Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മഴനാരുകൾ
കഥ ജീവിതം

മഴനാരുകൾ

By Sunandha MaheshMarch 23, 2024Updated:March 25, 202414 Comments4 Mins Read157 Views
Bookmark Now
Please login to bookmark Close

No account yet? Register

“കുട്ടീ വായനശാലയിൽനിന്നു എടുത്ത പുസ്തകങ്ങൾ തിരികെ കൊടുക്കേണ്ടതാ, അതു എടുക്കാൻ മറക്കല്ലേ. ആ വലിപ്പിലൊരു ഡയറിയും കാണും അതും എടുത്തോ, കൊടുക്കൽ വാങ്ങലിന്റെ കണക്കുമുഴുവൻ അതിലാണ്, ഒന്നും ബാക്കി വയ്ക്കരുത്.”

ഇന്ന് അമ്മയുടെ ശബ്ദത്തിനൊരു ഗാംഭീര്യമുണ്ട്.
പുലർച്ചെ തുടങ്ങിയതാണ്
പറയട്ടെ…
ഈ വീടിന്റെ യജമാനത്തിക്ക് പടിയിറങ്ങാൻ ഇനി അൽപ്പസമയം മാത്രം ബാക്കി,
പറയാനുള്ളതല്ലാം പറഞ്ഞു തീർക്കട്ടെ. പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കാൻ മാത്രമല്ല അവർക്ക് ആജ്ഞാപിക്കാനും അറിയാമെന്ന് ഇവിടുത്തെ ചുമരുകൾ ഇന്നെങ്കിലും അറിയട്ടെ.
ഇനിയൊരവസരം അതിനു ലഭിച്ചെന്ന് വരില്ല.

“എട്ടാ, അമ്മ ബന്ധമില്ലാതെ എന്തൊക്കെയോ പറയുന്നു, എനിക്ക് പേടിയാവുന്നു.”

“അമ്മക്ക് ഒന്നുമില്ല പൊന്നീ, പെട്ടെന്നുണ്ടായ പരിഭ്രമം മാത്രമാണ്. ഒന്നുറങ്ങിയാൽ എല്ലാം ശരിയാവും”

ശരിയാവും, പക്ഷേ എവിടെയുറങ്ങും?
പൊന്നിയുടെ ദീർഘനിശ്വാസത്തിൽ ഒളിച്ചിരുന്ന ചോദ്യം ഉള്ളിൽ കിടന്നുപിടഞ്ഞു.

അന്തിയുറങ്ങാനൊരു വീടില്ലാതാവുകയാണ്. എല്ലാത്തിനും കാരണക്കാരനായ ആൾ ഒരു മുഴം കയറിൽ രക്ഷ കണ്ടെത്തി. ആ മനുഷ്യനിൽ ഒട്ടും പ്രതീക്ഷയില്ലായിരുന്നു, എന്നിരുന്നാലും, ചിലയവസരങ്ങളിൽ കുറ്റപ്പെടുത്താൻ ഒരാളെ കിട്ടുക ഒരാശ്വാസമാണ്.

മൃതശരീരം ഹോസ്പിറ്റലിൽനിന്നു കൊണ്ടുവരണം.
എങ്ങോട്ട് ?
പത്തുമണി കഴിഞ്ഞാൽ ഏതു നിമിഷവും ബാങ്കുകാർ വീട് ജപ്തിക്കുവന്നേക്കാം.

അധികപലിശ മോഹിച്ച് അനധികൃത ബാങ്കുകളിൽ പണം നിക്ഷേപിച്ച മനുഷ്യൻ. കുടുംബത്തേക്കാൾ കുട്ടുകാരെ വിശ്വസിച്ചയാൾ. എല്ലാം തകർന്നപ്പോൾ ഇതാ സ്വയം ഓടിയൊളിച്ചിരിക്കുന്നു.

അയാളുടെ കൂടെ ഇന്നലെവരെ ഉണ്ടായിരുന്നവരെ തിരഞ്ഞില്ല, അത് വ്യർത്ഥമാകുമെന്ന് അറിയാമായിരുന്നു. പുകയുന്ന മനസ്സിനെക്കുറിച്ചാർക്കും
വേവലാതിയില്ല. ഉത്തരങ്ങൾ കിട്ടില്ലെന്നറിഞ്ഞിട്ടും അവർ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും.

സിദ്ധൂ, ബോഡി എങ്ങോട്ടാണ് കൊണ്ടുവരുന്നത്?
ഇനിയെന്താ നിങ്ങളുടെ പ്ലാൻ ?
എങ്ങനെ ജീവിച്ചിരുന്നവരാണ്, കർമ്മ ദോഷം !

വർഷങ്ങളായി തലയുയർത്തി നടക്കാത്തതുകൊണ്ട് തല താഴ്ത്തിയിരിക്കാൻ ഒട്ടും ബുദ്ധിമുട്ട് തോന്നിയില്ല.

“സിദ്ധൂ, നമുക്ക് വായനശാലയുടെ മുന്നിലൊരു ടെന്റ് കെട്ടിയാലോ ?
ആശുപത്രിയിൽനിന്ന് ബോഡി നേരിട്ട് അങ്ങോട്ടു കൊണ്ടുവരാൻ പറയാം.
ഇവിടെ ഒരു സീൻ ഉണ്ടാക്കാതിരിക്കുന്നതല്ലേ നല്ലത്.”

വരണ്ട തൊണ്ടയിലൂടെ ഉമിനീർ അത്രയും വിഷമിച്ചിറങ്ങി…
സഹതാപം നിറഞ്ഞ കണ്ണുകളെ തഴഞ്ഞ് സിദ്ധു പ്രകാശന്റെ മുഖത്തേക്കു നോക്കി.

പഞ്ചായത്തിലെ ഓരോ വികസനത്തിനും സംഭാവന വാരിക്കോരി കൊടുത്തിരുന്ന
മനുഷ്യന്റെ ശവശരീരത്തിന് പഞ്ചായത്ത് പ്രസിഡന്റിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സഹായം. മരിച്ചുപോയ മനുഷ്യനെ ഓർത്തല്ല, ജീവിച്ചിരിക്കുന്ന മറ്റു ചിലരെ ഓർത്തപ്പോൾ ആ വാക്കുകൾക്കു നേരെ കൈകൂപ്പാതിരിക്കാൻ കഴിഞ്ഞില്ല.

“അല്ലേലും ഇങ്ങോട്ട് കൊണ്ടുവരേണ്ട പ്രകാശേട്ടാ, ഇവിടെ കയറ്റിയാൽ ചിലപ്പോൾ ഈ വീടുപോലും തകർന്നുപോകും.”

“ഹ്‌മ്, ആശുപത്രിയിൽനിന്ന് നമ്മുടെ പിള്ളേർ വിളിച്ചിരുന്നു, ന്നാ പിന്നെ വായനശാലയിലേക്ക് കൊണ്ടുവരാൻ പറയാം. അപ്പോഴേക്കും അവിടെ വേണ്ട ഒരുക്കങ്ങൾ നടത്താം.”

“ഒരുക്കങ്ങൾ ഒന്നും വേണ്ട പ്രകാശേട്ടാ, അനാഥശവമായി മോർച്ചറിയിൽ കിടക്കട്ടെ എന്നാണ്. പക്ഷെ അമ്മ, അവരെ ഇനിയും സങ്കടപ്പെടുത്താൻ വയ്യ.”

“പോട്ടെടാ ആളെ നമുക്കറിയാരുന്നൂലോ. തനി അലമ്പ് . പക്ഷേ, മനുഷ്യത്വം എന്നത് നമുക്ക് വേണ്ടേ അതാ.”

അതെ, മനുഷ്യത്വമാണ് അല്ലാതെ, എറിഞ്ഞുകൊടുത്തിരുന്ന നോട്ടുകളോടുള്ള കൃതജ്ഞതയല്ല. പലതും ഉറക്കെ വിളിച്ചുപറയണമെന്നുണ്ട്,
വേണ്ട ശബ്ദിച്ചാൽ ഈ ഔദാര്യവും കൂടി നഷ്ടമാകും.
പാപ്പരാണ്, നയാപൈസ കൈയിലില്ലാത്തവൻ. അങ്ങനെയുള്ളൊരാൾക്ക് ന്യായങ്ങളില്ല, ശരി തെറ്റുകളില്ല, സഹായം നീട്ടുന്നവന്റെ മുന്നിൽ ഓച്ഛാനിച്ചുനിൽക്കുക, അത്രമാത്രം.

“ആ പിന്നെ ഏതെങ്കിലുമൊരു വീട് ശരിയാവുന്നതുവരെ നീ നിന്റെ സാധനങ്ങൾ എന്റെ വീട്ടിലെ ചായ്പ്പിൽ വച്ചോ, നിങ്ങളെ താമസിപ്പിക്കാൻ പറ്റിയ സൗകര്യമൊന്നും എന്റെ വീട്ടിലില്ലെന്ന് നെനക്കറിയാലോ”

ഈ അവസ്ഥയിലും ഉള്ളിലറിയാതെ ഊറി വന്ന ചിരിയടക്കി. ജപ്തി നിശ്ചയിക്കപ്പെട്ട വീടുവിട്ടിറങ്ങുന്നവന് താമസിക്കാൻ അദേഹത്തിന്റെ വീട്ടിൽ സൗകര്യങ്ങൾ പോരെന്ന്. ഇത്ര മനോഹരമായി സംസാരിക്കാൻ കഴിയുന്നവർക്കുള്ളതാണീ ലോകം.

ഏതായാലും ശവത്തിന്റെ കാര്യത്തിൽ ഒരു ഏർപ്പാടായി, സാധനങ്ങൾ വയ്ക്കാൻ തൽക്കാലത്തേക്ക് ഒരു സ്ഥലവും,
ജീവനുള്ള മൂന്ന് വസ്തുക്കളേ ഏറ്റെടുക്കാൻമാത്രം..
അമ്മയെയും, പൊന്നിയെയും കൂട്ടി എങ്ങോട്ടുപോകും?
തന്റെ പഠനം പൂർത്തിയായിട്ടില്ല. ബിസിനസ്‌ പൊളിഞ്ഞു.
അച്ഛന്റെ മദ്യത്തിന്റെ ഹുങ്കിൽ അയല്പക്കക്കാർ മുഴുവൻ ശത്രുക്കളാണ്. ബന്ധുക്കൾ പണ്ടേ വാതിൽ കൊട്ടിയടച്ചൂ.

എല്ലാർക്കും ഭയമാണ്. എത്ര ദിവസത്തേക്കെന്നു വെച്ചാണ് താമസിപ്പിക്കുക? പിന്നീട് ഇറങ്ങിപ്പോയില്ലെങ്കിൽ…
ഈ വയ്യാവേലി എന്തിനു സ്വയംവലിച്ച് തലയിലേറ്റണം? തീർത്തും സ്വാഭാവികം.

“പുറത്ത് ശശിയുടെ ഓട്ടോയുണ്ട്. നീ അമ്മയേയും കൂട്ടി വാ, ഞാൻ മറ്റുകാര്യങ്ങൾ നോക്കാം. ആ പിന്നെ പുഴയോരത്ത് ചിതയൊരുക്കുന്നവർക്ക് എന്തെങ്കിലും കൊടുക്കണം. ചില്ലറ വല്ലതും കരുതിക്കോ.”

അതായത് ചെയ്യുന്ന ഔദാര്യക്കണക്കിൽ അതു പെടില്ലെന്നർത്ഥം. ഭാവിയുള്ള രാഷ്ട്രീയക്കാരൻ.

അഹമ്മദിന്റെ പെട്ടി ഓട്ടോയിൽ സാധനങ്ങൾ കയറ്റി, അമ്മയുടെ കൈയും പിടിച്ചിറങ്ങുമ്പോൾ പിന്നിൽ പൊന്നിയുടെ എങ്ങൽ കേൾക്കാമായിരുന്നു.
അച്ഛൻ ഇനിയില്ലെന്ന ദുഃഖമോ,
കയറികിടക്കാൻ ഒരു വീടില്ലെന്ന യാഥാർത്ഥ്യത്തെ കുറിച്ചുള്ള ആകുലതയോ?
അതോ ഈ ഏട്ടന്റെ അനിയത്തിയായി പിറന്നതിന്റെ നിസ്സഹായതയോ?
എന്തായിരിക്കും അവളെ കൂടുതൽ അലട്ടുന്നത്.

പുസ്തകങ്ങൾ മാറോട് അടുക്കിപ്പിടിച്ച് ഒന്നും സംഭവിക്കാത്തപോലെയുള്ള അമ്മയുടെ നടത്തം ചുറ്റുമുള്ള കുശുകുശുക്കലിന്റെ ശബ്ദമുയർത്തി. തളർന്നുവീണേക്കുമെന്ന് ഭയന്നിട്ടാവാം പൊന്നി കൈത്തണ്ടയിൽ അമർത്തിപ്പിടിച്ചത്. ഉവ്വ്.
ഏട്ടനിൽ ഇപ്പോഴും പ്രതീക്ഷയുണ്ടവൾക്ക്. ജീവിതം മുന്നോട്ട് കൊണ്ടുപോവുക തന്നെ വേണം.

അച്ഛന് ചെയ്യാനുള്ള കർമ്മങ്ങളെക്കുറിച്ചുള്ള ചിന്തകൾ ലവലേശം പോലും മനസ്സിൽ തങ്ങിയിരുന്നില്ല. അമ്മയെയും, പൊന്നിയെയും കൂട്ടി എങ്ങോട്ടുപോകും, അതു മാത്രമായിരുന്നു ചിന്ത.

ശശിയുടെ ഓട്ടോയിൽ വായനശാലയുടെ മുന്നിൽ ചെന്നിറങ്ങുമ്പോൾ അമ്മയൊന്നു വിതുമ്പിയോ?
വായനശാലയുമായി അമ്മയ്ക്ക് നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും, അച്ഛൻ വായിക്കാൻ കൊണ്ടുവന്നിരുന്ന പുസ്തകങ്ങളായിരുന്നു പലപ്പോഴും, അമ്മയുടെ ജീവൻ നിലനിർത്തിയിരുന്നത്.

അച്ഛന്റെ മുഖമൊന്ന് നോക്കുക പോലും ചെയ്യാതെ കൈയ്യും കെട്ടിനിൽക്കുന്ന മകൻ, ഒരിറ്റു കണ്ണീർ വീഴ്ത്താത്ത ഭാര്യ, അലമുറയിട്ടു കരയാത്ത മകൾ…
കാഴ്ച, കാണികൾക്ക് കൗതുകമുണർത്തിയിരിക്കാം.

എല്ലാം പെട്ടെന്ന് തീർക്കണം. ജീവിച്ചിരിക്കുമ്പോഴേ മനസ്സിൽ മരിച്ച ഈ മനുഷ്യനെ മണ്ണിലെരിച്ചിട്ട് വേണം ഇനിയൊരു താവളം കണ്ടെത്താൻ. പക്ഷേ, ആഗ്രഹിച്ചതുപോലെ ഇതുവരെ ഒന്നും നടന്നിട്ടില്ലല്ലോ. ഭൂമിയിലെ കടം തീരാത്തതുകൊണ്ടോ, മരിച്ചാലും ഞാൻ നിങ്ങളെ സ്വൈര്യമായി ജീവിക്കാൻ സമ്മതിക്കില്ലെന്ന് ഇടയ്ക്കിടെ പറയാറുള്ളത് വാസ്തവമായതാണോ.

ആകാശം പെട്ടെന്ന് ഇരുണ്ടുകൂടി. ഇടിമിന്നലോടെ പിന്നെ മഴ ആർത്തലച്ചു പെയ്യാൻ തുടങ്ങി.
പ്രണയത്തോടെമാത്രം കണ്ടിരുന്ന മഴയോട് ആദ്യമായ് വെറുപ്പ് തോന്നുന്ന പോലെ.

നിർത്താതെ പെയ്യുന്ന കർക്കിടകമഴയിൽ പുഴയുടെ തീരം ശുഷ്കിച്ചതും സ്വാഭാവികം. ഈ മനുഷ്യനെ ഏറ്റെടുക്കാൻ പുഴയോരം പോലും പാകപ്പെടുന്നില്ല. വിധി! മഴയൊന്നു ശമിക്കാതെ ഇനിയെന്ത് ചെയ്യാൻ.
കാണരുതെന്ന് കരുതുന്ന മുഖത്തിന് ഒരു രാത്രിമുഴുവൻ കാണാതെ കാവലിരിക്കേണ്ട അവസ്ഥ!

പരീക്ഷണങ്ങൾക്കു മേൽ പരീക്ഷണം. അമ്മയും പൊന്നിയും മഴയിൽ കുതിർന്നുനിൽക്കുന്നു. ആരോ തലയ്ക്കു മുകളിൽ ഉയർത്തിപ്പിടിച്ച കുടകൾ അവർക്കീ മഴയിൽ ഒരു തടയാകുന്നൊന്നുമില്ല. ഒരു ജീവിതം മുഴുവൻ ആസ്വദിച്ചയാൾ ഒന്നുമറിയാതെ മഴയുടെ നനവറിഞ്ഞ് കിടക്കുന്നു.

ഇരുട്ടാവുന്നുണ്ട്. കൂടിനിന്നവർ പതിയേ പിൻവലിയുന്നുമുണ്ട്.
ഈ രാത്രി ഇങ്ങനെ തീർന്നാലും, നാളെ….
അലിവുള്ള മുഖങ്ങളെ ചുറ്റും പരതി.
ശശിയുടെ ഒറ്റമുറിവീട്ടിൽ അല്പംകൂടി ഇടമുണ്ടായിരുന്നെങ്കിൽ അവൻ കൊണ്ടുപോയെനെ.

അഹമ്മദിന്റെ ഉപ്പ സമ്മതിച്ചാലും ഉമ്മ സമ്മതിക്കില്ല. മദ്യ ലഹരിയിൽ അത്രക്ക് ഈ ജഡം ആ സ്ത്രീയെ വെറുപ്പിച്ചിട്ടുണ്ട്.
കാരുണ്യത്തിനായി മിഴികൾ പരതി. ഒരാളെങ്കിലും മനുഷ്യരൂപത്തിൽ ഒരീശ്വരനെങ്കിലും വന്നെങ്കിലെന്ന് കൊതിച്ചു.

എത്ര നേരമങ്ങനെ ഇരുന്നെന്ന് അറിയില്ല.
തലയിൽ ഒരു സ്പർശം, കണ്ണു തുറന്ന് നോക്കുമ്പോൾ മുണ്ടും നേര്യതും ഉടുത്ത പ്രായമായ സ്ത്രീ. സൂക്ഷിച്ചുനോക്കിയപ്പോൾ ആളെ മനസ്സിലായി. പ്രശ്നക്കാരി അല്ലെങ്കിലും അൽപ്പം മാനസിക അസ്വാസ്ഥ്യമുള്ള നാട്ടുകാരുടെ കണ്ണിൽ വട്ട് എന്ന് വിധിയെഴുതപ്പെട്ട
ദേവുഅമ്മ !
അമ്പലമുറ്റം അടിച്ചുവാരുക, നൈവേദ്യത്തിന്റെ ഉരുളിയും മറ്റും കഴുകിക്കൊടുക്കുക. അങ്ങനെ ചെറിയ ചെറിയ ജോലികൾ ചെയ്ത് അമ്പലത്തോടൊട്ടിയ ജീവിതം. അവരവന്റെ നെറുകയിൽ തലോടി.

“എന്ത് മഴയാ മക്കളെ, ഇവൻ മാത്രമിപ്പോ ഇവടിരിക്കട്ടെ. ദേ ആ ഇറയത്തേക്ക് കേറിയിരുന്നേ നീയ്. നേരം വെളുക്കുമ്പഴക്ക് പുഴയിലെ വെള്ളമിറങ്ങും ന്ന്ട്ടാവാം ബാക്കി.”

പിന്നെ അവർ അമ്മയുടേയും പൊന്നിയുടേയുമടുത്തേക്ക്…
“മക്കളിപ്പോ എന്റെ വീട്ടിലേക്ക് പോര്. ഇടിയും മഴയുമൊന്നു മാറട്ടെ. അതുവരെ അവിടെക്കൂടാം വാ…

പറയുക മാത്രമല്ല, അവർ പൊന്നിയുടെ കൈപിടിച്ച് മുൻപേ നടന്നു. പിന്നെ തിരിഞ്ഞ് അമ്മയെ നോക്കി.

“നീ ഇവിടിരിക്കാനാണോ”

അമ്മയും അവരുടെ പിന്നാലെ നടന്നുനീങ്ങുന്നത് കണ്ടപ്പോൾ കണ്ണിൽ നിറഞ്ഞു തുളുമ്പിയ കണ്ണുനീർ മുഖത്തിറ്റു വീഴുന്ന മഴനാരുകൾക്കൊപ്പം ഒഴുകിയിറങ്ങി മുഖത്താകെ പടരുന്നുണ്ടായിരുന്നു.

നന്ദ

#പുരുഷജീവിതം

Pic courtesy : google

Post Views: 23
4
Sunandha Mahesh

വായനയിലൂടെ എഴുത്തിൽ എത്തിയവൾ.

14 Comments

  1. shybi shaju on March 26, 2024 10:06 PM

    🥰🥰 അക്ഷരങ്ങൾ ഹൃദയത്തിൽ വന്നൊന്ന് തട്ടി വേദനിപ്പിച്ച് പോയി

    Reply
  2. Rethimol on March 26, 2024 9:35 PM

    Super

    Reply
    • Sunandha Mahesh on March 26, 2024 10:23 PM

      ഡിയർ ❤️

      Reply
      • Sumesh K on April 30, 2024 8:20 AM

        നല്ലെഴുത്ത്

        Reply
  3. Vimitha on March 26, 2024 7:45 PM

    സുനന്ദ മഹേഷ്‌ : അച്ഛന്റെ ചെയ്തികളുടെ ഫലം അനുഭവിക്കേണ്ടി വരുന്ന കുടുംബത്തിന്റെയും നിസ്സഹായനായ മകന്റെയും കഥ. രണ്ട് ദിക്കുകളിൽ നിൽക്കുന്ന രണ്ട് പുരുഷന്മാരുടെ കഥ ആണ് മഴനാരുകൾ. ഒരാൾ ഉള്ള സമ്പാദ്യം മുഴുക്കെ നശിപ്പിച്ചു കടം കയറി ജീവിതം അവസാനിപ്പിച്ചെങ്കിൽ അയാളുടെ മകൻ തൊട്ടടുത്ത ബിന്ദുവിൽ നിന്ന് ജീവിതം തുടങ്ങാൻ പോവുകയാണ്. അവന് നിസ്സഹായൻ ആണ്. തലചായ്ക്കാൻ കൂര പോലും ഇല്ലാതെ അമ്മയെയും അനിയത്തിയെയും ചേർത്ത് പിടിക്കുകയാണ്. ഇനി അവരുടെ മുന്നോട്ടുള്ള ജീവിതം വായനക്കാരന് വിട്ടു കൊടുത്തു കൊണ്ടാണ് കഥ അവസാനിക്കുന്നത്.

    Reply
    • Joyce on March 26, 2024 7:55 PM

      ചെറുപ്രായത്തിൽ തന്നെ കുടുംബഭാരം തലയിലായിപ്പോകുന്ന യുവാവും അതിനു കാരണമായ അച്ഛനും, നന്നായിയെഴുതി.

      ചിതയെരിയ്ക്കാൻ പുഴയോരത്ത് മഴയുടെ കനിവിനായി കാത്തിരിക്കുന്ന മകന്റെ മനസ്സിലെ കടലിരിമ്പം അരക്ഷരങ്ങളിലൂടെ വായനക്കാർക്ക് കേൾക്കാം.
      അഭിനന്ദനങ്ങൾ, നന്ദ

      Reply
      • Shreeja R on March 26, 2024 9:03 PM

        മനോഹരം 👍😍❤️

        Reply
        • Sunandha Mahesh on March 26, 2024 10:21 PM

          സ്നേഹം ശ്രീജ ❤️

          Reply
      • Sunandha Mahesh on March 26, 2024 10:22 PM

        സ്നേഹം ഡിയർ ❤️

        Reply
    • Sunandha Mahesh on March 26, 2024 10:22 PM

      ഡിയർ ❤️❤️❤️❤️❤️

      Reply
  4. Seenath C. P on March 24, 2024 2:37 PM

    👍👍👍❤️

    Reply
    • Sunandha Mahesh on March 26, 2024 10:21 PM

      സ്നേഹം.. സ്നേഹം ❤️

      Reply
  5. sabira latheefi on March 23, 2024 2:54 PM

    👍🏻👍🏻

    Reply
    • Sunandha Mahesh on March 26, 2024 10:20 PM

      സ്നേഹം സാബീ ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.