Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സൈൻസ് ഓഫ് മർഡർ – അദ്ധ്യായം 9
ജീവിതം തുടർക്കഥ / സീരീസ് ത്രില്ലർ

സൈൻസ് ഓഫ് മർഡർ – അദ്ധ്യായം 9

By ദേവദാസ്March 30, 2024Updated:March 31, 20243 Comments6 Mins Read83 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒന്നാം അദ്ധ്യായം മുതൽ വായിക്കാം.

“ആൾസോ, വി ഹാവ് ടു ചോക്കൗട്ട് എ പ്ലാൻ ഫോർ ടുനൈറ്റ്.”, ഡോ.കൃഷ്ണ ഇൻസ്പെക്ടർ സേതുനാഥിനോടു പറഞ്ഞു. രഘുവരൻ്റെ വീട്ടിൽ നിന്നു മടങ്ങിയെത്തിയ ശേഷം ഇൻസ്പെക്ടറുടെ മുറിയിലിരിക്കുകയായിരുന്നു ഇരുവരും. സമയം രാവിലെ പതിനൊന്നു മണി കഴിഞ്ഞിരുന്നു. അദ്ദേഹം തുടർന്നു: “ഔർ സർവൈലൻസ് ഫോർ ദ വിക്ടിം ഷുഡ് ബി ഫാൾട്ട് ഫ്രീ. കില്ലർക്ക് അറ്റാക്ക് ചെയ്യാനുള്ള പഴുതു കൊടുക്കണം. അറ്റ് ദ സെയിം ടൈം വിക്ടിം ഷുഡ് ബി സേഫ്.”
“ഷുവർ.ഐ ഹാവ് ഏ പ്ലാൻ. ഷാൽ ഡിസ്ക്സ് വിത് യു.”, ഡോ.കൃഷ്ണപ്രതിവചിച്ചു.
SI അരുൺ മുറിയിലേക്കു കടന്നുവന്ന് ഇൻസ്പെക്ടറെ സല്യൂട്ട് ചെയ്തു.
“എന്തായി പോസ്റ്റ്മോർട്ടം?”, ഇൻസ്പെക്ടർ ചോദിച്ചു.
“ലേറ്റാകും സാർ. കോൺസ്റ്റബിൾ സെബാസ്റ്റ്യനെ അവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.”, അരുൺ പ്രതിവചിച്ചു.
“സോ, ആസ് പെർ യുവർ തിയറി, അറ്റാക്ക് വിൽ ബി ഇൻ ഏ നാരോ ബ്രിഡ്ജ്.”, ഇൻസ്പെക്ടർ ഡോ.കൃഷ്ണയ്ക്കു നേരേ തിരിഞ്ഞു.
“യെസ്, ഇഫ് ഹി ഫോളോസ് ദ സോഡിയാക് അട്രിബ്യൂട്ട്സ്.”, ഡോ.കൃഷ്ണ പ്രതിവചിച്ചു. അദ്ദേഹം അരുണിനു നേരേ തിരിഞ്ഞു: “ബൈ ദ വേ, ഈ ഏറിയയിൽ അഞ്ച് ഇടുങ്ങിയ പാലങ്ങളുണ്ടെന്നല്ലേ പറഞ്ഞത്?”
“യെസ് സാർ, ഇൻക്ലൂഡിംഗ് ത്രീ ഫുട് ബ്രിഡ്ജസ്. ഇതിൽ ഏതാണ് കില്ലറുടെ…”, അരുൺ അർദ്ധോക്തിയിൽ നിറുത്തി.
“ഈസ് ദാറ്റ് നോട്ട് എ പ്രോബ്ലം, ഡോ.കൃഷ്ണ?”, ഇൻസ്പെക്ടർ ചോദിച്ചു.
“ഉം.”, ഡോ. കൃഷ്ണ ആലോചനാപൂർവ്വം മൂളി. പിന്നെത്തുടർന്നു: “ലെറ്റസ് ഡൂ വൺ തിംഗ്. നടപ്പാലങ്ങൾക്ക് ഫുൾ ടൈം കാവൽ ഏർപ്പെടുത്താം. പക്ഷേ, ബാക്കി രണ്ടെണ്ണത്തിനും സീക്രട്ട് സർവലൻസ് മതി. ലെറ്റ് അസ് ഗിവ് ദ കില്ലർ ഓപ്പൺ അക്സസ് ടു ദോസ് ടൂ ബ്രിജസ്.”
“ദാറ്റ്സ് ഏ ഗുഡ് ഐഡിയ.”, ഇൻസ്പെക്ടർ പറഞ്ഞു. അദ്ദേഹം അരുണിനു നേരേ തിരിഞ്ഞു: “എട്ടര മണിക്കാണ് കിഷോറിൻ്റെ ഫ്ലൈറ്റ്.”
“സർ.”
“റീച്ച് ദ എയർപോർട്ട് ബിഫോർ ടൈം.”
“സർ.”
അരുൺ സല്യൂട്ട് ചെയ്ത് മുറി വിട്ടു പോയി. ഡോ.കൃഷ്ണയുടെ ഫോൺ ശബ്ദിച്ചു. മധുവായിരുന്നു ലൈനിൽ.
*****
“ഇൻസ്പെക്ടറില്ലേ?”, ഡോ.കൃഷ്ണ കോൺസ്റ്റബിൾ സുദീപിനോടു ചോദിച്ചു. ഇഞ്ചിപ്പാറ സ്റ്റേഷനിലെത്തിയതായിരുന്നു അദ്ദേഹവും കോൺസ്റ്റബിൾ മധുവും. നേരത്തേ, ഇൻസ്പെക്ടർ സേതുനാഥ് ഇഞ്ചിപ്പാറ CI യെ വിളിച്ച് ഏർപ്പാടാക്കിയിരുന്നു. പന്ത്രണ്ടു മണിക്ക് ചിറ്റുമലയിൽ നിന്നു തിരിച്ചെങ്കിലും, പലയിടത്തും തകർന്നു കിടക്കുന്ന, ദുർഘടമായ വഴിയിലൂടെ അവർ ഇഞ്ചിപ്പാറയിൽ എത്തിയപ്പോഴേക്കും വളരെ വൈകിയിരുന്നു.
“സാറും എസ് ഐയും അത്യാവശ്യമായി പുറത്തു പോയി. മേലേ ഇഞ്ചിപ്പാറയിൽ ഒരു മർഡർ കേസ്. വെയ്റ്റ് ചെയ്യാൻ പറഞ്ഞു.”
കാത്തിരിക്കാൻ ഒട്ടും സമയമില്ല എന്ന് ഡോ.കൃഷ്ണ ഓർത്തു,
“ഇവിടുത്തെ ഓൾഡ് ഡോക്യുമെൻ്റ്സൊക്കെ, പത്തിരുപത്തഞ്ച് വർഷം മുൻപുള്ളത്, കാണാൻ പറ്റുമോ?”, ഒന്നാലോചിച്ചിട്ട് ഡോ.കൃഷ്ണ ചോദിച്ചു.
“സാറേ. അത്, CI സാറ് വരാതെ…”, സുദീപിൻ്റെ സ്വരത്തിലെ നിസ്സഹായതയും താത്പര്യമില്ലായ്മയും അദ്ദേഹത്തെ നിരാശനാക്കി.
“കുഞ്ചെറിയ സാർ ഇപ്പോഴെവിടെയാണ്?”, കോൺസ്റ്റബിൾ മധു സുദീപിനോടു ചോദിച്ചു.
“സാറ് റിട്ടയറായിട്ട് പത്തുപന്ത്രണ്ട് കൊല്ലമായി.”, സുദീപ് പ്രതിവചിച്ചു. ഡോ. കൃഷ്ണ ജിജ്ഞാസാപൂർവം മധുവിനെ നോക്കി.
“പണ്ട് എൻ്റെ കൂടെ ഇവിടെ ഉണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിളാണ്. അങ്ങേർക്ക് ഒരു പക്ഷേ…”, മധു അർദ്ധോക്തിയിൽ നിറുത്തി.
“ആളിപ്പോൾ എവിടെയാണുള്ളത്?”, ഡോ.കൃഷ്ണ പ്രതീക്ഷാപൂർവം സുദീപിനോടു തിരക്കി.
“ഇവിടടുത്തു തന്നെ. പാൽസൊസൈറ്റിയുടെ സൈഡിലുള്ള വഴിയിൽ.”, സുദീപ് പ്രതിവചിച്ചു.
“പോകാം.”, മധുവിനോടു പറഞ്ഞിട്ട് ഡോ.കൃഷ്ണ ധൃതിയിൽ കാറിനടുത്തേക്കു ധൃതിയിൽ നടന്നു.
******
“ആരാ?”, അരഭിത്തിയുടെ പൊളിഞ്ഞിളകിയ തൂണിൽ പിടിച്ചു നിന്നു കൊണ്ട് ഒരു യുവതി ഡോ.കൃഷ്ണയോടു ചോദിച്ചു. പാൽ സൊസൈറ്റിയുടെ അടുത്തുള്ള ഇടുങ്ങിയ വഴിയിലെ കുഞ്ചെറിയയുടെ പഴകി നിറം മങ്ങിയ കൊച്ചു വീടിൻ്റെ മുന്നിൽ നിൽക്കുകയായിരുന്നു അദ്ദേഹവും മധുവും.

“ഞാൻ കുഞ്ചെറിയ സാറിൻ്റെ കൂടെ പണ്ട് ജോലി ചെയ്തതാ. ഒന്നു കാണാൻ വന്നതാ.”, മധു പറഞ്ഞു.
“അപ്പന് ഒട്ടും വയ്യ. കിടക്കുവാണ്. ഞാൻ വിളിച്ചു നോക്കട്ടെ. നിങ്ങളിരി.”, അതു പറഞ്ഞ് അവർ അകത്തേക്കു പോയി. അല്പം കഴിഞ്ഞപ്പോൾ മെലിഞ്ഞ് കൂനിയ കുഞ്ചെറിയ മകളുടെ സഹായത്തോടെ വേച്ചുവേച്ച് വാതിൽ കടന്നുവന്നു. പഴയ ഇടിയൻ കുഞ്ചെറിയയുടെ നിഴൽ മാത്രമാണ് അയാളെന്ന് മധു അദ്ഭുതത്തോടെ കണ്ടറിഞ്ഞു.

“ആരാ?”,
വരാന്തയിലെ ചാരുകസേരയിൽ ആയാസപ്പെട്ട് ഇരുന്നു കൊണ്ട് ചിലമ്പിച്ചു പതറിയ ശബ്ദത്തിൽ കുഞ്ചെറിയ ചോദിച്ചു.
“സാറേ, ഞാൻ മധു. പണ്ട് ഇഞ്ചിപ്പാറ സ്റ്റേഷനിലുണ്ടായിരുന്ന…”, മധു പറഞ്ഞു. അയാൾ പക്ഷേ, മനസ്സിലാകാത്ത മട്ടിൽ നോക്കിയതേ ഉള്ളൂ.
”കുറച്ചു കാലമായി ഇങ്ങനാ. ഓർമ്മയൊക്കെ അപ്പന് വളരെ കമ്മിയാ.”, മകൾ പറഞ്ഞു.
“സാറേ, പഴയൊരു കേസിൻ്റ കാര്യം അറിയാനാണ്.”, മധു കുഞ്ചെറിയയുടെ അടുത്തു ചെന്ന് പതുക്കെപ്പറഞ്ഞു. അയാളുടെ കണ്ണുകളിൽ ഒരു പ്രതികരണവും കണ്ടില്ല. മധു തുടർന്നു: “ആ ജ്യോത്സ്യൻ്റെ മോൾ കൊല്ലപ്പെട്ട കേസ്.”
ഒരു നിമിഷം കുഞ്ചെറിയയുടെ പീള കെട്ടിയ കണ്ണുകളിൽ അല്പം വെളിച്ചം വന്നു. അയാൾ വിദൂരമായ ഓർമ്മകളെ വീണ്ടെടുക്കുന്നതു പോലെ തോന്നി. പക്ഷേ, പിന്നീട് ആ പ്രവൃത്തിയിൽ പരാജയപ്പെട്ട് പിന്നിലേക്ക് തല ചായ്ചിരുന്നു. നിരാശയോടെ ഡോ.കൃഷ്ണ എഴുന്നേറ്റു മുറ്റത്തേക്കിറങ്ങി.

“നിങ്ങളീ പറയുന്ന ജോത്സ്യൻ്റെ വീട് ആ സെൻറ് മേരീസ് പള്ളിയുടെ അടുത്താ.”, യുവതി പിന്നിൽ നിന്നു പറഞ്ഞു.
“അവിടെയിപ്പോൾ ആരാ താമസം?”, ഡോ.കൃഷ്ണ തിരിഞ്ഞു നിന്ന് ആരാഞ്ഞു.
“ജോത്സ്യൻ്റെ ഇളേ മോനാ.”
“ലെറ്റസ് ഗോ.”, മധുവിനോടു പറഞ്ഞു കൊണ്ട് ഡോ.കൃഷ്ണ വാഹനത്തിനടുത്തേക്കു നടന്നു.
*****
‘അളഗപ്പാ പലചരക്ക് മൊത്തവ്യാപാരം’ എന്ന് മലയാളത്തിലും തമിഴിലും എഴുതിയ ബോർഡുള്ള, വലിയ ഗോഡൗണിൻ്റെ മുന്നിലെ കോൺക്രീറ്റ് കെട്ടിടത്തിന് എതിർവശത്ത് വാഹനം പാർക്ക് ചെയ്ത് ഡോ. കൃഷ്ണയും മധുവും പുറത്തിറങ്ങി. സമയം അഞ്ചു മണി കഴിഞ്ഞിരുന്നു. നേരത്തേ, ജ്യോത്സ്യരുടെ മകനെത്തിരക്കി അയാളുടെ വീട്ടിലെത്തിയെങ്കിലും, അതടഞ്ഞു കിടക്കുകയായിരുന്നു.
“ഗണേശൻ അവിടില്ല സാറേ.”, ഒരു അയൽവക്കക്കാരൻ അവരോടു പറഞ്ഞു. “എവിടെപ്പോയാൽ കാണാം?”, മധു ചോദിച്ചു.
“ഇഞ്ചിപ്പാറ മാർക്കറ്റിൽ കാണും. അവന് ആ അഴകപ്പൻ അണ്ണാച്ചിയുടെ കടയിലാണ് പണി.”, അയാൾ പ്രതിവചിച്ചു.
“ഇവിടെ വേറെ ആരുമില്ലേ?”, മധു ചോദിച്ചു.
“ഇല്ല സാറേ അവൻ ഒറ്റത്തടിയാ…”

ചെറുതും വലുതുമായ ലോറികൾക്കും വാനുകൾക്കും ഇടയിലൂടെ ഡോ.കൃഷ്ണയും മധുവും അഴകപ്പൻ അണ്ണാച്ചിയുടെ കടയിലേക്കു നടന്നു.

“യാര് നീങ്ക? എന്ന വേണം?”, വരാന്തയിലെ മേശയുടെ അടുത്തിരുന്ന് ജോലിയിൽ വ്യാപൃതനായിരുന്ന തമിഴൻ തലയുയർത്തി നോക്കി. അയാളുടെ സ്വരത്തിൽ ജോലി തടസ്സപ്പെടുത്തിയതിൻ്റെ ഈർഷ്യ പുകഞ്ഞു.
“ഡ്രൈവർ ഗണേശനെ ഒന്നു കാണണം.”, മധു പറഞ്ഞു.
“കണേസൻ ഇങ്കയില്ലൈ. രണ്ടുനാൾ കളിച്ച് വാങ്കോ.”, തമിഴൻ തണുത്ത മട്ടിൽ പറഞ്ഞു. മധു തൻ്റെ ഐഡി കാർഡ് എടുത്തു കാണിച്ചു. അതു കണ്ടതോടെ അയാൾ അയഞ്ഞു,
“മുതലെ ഏൻ സൊല്ലലെ സാർ. ഉക്കാരുങ്ക സാർ.”, ചാടിയെഴുന്നേറ്റ അയാൾ കസേരകൾ ചൂണ്ടിക്കാണിച്ചു കൊണ്ടു ഭവ്യതയോടെ പറഞ്ഞു.
“ഗണേശൻ?”, ഇരിക്കുന്നതിനിടയിൽ ഡോ.കൃഷ്ണ ചോദിച്ചു. തമിഴൻ രജിസ്റ്ററിൽ പരതി നോക്കി. പിന്നെപ്പറഞ്ഞു.
“അവര് മണികൈ സപ്ലൈ പണ്ണറുതുക്ക് പോയാര്. നാളെ മട്ടും തിരുമ്പി വരും.”
“എങ്ങോട്ടാ പോയത്?”
“സിറ്റുമലൈ സാർ.”
മധു ഞെട്ടലോടെ ഡോ.കൃഷ്ണയെ നോക്കി. അദ്ദേഹത്തിൻ്റെ മുഖത്തും അസ്വസ്ഥത തെളിഞ്ഞിരുന്നു.
“എനിക്കാ രജിസ്റ്റർ ഒന്നു കാണണം.”, അല്പനേരം ആലോചിച്ച ശേഷം ഡോ.കൃഷ്ണ പറഞ്ഞു,
“അത് സാർ…”, തമിഴൻ ഒന്നു പരുങ്ങി.
“കൊടുക്കണം അണ്ണാച്ചീ.”, തമിഴൻ്റെ അനുവാദത്തിനു കാക്കാതെ മധു രജിസ്റ്റർ ബലമായി എടുത്തു മുന്നിൽ വച്ചു.

“സീ ദിസ്.”, രജിസ്റ്ററിൻ്റെ പഴയ പേജുകൾ പരതുന്നതിനിടെ ഡോ.കൃഷ്ണ അദ്ഭുതത്തോടെ പറഞ്ഞു. മധു താത്പര്യപൂർവം നോക്കുന്നതിനിടെ അദ്ദേഹം തുടർന്നു: ” ഏപ്രിൽ 20നും 25 നും മെയ് 3 നും – അതായത് കൊലകൾ നടന്ന ദിവസങ്ങളിലെല്ലാം – ഗണേശൻ ചിറ്റുമലയുണ്ടായിരുന്നു.”
അദ്ദേഹം പേജുകൾ പിന്നോട്ടു മറിച്ചു.
“സീ ദിസ്. ഏപ്രിൽ 14 നും അയാൾ ചിറ്റുമലയിൽ പോയിട്ടുണ്ട്.”, ഡോ.കൃഷ്ണ പറഞ്ഞു.
“അപ്പോൾ രഘുവരൻ സാറിൻ്റെ കൊല നടന്ന ദിവസവും… “, മധുവിൻ്റെ സ്വരത്തിൽ അവിശ്വസനീയത നിഴലിച്ചു..
“ഉം.”, അദ്ദേഹം മൂളി.
“എപ്പോഴാണ് ഗണേശൻ ചിറ്റുമലയ്ക്ക് പോയത്?”, അദ്ദേഹം പെട്ടെന്ന് തമിഴനോടു ചോദിച്ചു.
“ഒരു മണി നേരമായിക്കാണും സാർ.”, അയാൾ പ്രതിവചിച്ചു.
‘മധൂ, ഗെറ്റ് ഹിസ് വാൻ ഡീറ്റെൽസ്’ എന്നു പറഞ്ഞു കൊണ്ട് ഡോ.കൃഷ്ണ കാറിനടുത്തേക്കോടി.
******
“കിഷോറല്ലേ?”, ചില്ലു വാതിലിലൂടെ  പുറത്തേക്കു വരുന്ന യുവാവിൻ്റെ മുന്നിലെത്തി SI അരുൺ ചോദിച്ചു. കോൺസ്റ്റബിൾ മനോജിനൊപ്പം സിവിൽ ഡ്രസിൽ എയർപോർട്ടിൻ്റെ അറൈവൽ ലോഞ്ചിൽ കിഷോർ വരുന്നത് കാത്തു നില്ക്കുകയായിരുന്നു അരുൺ. പുറത്തേക്കു വന്ന കിഷോർ പെട്ടെന്നുള്ള ഇടപെടലിൽ ഒന്നു പകച്ചു.
“ഹൂ ആർ യു?”, സമനില വീണ്ടെടുത്ത കിഷോർ നീരസത്തോടെചോദിച്ചു.
“ഞാൻ അരുൺ. ചിറ്റുമല സബ് ഇൻസ്പെക്ടറാണ്.”, പോക്കറ്റിൽ നിന്ന് ഐഡൻ്റിറ്റി കാർഡ് എടുത്തു കാണിച്ചു കൊണ്ട് അരുൺ പറഞ്ഞു. കിഷോറിൻ്റെ നീരസം ഉദ്വേഗത്തിനു വഴിമാറി.
“എന്താണു സാർ കാര്യം?”, അയാളുടെ മുഖത്ത്  ആശങ്ക നിഴലിച്ചു.
“യുവർ ഫാമിലി?”
“അവർ രണ്ടാഴ്ച കഴിഞ്ഞേ വരൂ.”
“അതു നന്നായി.”, ഇൻസ്പെക്ടർ ആത്മഗതം ചെയ്തു.
“സാർ കാര്യം പറഞ്ഞില്ല.”, കിഷോർ അസ്വസ്ഥനായി.
“പറയാം. വരൂ.”,
അരുൺ വഴിയിൽ നിന്ന് ഒഴിഞ്ഞ കോണിലേക്ക് മാറി നിന്നു; ഒപ്പം കിഷോറും. തുടർന്ന് പത്ത് മിനിറ്റോളം കിഷോറിനോട് അരുൺ സംസാരിച്ചു. തുടക്കത്തിൽ അമ്പരപ്പ് സ്ഫുരിച്ച കിഷോറിൻ്റെ മുഖം അവസാനമായപ്പോഴേക്കും ഭയചകിതമായി.
“ഞാൻ ചിറ്റുമലയ്ക്കില്ല. ഷാൽ സ്റ്റേ ഇൻ കൊച്ചി അൺടിൽ ദ ത്രട്ട് ഈസ് ഓവർ.”
“ത്രെട്ട് ഈസ് നോട്ട് ഗോയിംഗ് ടു ബി ഓവർ, കിഷോർ.”, ഒന്നു നിറുത്തിയിട്ട് അരുൺ തുടർന്നു: “വി വിൽ ഫിനിഷ് ദിസ് ടുഡേ. ഡോണ്ട് വറി. വി ഹാവ് മേഡ് ആൾ സെക്യൂരിറ്റി മെഷേഴ്സ്.”
“വാട്ട്സ് യുവർ പ്ലാൻ ടു ക്യാച്ച് ദ കില്ലർ?”
“അതൊക്കെപ്പറയാം. പ്ലീസ് കം.”, ഇൻസ്പെക്ടറുടെ സ്വരത്തിൽ ആജ്ഞയുടെ ചുവയുണ്ടായിരുന്നു. മനസ്സില്ലാമനസ്സോടെ കിഷോർ ഇൻസ്പെക്ടറെയും കോൺസ്റ്റബിളിനെയും പിന്തുടർന്നു. മിനിട്ടുകൾക്കുള്ളിൽ അവർ കയറിയ കാർ എയർപോർട്ടിൻ്റെ ഗേറ്റ് കടന്നു.

രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ അവർ സഞ്ചരിച്ചിരുന്ന വാഹനം ഹൈറേഞ്ചിലെ വിജനമായ വഴിയിലൂടെ ഇരമ്പിക്കൊണ്ടു കുതിക്കുകയായിരുന്നു. ചിറ്റുമലയ്ക്ക് രണ്ടു കിലോമീറ്റർ എന്ന് മാപ്പിൽ കാണിച്ചു. സമയം പതിനൊന്നു മണിയോട് അടുത്തിരുന്നു. പെട്ടെന്ന് വശത്തുള്ള നാട്ടുവഴിയിലെ ഇരുളിൽ നിന്ന് ഒരു കറുത്ത വാൻ റോഡിലേക്കിറങ്ങി. അത് കിഷോർ സഞ്ചരിക്കുന്ന വാഹനത്തെ നിശ്ചിത അകലത്തിൽ പിന്തുടരാൻ തുടങ്ങി.

പത്തു മിനിറ്റു കഴിഞ്ഞപ്പോൾ, ഡോ.കൃഷ്ണയുടെ ഫോൺ ശബ്ദിച്ചു. അരുണായിരുന്നു ലൈനിൽ.
“സാർ…”, ഫോണിൽ അരുണിൻ്റെ ഭയചകിതമായ ശബ്ദം മുഴങ്ങി: ”വി ആർ അറ്റാക്ക്ഡ്. ദ കില്ലർ… ” അതു പൂർത്തിയാക്കുന്നതിനു മുൻപ് അരുണിൻ്റെ അലർച്ച മുഴങ്ങി; ഫോൺ നിശ്ശബ്ദമായി.
ഡോ. കൃഷ്ണയുടെ കാർ മുരണ്ടുണർന്ന് മുന്നോട്ടു കുതിച്ചു.
*****
ചിറ്റുമല കനാലിനു കുറുകെയുള്ള ഇടുങ്ങിയ പാലം ലക്ഷ്യമാക്കി കറുത്ത വാൻ വിജനമായ ഇരുട്ടിലൂടെ കുതിച്ചു പാഞ്ഞു. ഡ്രൈവിംഗ് സീറ്റിൽ ഇരുന്നയാൾ തൻ്റെ മുഖം മുഴുവൻ മറച്ചിരുന്നു. വാനിൻ്റെ പിൻ കാബിനിൽ പലവ്യജ്ഞനങ്ങളുടെ പായ്ക്കറ്റുകൾക്കും പെട്ടികൾക്കും ഇടയിൽ അയാളുടെ ഇര കൈകാലുകൾ കെട്ടപ്പെട്ട്, വായിൽ പ്ലാസ്റ്റർ ഒട്ടിച്ച നിലയിൽ, ഞരങ്ങിക്കൊണ്ട് കിടപ്പുണ്ടായിരുന്നു. വണ്ടിയോടിച്ചയാൾ പാലത്തിനരികിൽ വാനിൽ നിറുത്തിയിറങ്ങി. പിന്നെ നൈലോൺ കയർ ഉപയോഗിച്ച് അയാൾ പിൻസീറ്റിലെ മനുഷ്യൻ്റെ കാൽ മടമ്പുകൾ ചേർത്തു കെട്ടി.

അയാൾ ഇരയെ നിലത്തു കൂടി വലിച്ചിഴച്ച് പാലത്തിൻ്റെ നടുക്കെത്തിച്ചു. കയറിൻ്റെ ഒരറ്റം പാലത്തിൻ്റെ തൂണിൽ കെട്ടി. പിന്നെ ഇരയെ കനാലിലേക്ക് എടുത്തെറിഞ്ഞു. തല മാത്രം വെള്ളത്തിൽ മുങ്ങിയ മനുഷ്യൻ കയറിൽ കിടന്ന് പിടഞ്ഞു.അടുത്ത നിമിഷം പാലത്തിൽ നിന്നൊരാൾ വെള്ളത്തിലേക്ക് കുതിച്ചു.

അരയിലെ കത്തി ഉപയോഗിച്ച് ഡോ. കൃഷ്ണ ഇരയുടെ കാലിലെ കയർ അറുത്തു മാറ്റി. പിന്നെ അയാളെ തോളിലേന്തി നീന്തി കനാലിൻ്റെ കരയിലെത്തി. അയാളുടെ മുഖത്തെ പ്ലാസ്റ്റർ ഇളക്കി മാറ്റിയിട്ട് നെഞ്ചത്ത് അദ്ദേഹം ശക്തിയായി അമർത്തി. അയാളുടെ മൂക്കിൽ നിന്നും വായിൽ നിന്നും വെള്ളം തികട്ടി.
“ഗർവാസീസ്…”, ഡോ.കൃഷ്ണ അയാളെ വിളിച്ചു. ഗർവാസീസ് കണ്ണു തുറന്നു.

പെട്ടെന്ന് പിന്നിൽ നിന്ന് തലയ്ക്ക് ശക്തമായ അടിയേറ്റ് ഡോ.കൃഷ്ണ നിലത്തു വീണു. അടുത്ത നൊടിയിൽ അദ്ദേഹം കുതിച്ചുയർന്നു. കാൽ മടമ്പിൻ്റെ അടിയേറ്റ് അക്രമി നിലത്തേക്ക് വീണു. കുതിച്ചുയർന്ന അയാളുടെ പിടലിയിൽ ഡോ. കൃഷ്ണയുടെ കൈ വാളുപോലെ വീശിപ്പതിച്ചു. അയാൾ ഞരങ്ങിക്കൊണ്ട് നിലത്തു വീണു.

“മരണക്കളി മതിയാക്കാം ഇൻസ്പെക്ടർ.”, ഡോ.കൃഷ്ണ പറഞ്ഞു.

(തുടരും)

അവസാനഭാഗം

Post Views: 20
5
ദേവദാസ്

3 Comments

  1. Sheela on April 4, 2024 10:15 AM

    👍

    Reply
  2. Santhoshkumar.K on March 30, 2024 10:52 PM

    👌

    Reply
  3. Pingback: സൈൻസ് ഓഫ് മർഡർ - അദ്ധ്യായം 8 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.