Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇലയിൽ പൊതിഞ്ഞ രുചികൾ
അറിവുകൾ ഓർമ്മകൾ പാചകം

ഇലയിൽ പൊതിഞ്ഞ രുചികൾ

By shybi shajuOctober 18, 2024Updated:November 7, 20246 Comments4 Mins Read169 Views
Bookmark Now
Please login to bookmark Close

No account yet? Register

വയലിനോട് ചേർന്ന് പോകുന്ന പാതയുടെ വക്കിൽ ആരോ കൊണ്ട് വന്ന് എടുത്ത് വച്ചത് പോലെ ഒരു ചെറിയ മൊട്ടക്കുന്നും അതിലൊരു ഒറ്റവീടും. പാതയിൽ നിന്ന്, ആമ്പക്കാടൻ കപ്പ നട്ടിരിക്കുന്ന പുറമ്പോക്ക് പറമ്പിലൂടെ നിറയെ ചരലുള്ള ഒറ്റയടിവഴി കയറ്റം കയറി തീരാറാവുമ്പോൾ, കയ്യാല കെട്ടിയ രണ്ട് തട്ട് പറമ്പിൻ്റെ കുത്തുകല്ലുകളും കയറിച്ചെല്ലുമ്പോഴുള്ള ഓടിട്ട ആ കൊച്ച് വീടായിരുന്നു ഞങ്ങളുടേത്. 

തൊട്ടെങ്ങും വേറെ വീടുകളില്ലങ്കിലും വെയിലാറുമ്പോൾ മുറ്റത്തിനപ്പുറമുള്ള ഉരുളൻ പാറയിൽ കയറിയിരുന്ന്, താഴെ ഒരു തിരക്കുമില്ലാത്ത റോഡിലൂടെ സൈക്കിളിൽ തുടരെ ബല്ലടിച്ച് വളരെ തിരക്കിട്ട് അങ്ങാടി ലക്ഷ്യമാക്കി അന്തിക്കള്ള് കുടിക്കാൻ പോകുന്നവരെയും, പാടത്ത് മേയുന്ന പശുക്കളെ വീട്ടിലേക്ക് തിരികെ തെളിക്കാനായി ഒന്നിച്ച് കൂട്ടുന്ന ചങ്ങാതിക്കൂട്ടങ്ങളേയും, നാട്ടുവർത്തമാനവും കുളത്തിലെ മുങ്ങിക്കുളിയും കഴിഞ്ഞ് വരമ്പിലൂടെ പോകുന്ന പെൺകൂട്ടങ്ങളേയും ഞാൻ നോക്കിയിരിക്കാറുണ്ട്.
പടിഞ്ഞാറേ മാനത്ത് കുറച്ചൂടി അന്തിച്ചോപ്പ് തെളിയുമ്പോഴേക്കും പാടവും കുളക്കരയും ടാറിൻ്റെ അവശിഷ്ടങ്ങളുള്ള മണ്ണ് തെളിഞ്ഞ പാതയും ഏറെക്കുറെ വിജനമായിട്ടുണ്ടാകും. രാവിലെ എവിടേക്കൊക്കെയോ കൂട്ടത്തോടെ പറന്ന് പോയിരുന്ന കൊറ്റികളും കാക്കകളുമെല്ലാം കൂടണയാൻ തിരികെ വന്നപ്പോഴേ ആകാശവും വിജനമായാർന്നു.
അന്തി പടർന്ന് ഇരുട്ട് വീഴാൻ തുടങ്ങുന്ന ആ സമയത്ത് തലയിൽ ഒരു കെട്ട് പുല്ലും ചുമന്ന്, കുത്തുകല്ല് കയറി വരുന്ന അമ്മാമ്മയെ കാണുന്നതോടെ വേഗം ഉരുളൻ പാറയിൽ നിന്ന് ചാടിയിറങ്ങി വീട്ടിലേക്ക് കയറും. അല്ലങ്കിൽ, മൂവന്തി നേരത്താണോടീ ഇവിടെ വന്നിരിക്കുന്നെ? എന്ന ചോദ്യം വരും, പിന്നാലെ കേറി പോടീ അകത്ത് എന്നുള്ള ഒരു താക്കീതും. എന്നാലും അമ്മാമ്മ അകത്ത് വന്ന് ഞൊ
റിവാലിട്ട് ഉടുത്ത മുണ്ടിൻ്റെ മടിക്കുത്തിൽ നിന്ന് ചെറിയൊരു ഇലപ്പൊതി എടുത്ത് നീട്ടും എന്നുള്ള പതിവ് പ്രതീക്ഷയോടെ ഉമ്മറത്തിണ്ണയിൽ പിന്നെയും പറ്റിനിൽക്കും. പതിവ് തെറ്റാറില്ല, വാഴയിലയിലോ, തേക്കിലയിലോ പൊതിഞ്ഞ ഒരു കൊച്ച് പൊതിയിൽ ഒന്നുകിൽ തേൻ വരിക്കയുടെ മധുരമൂറുന്ന അഞ്ചാറ് ചുളകൾ, അല്ലെങ്കിൽ ചക്കരമാവിൽ നിന്ന് ഞെട്ടടർന്ന് വീണ ഒന്ന് രണ്ട് മാമ്പഴം, അതുമല്ലങ്കിൽ ചുവന്ന് തുടുത്ത കുറച്ച് ചാമ്പയ്ക്ക ഇങ്ങനെ എന്തെങ്കിലും തൻ്റെ പേരക്കുട്ടിക്കായി ആ മടിയിൽ കരുതിയിട്ടുണ്ടാകും. ഇലയിൽ പൊതിഞ്ഞ തേനൂറുന്ന, ആ ഓർമ്മയുടെ രുചി ഇന്നും എൻ്റെ നാവിൻ തുമ്പിലുണ്ട്.
ചില ദിവസം അമ്മാമ്മയുടെ കൈയ്യിൽ ഒരു ചേമ്പിലപ്പൊതി ഉണ്ടാകും. താഴെ പാടത്തിന് നടുക്ക്കൂടെയുള്ള വലിയ തോട്ടിലേക്ക് ചേരുന്ന ചെറിയൊരു കൈത്തോട്ടിൽ നിന്ന് പിടിച്ച പരല്മീനുകളാകും ആ ചേമ്പിലപ്പൊതിയിൽ.
നിറയെ പടർപ്പൻ പുല്ലുകളുള്ള കൈതോട്ടിൽ നിന്ന് മീനുകളെ തപ്പി പിടിക്കാൻ നല്ല വിരുതുണ്ടായിരുന്നു അമ്മാമ്മയ്ക്ക്.
ചേമ്പിലപ്പൊതിയഴിച്ച് ചട്ടിയിലേക്കിട്ട മീനുകളെ മുറ്റത്തെ തൈതെങ്ങിൻ്റെ ചുവട്ടിലുള്ള അലക്ക് കല്ലിൽ വച്ച് തേരകത്തിൻ്റെ ഇലയിട്ടുരസി തേച്ച് ചെതുമ്പലും തലയും വാലും കുടലും കളഞ്ഞ് വൃത്തിയായി കഴുകി എടുക്കുന്നത് അമ്മച്ചിയും അമ്മാമ്മയും കൂടിയാണ്. ആ സമയം തൊടിയിലിറങ്ങി നല്ല മൂത്ത കാന്താരിമുളക് പറിച്ചെടുക്കുന്ന ജോലി ഉത്സാഹത്തോടെ ഞാൻ തീർത്തിരിക്കും. പറമ്പിലെ പാളയങ്കോടൻ വാഴയിൽ നിന്ന് അപ്പൻ ഇല വെട്ടി കൊണ്ട് വരുമ്പോഴേക്കും ഞാൻ മുളകിൻ്റെ ഞെട്ടിയും പറിച്ച് കഴിഞ്ഞ് തേങ്ങ ചുരണ്ടാൻ തുടങ്ങിയിട്ടുണ്ടാകും.
വൃത്തിയാക്കിയെടുത്ത പരല്മീനുകളെ ചട്ടിയിൽ ഭദ്രമായി മൂടി വച്ചിട്ട്, അമ്മച്ചിയും അമ്മാമ്മയും കൂടി താഴത്തെ തൊടിയിൽ നട്ടിട്ട് ഇനിയും കായ്ക്കാത്ത വാളൻ പുളിയിൽ നിന്ന് കുരുന്നില നുള്ളാൻ പോകും. മുകളിലെ കയ്യാലയിൽ നിന്നാൽ എനിക്കും കൂടെ കൈയ്യെത്തും പൊക്കത്താണ് പുളിമരക്കൊമ്പ്..
വാളൻപുളിയുടെ മൂത്ത് പോകാത്ത ഇളംപച്ചനിറമുള്ള ഇലകൾ അതിൻ്റെ തണ്ടിൽ നിന്ന് ഊരിയെടുക്കാൻ ഞങ്ങളെല്ലാവരും മുറത്തിന് ചുറ്റുമിരിക്കും.
ഊരിയെടുത്ത പുളിയിലകൾ അമ്മിക്കല്ലിൽ വച്ച് കാന്താരിമുളകും ഉപ്പും തേങ്ങയും കൂട്ടി അമ്മച്ചി അരച്ചെടുക്കുമ്പോൾ പുളിയും എരിവും ചേർന്ന ഒരു പച്ചമണം കല്ലിൽ നിന്നുയരും. അമ്മച്ചിയുടെ പുറകിൽ കൂടി ചെന്ന് കൈ വിരലൊന്ന് നീട്ടി അതിൽ നിന്ന് ഒരു തോണ്ടെടുത്ത് വായിൽ വയ്ക്കുമ്പോൾ പുളിരസമുള്ള കാന്താരിഎരിവിൻ്റെ രുചി വായിൽ നിറയും.
അരച്ചെടുത്ത പുളിയില ചമ്മന്തിക്കൂട്ടിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന പരല്മീനുകളിട്ട് ചേർത്തിളക്കി വാഴയിലയിൽ വട്ടത്തിൽ അടപോലെ കനത്തിൽ കൈവിരലുകൾകൊണ്ട് പരത്തുന്നത് തൊട്ടുള്ള ജോലികൾ അമ്മച്ചി തനിയേ ആണ് ചെയ്യുന്നത്. കനലുകൾ ജ്വലിക്കുന്ന അടുപ്പിന് മീതേയ്ക്ക് എടുത്തു വച്ച വറകലത്തിൻ്റെ അടിയിൽ ആദ്യം രണ്ട് മൂന്ന് വാഴയിലച്ചീന്തുകൾ നിരത്തും. എന്നിട്ട് അതിന് മീതേക്ക് മീനട പരത്തിയ ഇല പൊട്ടി പോവാതെ വളരെ സൂക്ഷിച്ച് ഇറക്കിവയ്ക്കും. വേറെയൊരു വാഴയിലയെടുത്ത് മീനട മൂടും. കനലിൽ നിന്നുയരുന്ന ചൂടിൽ വറകലത്തിനുള്ളിൽ നിന്ന് ആദ്യം വാഴയില വാടുന്നതിൻ്റെയും പിന്നാലെ മീൻപുളിയില ചുടുന്നതിൻ്റെയും മണമുയരുന്നത് അക്ഷരങ്ങളിൽ വർണ്ണിക്കുമ്പോൾ അപൂർണ്ണമാകും. നാസാരന്ധ്രങ്ങളിൽ തുളഞ്ഞ് കയറുന്ന ആ സ്വാദിൻ്റെ മണം നേരിട്ട് ആസ്വദിക്കുമ്പോഴേ പൂർണ്ണമാകൂ. അടുപ്പിലെ തീക്കനലുകൾക്ക് മീതെ വറ കലത്തിൽ വാഴയിലയിൽ ചുട്ടെടുക്കുന്ന മീൻപുളിയില ചുട്ടത് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന രുചികളിൽ ഒന്നാണ്. 

ചക്കപ്പഴത്തിൻ്റെ കാലമായിക്കഴിഞ്ഞാൽ പണ്ട് അമ്മാമ്മ നല്ല പഴുത്ത കൂഴചക്കപ്പഴം കുരുകളഞ്ഞ്, ചൂരല് കൊണ്ട് നെയ്ത, ഉപയോഗിക്കാത്ത പുതിയ കുട്ടയിലേക്കിടും. മിക്സി ഒന്നും പ്രചാരത്തിലാവാത്ത ആ കാലത്ത്, ഒരു ചരുവത്തിന് മീതെ ഈ കുട്ട എടുത്ത് വച്ച് കൈകൊണ്ട് ചക്കപ്പഴം കുട്ടയിലിട്ടുരച്ച് ഉടച്ച് അതിൻ്റെ ചാറ് ചരുവത്തിലേക്ക് വീഴ്ത്തും. ചക്കപ്പഴച്ചാറും ശർക്കര ഉരുക്കിയതും ഉരുളിയിലിട്ട് വിറകടുപ്പിൽ വച്ച് വരട്ടി എടുക്കും. വരണ്ട് വരുമ്പോൾ നെയ്യും ഏലയ്ക്കാപ്പൊടിയും ചുക്ക് പൊടിയും ചേർത്തിളക്കി, അതിലേക്ക് കുറച്ച് അരിപ്പൊടിയും കൂടി ചേർത്ത് കുഴച്ച കൂട്ട്, കുമ്പിള് കൂട്ടിയ എടനയിലയിൽ വച്ച്, ആവിയിൽ പുഴുങ്ങി വേവിക്കും. അന്ന് അപ്പച്ചെമ്പ് വീട്ടിൽ ഇല്ലാത്തതിനാൽ മൺകലത്തിൻ്റെ വായ് തുണികൊണ്ട് മൂടിക്കെട്ടി തട്ടു പോലെയാക്കിയതിൽ വച്ചായിരുന്നു അമ്മച്ചി ചക്കയട പുഴുങ്ങിയിരുന്നത്. വെന്ത് കഴിഞ്ഞ് മൂടി തുറക്കുമ്പോൾ എടനയിലയിലെ വാസനക്കൂട്ടിൻ്റെ കൊതിപ്പിക്കുന്ന മണം വീടാകെ സ്വാദ് പടർത്തും.


ഇന്ന് അമ്മാമ്മയില്ല, അമ്മാമ്മയിൽ നിന്ന് കിട്ടിക്കൊണ്ടിരുന്ന ഇലയിൽ പൊതിഞ്ഞ രുചികളുമില്ല. വെളുത്ത ചട്ടയും ഞൊറിവാലിട്ട മുണ്ടുമുടുത്ത് മടിയിൽ സൂക്ഷിച്ചിരിക്കുന്ന തേനൂറുന്ന ഇലപ്പൊതിയെടുത്ത് നീട്ടുവാൻ ഇന്നാരുമില്ല. അതുകൊണ്ട് നല്ല വെളുത്ത പ്ലേറ്റിൽ വിളമ്പിയ കുത്തരിച്ചോറും നല്ല ചുവന്ന നിറഞ്ഞിലുള്ള കുടംപുളിയിട്ട് വറ്റിച്ച മീൻകറിയും, കടുകും ഉലുവയും കറിവേപ്പിലയും ഉണക്ക മുളകും വറുത്തിട്ട, മഞ്ഞനിറത്തിന് മീതെ ചുവപ്പ് രാശിയുള്ള മോര് കാച്ചിയതും, ഇളംപച്ചനിറത്തിലുള്ള അച്ചിങ്ങമെഴുക്ക് പുരട്ടിയും കിട്ടിയാൽ ഞാൻ വളരെയേറെ സന്തോഷവതിയാകും. 

ഇലയിൽ പൊതിഞ്ഞ പഴയ രുചിയോർമ്മകളെ ഒന്ന് ശമിപ്പിക്കാനായി വല്ലപ്പോഴും ചൂട് ചോറും, കൂർക്ക മെഴുക്ക് പുരട്ടിയും, ചതച്ച ഉണക്ക മുളകും ഉള്ളിയും മൊരിയിച്ച് ലേശം പുളി ചാലിച്ച ചമ്മന്തിയും വാട്ടിയെടുത്ത വാഴയിലയിൽ കുറച്ച് നേരം പൊതിഞ്ഞ് വയ്ക്കും. കുറച്ച് കഴിഞ്ഞ് നല്ല വിശപ്പ് വരുമ്പോൾ പൊതിയഴിച്ച് ഉണ്ണുമ്പോഴുള്ള ഒരു സ്വാദ് !

അല്ലെങ്കിലും വിശപ്പിനാണല്ലോ ഏറ്റവും രുചിയുള്ളത്!

#എൻ്റെരചന

Post Views: 56
4
shybi shaju

പൂക്കളോടും പൂമ്പാറ്റകളോടും മനുഷ്യരോടും കൂട്ടുകൂടുകയും മഴയേയും മഞ്ഞിനേയും പാലക്കാടൻ കാറ്റിനേയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരുവൾ

6 Comments

  1. sabira latheefi on October 25, 2024 3:06 PM

    ഓർമകൾക്ക് എന്തൊരു രുചിയാണ്. നല്ലൊരു ഊണ് കഴിഞ്ഞപോലെ. ഫുഡിനെക്കാൾ അമ്മമ്മയെ മിസ്സ് ചെയ്ത ഫീൽ വരികൾക്കിടയിലുണ്ട്

    Reply
    • shybi shaju on October 25, 2024 8:46 PM

      🥰🥰 love you Sabira

      Reply
  2. Alex on October 25, 2024 12:43 PM

    രുചിയുള്ള ഓർമകൾ☺️👌

    Reply
    • shybi shaju on October 25, 2024 8:46 PM

      🥰🥰

      Reply
  3. drvenus on October 25, 2024 11:28 AM

    ഓർമ്മകൾക്കും രുചിയേറെ

    Reply
    • shybi shaju on October 25, 2024 8:47 PM

      🥰🥰 അതേ

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.