Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തളിരിടുന്ന വേനൽചില്ലകൾ
കഥ ജീവിതം

തളിരിടുന്ന വേനൽചില്ലകൾ

By Sunandha MaheshMarch 30, 2024Updated:March 31, 202413 Comments6 Mins Read232 Views
Bookmark Now
Please login to bookmark Close

No account yet? Register

”മോളേ.. നീ വാവേടെ കാത് ശ്രദ്ധിച്ചോ, നല്ല പൂവൻ പഴത്തിന്റെ നിറം. ഇവൾ നിന്നെക്കാൾ നിറം വയ്ക്കുംഅല്ലേടാ അമ്മമ്മേടെ ചുന്ദരികുട്ടീ….”

“എന്റെ മോൾക്ക് ഇത്ര നിറം വേണ്ടായിരുന്നമ്മെ. എന്റെ കുഞ്ഞു കറുത്തിരിക്കണേയെന്നു മാത്രമായിരുന്നു എന്റെ പ്രാർത്ഥന.”

അതു പറയുമ്പോൾ അനൂജയുടെ മുഖം വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു. മാത്രവുമല്ല എന്തിനേയോ ഭയക്കുന്നതുപോലെ അവൾ കുഞ്ഞിനെ അമ്മയുടെ കൈയിൽനിന്നും ബലമായി എടുത്ത് തന്റെ മാറോടുചേർത്തു.

 മകളുടെ പെട്ടന്നുള്ള ഭാവമാറ്റം ഭാനുവിൽ ഭീതിയുണ്ടാക്കിയെങ്കിലും അവരത് പുറത്തുപ്രകടിപ്പിച്ചില്ല. “ഇതാപ്പോ കൂത്തായെ… നിനക്കെന്താ അനു പറ്റിയെ.. നീയെന്തിനാ ഇങ്ങനെ പെരുമാറുന്നെ. കല്യാണം കഴിഞ്ഞതോടെ അച്ഛനും അമ്മയും നിനക്ക് അന്യരായോ?

നീയെന്താ  മോളേ കുഞ്ഞിനെയെടുക്കാൻ ഞങ്ങളെ സമ്മതിക്കാത്തത്. നിന്റെ പ്രസവം നോക്കാനല്ലെ അച്ഛനും അമ്മയും ദുബായിൽനിന്നും ഇന്ത്യയിലേക്കു വന്നത്. എന്നിട്ടു കുഞ്ഞിനെ ഒന്നു തൊടാൻപോലും നീ ഞങ്ങളെ അനുവദിക്കുന്നില്ല.

എന്താ നിനക്ക് പറ്റിയെ..”

“ഒന്നുമില്ല, അമ്മ പോയി എനിക്കെന്തെങ്കിലും കുടിക്കാൻ കൊണ്ടുവരൂ.. മോളേ ഞാൻ അപ്പോഴേക്കും ഉറക്കാം.”

“നിനക്കുള്ള ചായയല്ലെ ആ ഇരിക്കുന്നത് നീയത് കുടിക്ക്.. വാവേ ഇങ്ങട്ടു താ.. അമ്മ ഉറക്കാം.”

“വേണ്ടാന്ന് പറഞ്ഞില്ലേ.. ഞാൻ ഉറക്കിക്കൊള്ളാം എന്റെ മോളേ.” അതൊരു അലർച്ചയായിരുന്നു.

ഭാനു ഒരടി പിന്നിലേക്കു വച്ച് മകളെ പരിഭ്രമത്തോടെ നോക്കി. അപ്പോഴേക്കും ശബ്ദം കേട്ട് സേതു മുറിയിലേക്കുവന്നു.

“എന്തായിവിടെ അമ്മയും മോളും കൂടിയൊരു ബഹളം.. കുറച്ചു ദിവസമായല്ലോ ഇതു തുടങ്ങീട്ട്.”

“ങ്ങടെ പുന്നാര മോളോട് നിങ്ങൾത്തന്നെ ചോദിക്ക് അവൾക്കെന്തിന്റെ കേടാണെന്ന്.. ഞാനിനി ഈ മുറിയിലോട്ടു കാലുവയ്ക്കില്ല.”

“ങാ നീ പുറത്തേക്കു പോ ഭാനു ”

സേതുവിനെ തറപ്പിച്ചു നോക്കികൊണ്ടുപോകുന്ന ഭാനുവിനോട് ഒന്നും മിണ്ടണ്ടായെന്ന് ആംഗ്യഭാഷയിൽ കാണിച്ചുകൊണ്ട് സേതു അനുവിനരികിൽ കട്ടിലിരുന്നു.

“എന്താ മോൾക്കു പറ്റിയേ ?അച്ഛൻ മോളേ ആശുപത്രിയിൽവച്ചു ശ്രദ്ധിച്ചു തുടങ്ങിയതാ. മോൾ ആരെയോ ഭയക്കുന്നു. ശ്രീജിത്തുമായി വല്ല പ്രശ്നവുമുണ്ടോ ? കുഞ്ഞു ജനിച്ചയന്ന് വന്നതല്ലേ അവൻ ആശുപത്രിയിൽ,  പിന്നെ ഇതുവരെ വന്നിട്ടില്ല.. ഫോൺ പോലും വിളിക്കാറില്ല.”

“അയാൾ വരണ്ട. വന്നാൽ ഞാൻ അയാളെ കൊല്ലും ഉറപ്പാ ”

“മോളേ…എന്താ നിനക്കു പറ്റിയെ, അച്ഛനോടു പറ. അച്ഛൻ  പരിഹാരമുണ്ടാക്കാം.”

“ഇല്ല ഞാൻ പറഞ്ഞാൽ നിങ്ങളാരും വിശ്വസിക്കില്ല,.. എനിക്കറിയാം.”

“അച്ഛന് മോളേ വിശ്വാസമില്ലെന്നോ.. എന്താടായിത്. പറ എന്റെ മോൾക്ക് പറയാനുള്ളത് കേട്ടിട്ടേ അച്ഛൻ ഇനി ഇവിടുന്ന് പോകൂ, പറയൂ..” 

മകളുടെ കൈത്തലങ്ങളിൽ പിടിക്കുമ്പോൾ അവളുടെ കൈകൾ വിറയ്ക്കുന്നതും ചുണ്ടുകൾ വിതുമ്പുന്നതും അയാളറിഞ്ഞു. മകളെ ചേർത്തണച്ച് അയാൾ അവളുടെ മൂർദ്ധാവിൽ തടവി.

“നീയെത്ര വലുതായാലും എത്ര കുഞ്ഞുങ്ങൾക്ക് അമ്മയായാലും നീയെന്നും ഞങ്ങളുടെ പൊന്നുമോളാണ്. അതു മോൾ മറക്കരുത്. കല്യാണം കഴിഞ്ഞെന്നു കരുതി നിന്നെ ഞങ്ങൾ ഉപേക്ഷിച്ചിട്ടൊന്നുമില്ല. പറ എന്താ മോൾടെ പ്രശ്നം.

നീ ഫോണിൽ ഞങ്ങളോടു ശരിക്ക് സംസാരിക്കാറേയില്ല. എന്തിനായിങ്ങനെ ഞങ്ങളെ അവോയ്ഡ് ചെയ്യുന്നേ ? ഇപ്പൊ പ്രസവ സമയത്തുപോലും ഞങ്ങളോടു വരണ്ടായെന്നല്ലെ മോൾ പറഞ്ഞത്.. ഞങ്ങൾക്കു പക്ഷേ അങ്ങനെ മാറിനില്ക്കാൻ പറ്റുമോ.. അതോണ്ടല്ലേ അഡ്മിറ്റായീന്നറിഞ്ഞപ്പോൾ ഞങ്ങളുടനെ  വന്നത്. നേരത്തെ വന്ന് നിന്നെ ഒന്നുരണ്ടുമാസം കൂടെ നിർത്തണമെന്ന് അമ്മയ്ക്ക് എന്ത് ആഗ്രഹമായിരുന്നെന്നോ. പറ മോൾക്കവിടെ എന്തൊക്കെയോ പ്രശ്നമുണ്ട്. നീയെന്തോ ഭയക്കുന്നുണ്ട്.”

“അച്ഛാ എനിക്ക് പേടിയാവുന്നു” പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ സേതുവിന്റെ മടിയിലേക്ക് വീണു.

മകൾക്ക് കാര്യമായി എന്തോ പ്രശ്നമുണ്ടെന്ന് അയാൾക്ക് മനസ്സിലായി. അതെന്തായിരിക്കുമെന്ന ഭീതിയിൽ അയാളുടെ നെഞ്ച് പടപട ഇടിച്ചെങ്കിലും ചോദ്യങ്ങൾ കൊണ്ടയാൾ  അവളെ വീർപ്പുമുട്ടിച്ചില്ല. കരയട്ടെ… അവൾ വേണ്ടുവോളം കരയട്ടെ എന്റെ കുട്ടിക്ക് കുറച്ചെങ്കിലും ആശ്വാസം കിട്ടുമെങ്കിൽ ആകട്ടെ. അച്ഛനെന്നും കൂടെയുണ്ടെന്ന വിശ്വാസവും, ആശ്വാസവും ആദ്യമവൾ സ്വയം ആർജ്ജിക്കട്ടെ. എന്നിട്ടാവാം ചോദ്യങ്ങൾ.

മകളുടെ കണ്ണീരിൽ കൈ നനഞ്ഞപ്പോൾ,  മക്കളുടെ കണ്ണീരിന് ലാവയോളം ചൂടുണ്ടാകുമെന്ന സത്യം ആദ്യമായി അയാൾ തിരിച്ചറിഞ്ഞു. പൊള്ളുന്ന കൈകൾ വലിച്ചെടുക്കാതെ അയാൾ ക്ഷമയോടെ മകളുടെ വാക്കുകൾക്കായി കാത്തിരുന്നു.

“അച്ഛാ അവര് ദുഷ്ടരാണ്.” കരഞ്ഞു തളർന്ന മുഖത്തിൽനിന്നു ആദ്യം വന്ന വാക്കുകൾ അതായിരുന്നു.

“അവരെന്ന് വെച്ചാൽ ആര്?”

പതിയേ എഴുന്നേറ്റ് അച്ഛന്റെ തോളിലേക്ക് ചാഞ്ഞുകൊണ്ടവൾ പറഞ്ഞു” അയാളും, അമ്മയും അവരെല്ലാരും.”

“തെളിച്ചു പറ മോളേ.’

വിദൂരതയില്ലേക്ക് കണ്ണുനട്ടവൾ തുടർന്നു .

”അച്ഛാ അവര് എന്തൊക്കെയോ പൂജ നടത്തും.. ആദ്യമൊന്നും എനിക്കത് മനസ്സിലായില്ല.”

 

”പൂജയോ ? എന്ത് പൂജ ?”

അവൾ ആ ചോദ്യം കേട്ടില്ല.. ആ കണ്ണുകൾ അപ്പോൾ എന്തൊക്കെയോ കാഴ്ചകളുടെ ഭീതിയിൽ പിടഞ്ഞുലയുന്നതയാൾ കണ്ടു. അയാൾ അനുജയെ തട്ടിയുണർത്തി..

”മോളേ എന്ത് പൂജയാണ് അവിടെ നടക്കുന്നത് ?”

“അതെനിക്കറിയില്ല അച്ഛാ, അമാവാസിക്കാണ് അവരത് നടത്തുക. പുറമേ നിന്ന് ആരൊക്കെയോ വരും.  “

“എന്നിട്ട്..”

“അവിടെ നടക്കുന്നതൊന്നും എനിക്കിപ്പോഴും ശരിക്കറിയില്ല അച്ഛാ.. പക്ഷേ അവരേതോ ദുർദേവതകളെ പൂജിക്കുന്നുണ്ട്. ശ്രീജിത്തിന്റെ ഏട്ടന്റെ ഒരാഴ്ച പ്രായം മാത്രമുണ്ടായിരുന്ന മോളേ അവര്….”

കരഞ്ഞുകൊണ്ട് വാവയെ എടുത്തു തുരതുരാ ഉമ്മ വയ്ക്കുന്ന മകളെ ശ്വാസം വിടാൻ പോലും മറന്ന് സേതു നോക്കിക്കൊണ്ടേയിരുന്നു. അവളുടെ ശബ്ദത്തിലെ വിറയൽ തന്റെ ദേഹമാകെ പടരുന്നത് സേതു അറിഞ്ഞു.

“മോളേ നീ പറഞ്ഞു…. വരുന്നത്.”

“വെളുത്ത കുട്ടികൾ ആ വീട്ടിൽ ജനിച്ചാൽ അവർക്ക് നല്ലതല്ല… അതുകൊണ്ടാണ്…. ജനിച്ച് അടുത്ത അമാവാസിക്ക് മുന്നേ അവർ ആ കുഞ്ഞിനെ…”

കേട്ടത് വിശ്വസിക്കാൻ കഴിയാതെ കട്ടിലിന്റെ തലയ്ക്കലേക്ക് ചാരിയിരിക്കുന്ന സേതുവിന്റെ മടിയിലേക്ക് കുഞ്ഞിനെ വെച്ചവൾ വിതുമ്പി…

“അച്ഛൻ ഇവിടെ തന്നെയിരിക്കുമോ, അവരെന്റെ മോളേ.. എനിക്ക് പേടിയാവുന്നു.”

സേതു മകളെ സാന്ത്വനിപ്പിക്കുവാൻ ശ്രമിച്ചു. ഇല്ല ശബ്ദം പുറത്തേക്ക് വരുന്നില്ല. ഭയം ശബ്ദത്തെ വിഴുങ്ങിയിരിക്കുന്നു. അച്ഛനുണ്ട് കൂടെയെന്ന് കൂടുതൽ ഉറപ്പിക്കാനായി അയാൾ  മകളെയും കുഞ്ഞിനേയും  ചേർത്തു പിടിച്ചു…

“എന്ത് വിഡ്ഢിത്തമാണ് മോളേ നീയീ പറയുന്നത്. ഇവിടെ നിയമം എന്നൊന്നില്ലെ.നീ പഠിച്ച കുട്ടിയല്ലേ. എന്തുകൊണ്ട് ഈ വിവരം ഞങ്ങളെ അറിയിച്ചില്ല.”

“അച്ഛാ ഇതുമാത്രമല്ല ആ വീട്ടിലെ പ്രശ്നം.” 

അവൾ ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തി പതുക്കെ പറഞ്ഞു 

”അവർക്കെന്തൊക്കെയോ ബിസിനസുണ്ട്. ഹവാല മുതൽ കറുപ്പ് എന്നറിയപ്പെടുന്ന ഡ്രഗ്സിന്റെ വരെ. അതിനാണ് അയാൾ ഇടയ്ക്കിടെ ദുബായിലേക്ക് വരുന്നത്. അച്ഛനോട് എന്തെങ്കിലും പറഞ്ഞാൽ കള്ളക്കേസിൽ അച്ഛനെ കുടുക്കുമെന്ന് അയാൾ എന്നെ ഭീഷണി പെടുത്തി.”

സ്വന്തം വീട്ടിൽ, അതും മാതാപിതാക്കൾ മാത്രമുള്ള വീട്ടിൽ ആരുമില്ലെന്ന് ഉറപ്പ് വരുത്തുന്ന അവളുടെ ഭാവം സേതുവെന്ന അച്ഛനെ തളർത്തി.. മകൾ മാനസികമായി തകർന്നിരിക്കുന്നു. വൈദ്യ സഹായം അത്യാവശ്യമാണ്. 

മകളോട് സംസാരിക്കുമ്പോഴും അടുത്ത് ചെയ്യേണ്ട കാര്യങ്ങൾ അയാൾ മനസ്സിൽ കുറിച്ചിട്ടു.

“മോളേ നീ എന്തൊക്കെയാണ് ഈ പറയുന്നത്. ക്രിമിനലുകളുടെ കൂടെയാണോ നീയിത്രയും കാലം ജീവിച്ചത്. ഞങ്ങൾ ഇതൊന്നും അറിഞ്ഞില്ലല്ലോ. സമൂഹത്തിൽ അവർക്ക് എത്ര നല്ല പേരാണ്..അതുകൊണ്ടല്ലേ ഞങ്ങൾ ഈ വിവാഹം നടത്തിയത്.”

അച്ഛനും അമ്മയ്ക്കും ഒന്നും സംഭവിക്കരുത്. അതോണ്ടാ ഞാൻ നിങ്ങളിൽ നിന്നകന്നത്. അല്ലാതെ… നിങ്ങളോടൊരു ഇഷ്ടക്കുറവ്… 

അത് പൂർത്തീകരിക്കാനാകാതെ അവൾ തേങ്ങി കരഞ്ഞു.

. “കരയല്ലേ എന്റെ കുട്ടി ഇനി അതൊന്നും ഓർത്ത് പേടിക്കണ്ട.”

“എന്റെ പേടിയിപ്പോ അതൊന്നുമല്ലച്ഛാ…എന്റെ മോൾ ജനിച്ചത് വെളുത്ത വാവിന്റെ അന്നാ.  പോരാത്തതിന് വെളുത്ത നിറവും.. ഇത് രണ്ടും അവർക്ക് ദോഷമാണെന്നാണ് പറയാറുള്ളത്. അയാൾ എന്റെ മോളേ..”

“സേതുവേട്ടാ എനിക്ക് പേടിയാവുന്നു..” അത്രയും നേരം മുറിക്ക് പുറത്തുനിന്ന് എല്ലാം കേൾക്കുന്നുണ്ടായിരുന്ന ഭാനു ഓടിയകത്തേക്ക് വന്ന് സേതുവിനെ കെട്ടിപ്പിച്ചു.

“ഹാ ഭാനു നീയല്ലേ മോളേ സമാധാനിപ്പിക്കേണ്ടത്. നീയെ ഇങ്ങനെ പെരുമാറിയാലോ. നീ അവളുടെ അടുത്തിരിക്ക്.”

സേതുവിൽ നിന്നകന്ന് മകളെ കെട്ടിപ്പിച്ചുകൊണ്ട് ഭാനു അവളെ ഉമ്മ വച്ചു.

”മോളു അമ്മ ഒന്നുമറിഞ്ഞില്ലല്ലോടാ .. നീ സുഖമായിരിക്കുന്നു എന്നല്ലേ ഞങ്ങൾ കരുതിയത്.”

അമ്മയും മകളും കെട്ടിപ്പിടിച്ചു കരയുന്നത് കണ്ട് കണ്ണ് നിറഞ്ഞെങ്കിലും കരഞ്ഞു നിൽക്കേണ്ട സമയമല്ല ഇതെന്ന് അയാൾക്ക് അറിയാമായിരുന്നു.

“ഇമോഷണൽ ആവേണ്ട സമയമല്ല ഇത്.   ഞാൻ ഉടനെ തന്നെ നിയമപരമായി കാര്യങ്ങൾ നീക്കിക്കൊള്ളാം. എന്തെങ്കിലും ഒരു മൂവ് ആകുന്നവരെ പുറമെ നിന്ന് ആരുവന്നാലും വാതിൽ തുറക്കണ്ട.

എന്റെ ഫ്രണ്ട് മുകുന്ദൻ ക്രൈം ബ്രാഞ്ചിലുണ്ട് അവനെ വിളിച്ച് കാര്യങ്ങൾ എങ്ങനെ നീക്കണമെന്ന് അന്വേഷിക്കാം.”

“ങാ പിന്നെ മോളേ നിനക്ക് ഞങ്ങളുണ്ട്. ” മകളുടെ ഇരുകൈകളെയും കൈക്കുളിൽ വച്ച് അയാൾ തുടർന്നു  “പ്രാരാബ്ധം ഒഴിവാക്കാനല്ല നിന്നെ ഞങ്ങൾ വിവാഹം കഴിപ്പിച്ചയച്ചത്. നീ സുഖമായി ജീവിക്കുന്നത് കാണാനാണ്. ഇനിയവരെ നിയമത്തിനു മുന്നിൽ നിർത്താതെ അച്ഛന് വിശ്രമമില്ല…പക്ഷേ അതിനുമുൻപ് കുറേകൂടെ കാര്യങ്ങൾ നിന്നിൽ നിന്ന് അറിയാനുണ്ട്. പറ്റുമെങ്കിൽ മുകുന്ദൻ അങ്കിളിനോട് ഇങ്ങോട്ട് നേരിട്ടു വരാൻ പറയാം. അതുവരെ നീ റസ്റ്റ്‌ എടുക്ക്…

മകളുടെ നെറുകയിൽ ഉമ്മവച്ച് ഫോണിൽ മുകുന്ദൻ എന്ന് ടൈപ്പ് ചെയ്യുമ്പോൾ അച്ഛനെന്നതിലുപരി രാഷ്ട്ര ബോധമുള്ള ഒരു പൗരനായി സേതു മാറിയിരുന്നു.

പിന്നീട് കാര്യങ്ങൾ വിചാരിച്ചതിലും വേഗത്തിൽ കൊണ്ടുപോകാൻ സേതുവിന് കഴിഞ്ഞു.

മോളുടെയും കുഞ്ഞിന്റെയും സുരക്ഷയെ മുൻനിർത്തി.. വളരെ രഹസ്യമായാണ് അന്വേഷണങ്ങൾ നടന്നത്. 

മന്ത്രവാദം, കള്ളക്കടത്ത് . രണ്ടും സമൂഹത്തിനെ വളരെയേറെ ബാധിക്കുന്ന ധ്രുവങ്ങൾ ആയതുകൊണ്ട് നീതിന്യായ വ്യവസ്ഥകൾ കണ്ണടച്ചിരുന്നില്ല.

ശ്രീജിത്തിനേയും കുടുംബത്തേയും അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത് കാണണമെന്ന് ആദ്യമൊന്ന് അനുജ ആഗ്രഹിച്ചെങ്കിലും പിന്നെ അത് വേണ്ടതില്ലെന്ന് അവൾ സ്വയം തീരുമാനിച്ചു.

പകപോക്കൽ അല്ല ജീവിതം..ഭയന്ന് ഒളിച്ചോടലുമല്ല. പ്രശ്നത്തെ എങ്ങനെ നേരിടണമെന്ന തിരിച്ചറിവാണ് ജീവിതവിജയം.

ആ തിരിച്ചറിവ് അവളിലേക്ക് പകരാൻ ഏറെക്കുറെ സേതുവിന് കഴിഞ്ഞു. എന്നിരുന്നാലും മകളുടെ മാനസിക ആരോഗ്യം പൂർണതയിൽ എത്തണമെന്ന് സേതുവിന് നിർബന്ധമായിരുന്നു.

അനൂജയുടെ കൂട്ടുകാരിയും,  കൗൺസലറും കൂടെയായ സോഫിയെ മകളെ ഏൽപ്പിക്കുകയെന്നതാണ് സേതു അതിനായി കണ്ടെത്തിയ വഴി. ആ വഴി ശരിയായിരുന്നെന്ന് വളരെ പെട്ടെന്ന് സോഫി തെളിയിച്ചു. അനൂജയുടെ മനസ്സിൽനിന്ന് ഭയം എന്ന വിഷത്തെ പൂർണമായി പിഴുതെറിയൻ സോഫിക്ക് കഴിഞ്ഞു.

മാസങ്ങൾക്ക് ശേഷം  സോഫിയുടെ കാബിനിൽ ഇരിക്കുമ്പോൾ അനൂജ തികച്ചും സന്തോഷവതിയായിരുന്നു.

“അപ്പോ മോളേ അനൂജേ നാളെ മുതൽ നീ എന്റെ പേഷ്യന്റ് അല്ല.  എന്നുകരുതി ഇങ്ങോട്ട് വരാതേയുമിരിക്കരുത്. വെറുതെ ഇരിക്കുമ്പോഴാണ് മനുഷ്യൻ ചിന്തകളെ പുതച്ചുകൊണ്ട് ഉറങ്ങുന്നത്. ഇവിടുത്തെ ഫ്രണ്ടോഫീസിൽ തത്കാലം നിനക്കൊരു ജോലി ശരിയായിട്ടുണ്ട്. നീ ബീയെഡ് കംപ്ലീറ്റ് ചെയ്ത ആളല്ലേ.. അടുത്ത അക്കാദമിക്ക് ഇയറിൽ ഏതെങ്കിലും സ്കൂളിൽ ജോലിക്ക് കയറാൻ നോക്ക്.  അതുവരെ ഇവിടെ നിനക്ക് തുടരാം.

അപ്പോ കൃത്യം ഒമ്പതിന് നാളെ എത്തുമല്ലോ ല്ലെ, അതോ മോളേ നോക്കണമെന്ന് പറഞ്ഞ് വീട്ടിലിരിക്കുമോ.”

“മോളേ നോക്കാൻ അവളുടെ അമ്മുമ്മയും മുത്തശ്ശനുമില്ലേ. പിന്നെ ഞാനെന്തിനാ?ഞാനിവിടെ എട്ടേ അമ്പതിന് എത്തിയിരിക്കും.. “

“മിടുക്കി.. ങാ പിന്നെ ഒരു കാര്യംകൂടെ പറയാനുണ്ട്.. ഇവിടുത്തെ ഫ്രണ്ട് ഓഫീസ് സ്റ്റാഫിന്റെ യൂണിഫോം ബ്ലാക്ക് ആൻഡ് വൈറ്റ് ആണ്‌. അതായത് വെള്ള ഷർട്ടും കറുത്ത പാന്റും.”

അതു കേട്ടപ്പോൾ അനൂജക്ക് ചിരിക്കാതെയിരിക്കാൻ കഴിഞ്ഞില്ല.

“അതായത് ഒന്നൂടെ സ്പെസിഫിക്കായി പറഞ്ഞാൽ കറുപ്പും വെളുപ്പും. ഇതല്ലേ സോഫി നീ ഉദ്ദേശിച്ചത്. ഇനിയങ്ങോട്ട് ചില രാഷ്ട്രീയക്കാരെപ്പോലെ ഈ കറുപ്പും വെളുപ്പും വേഷം സ്ഥിരമാക്കിയാലോ എന്നാണെന്റെ പ്ലാൻ.  എന്താ നിന്റെ അഭിപ്രായം .

അപ്പോൾ അവരുടെ പൊട്ടിച്ചിരിയുടെ അലയടികൾ നല്ലൊരു പ്രഭാതത്തെ എതിരേൽക്കാൻ ഒരുങ്ങുകയായിരുന്നു.

നന്ദ

#കറുപ്പുംവെളുപ്പും

Pic Courtesy : Google

Post Views: 23
7
Sunandha Mahesh

വായനയിലൂടെ എഴുത്തിൽ എത്തിയവൾ.

13 Comments

  1. Lekha on April 5, 2024 5:38 PM

    കഥ ഇഷ്ടായീ ട്ടോ ♥️. നിറങ്ങളാൽ ഇല്ലായ്മ ചെയ്യപ്പെടുന്ന ജീവിതങ്ങൾ.
    അനൂജയുടെ ഉയിർത്തെഴുന്നേൽപ്പ് സന്തോഷം പകർന്നു 👌.

    Reply
    • Sunandha Mahesh on April 6, 2024 7:03 AM

      സ്നേഹം ലേഖ ❤️

      Reply
  2. Shreeja R on April 2, 2024 9:15 AM

    നല്ല കഥ 👌

    Reply
    • Sunandha Mahesh on April 5, 2024 4:05 PM

      സ്നേഹം ശ്രീജ ❤️

      Reply
  3. Shiju KP on April 1, 2024 10:21 PM

    ചേച്ചി വ്യത്യസ്തമായ കഥ. വളരെ ഇഷ്ടപ്പെട്ടു. 🙏🏽🙏🏽

    Reply
    • Shreeja R on April 2, 2024 7:31 AM

      നല്ല കഥ 👌

      Reply
    • Sunandha Mahesh on April 5, 2024 4:06 PM

      സ്നേഹം shiju ❤️

      Reply
  4. Silvy on March 30, 2024 2:20 PM

    👌👌👌

    Reply
    • Sunandha Mahesh on March 30, 2024 4:30 PM

      Thankyou ❤️

      Reply
  5. ramsinas on March 30, 2024 2:07 PM

    nice cheechi 🥰🥰

    Reply
    • Sunandha Mahesh on March 30, 2024 4:30 PM

      Thanks ramsina ❤️

      Reply
  6. sabira latheefi on March 30, 2024 12:21 PM

    ❤️❤️❤️

    Reply
    • Sunandha Mahesh on March 30, 2024 4:31 PM

      സ്നേഹം 😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.