ്ടിങ്ങനെ…….. നന്നായി എഴുതിയിരിക്കുന്നു.

    Reply
  2. Sabira latheefi on March 12, 2024 7:53 PM

    നല്ല നീരിക്ഷണം. കൃത്യമായ വാക്കുകൾ. ലാസ്റ്റ് അടിപൊളിയായി. ❤️❤️

    Reply
  3. Joyce Varghese on March 11, 2024 6:15 PM

    സമൂഹം തുടർന്നുകൊണ്ടിരിക്കുന്ന ചില രീതികളിൽ നിന്നും മാറ്റി ചിന്തിയ്ക്കുന്നരെ വിമർശിക്കുന്നതും കുറ്റപ്പെടുത്തുന്നതും വളരെ വ്യക്തമായി എഴുതി. ഇതിൽ പലതും നിരാശയും അസൂയയുമാണ് ചിലരെ ഇതെല്ലാം ചെയ്യിക്കുന്നതെന്ന സത്യം കഥാകാരി പറഞ്ഞു വെയ്ക്കുന്നു. ശുഭ പര്യവസായിയ കഥ പരത്തുന്നത് പോസിറ്റീവ് ചിന്തകളുടെ രശ്മികളാണ്.
    നല്ല എഴുത്ത്.
    അഭിനന്ദനങ്ങൾ.

    Reply
    • Sunandha Mahesh on March 12, 2024 6:08 PM

      സ്നേഹം ജോയ്സ് വായനക്കും അഭിപ്രായത്തിനും ❤️❤️

      Reply
  4. Sreeja Ajith on March 11, 2024 4:30 PM

    കാര്യങ്ങൾ നന്നായി അവതരിപ്പിച്ചു ❤️

    Reply
    • Sunandha Mahesh on March 12, 2024 6:08 PM

      സ്നേഹം ശ്രീജ ❤️

      Reply
  5. Ramsinas on March 11, 2024 4:25 PM

    Super cheechi 👌👌🥰🥰

    Reply
    • Sunandha Mahesh on March 12, 2024 6:08 PM

      സ്നേഹം ശ്രീജ ❤️

      Reply
    • Sunandha Mahesh on March 12, 2024 6:09 PM

      സ്നേഹം റംസി ❤️

      Reply
      • Divya Sreekumar on March 18, 2024 12:11 PM

        വനജമ്മായിക്ക് തിരിച്ചറിവ്‌ വന്നല്ലോ 👍👍👌👌❤️

        Reply
  6. Nafs nafs on March 8, 2024 9:56 PM

    വളരെ കൃത്യമായ നിരീക്ഷണം. നന്നായിട്ടെഴുതി നന്ദാ👏👏👏

    Reply
    • Sunandha Mahesh on March 11, 2024 4:54 PM

      പഫസേ… സ്നേഹം സ്നേഹം സ്നേഹം ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.