തീരാനോവിൻ ഭാണ്ഡവും പേറി
നിരത്തിലൂടെ ഞാനേകയായ് നടന്നിടുമ്പോൾ
ദൂരെ ചക്രവാളം ചുമന്നു, കാക്കകൾ കൂട്ടമായി പറന്നു
ആരും കേൾക്കാത്ത ശബ്ദമായ് ഞാനാരും കാണാത്ത രൂപമായ്
നാടും നഗരിയും ചുറ്റി
കാല്പനികതയുടെ ഓരം ചേർന്നങ്ങനെ ഞാൻ നിൽക്കുമ്പോൾ
കാലത്തിൻ പഴക്കം നിഴലിക്കുമെന്നുടെ നിഴൽ കണ്ടുഞാൻ ഭയന്നു വിറച്ചുപോയ്
കൂരിരുൾ മൂടുന്ന അന്തിക്കാറ്റാഞ്ഞു വീശിയതും
ഏകാന്ത പാതയിൽ ഏകാകിയായി പതറി ഞാൻ നിന്നതും
കാലത്തിൻ കണ്ണീരുണങ്ങിയ
ഓർമ്മപ്പാടിലൂടെ ഞാൻ നടന്നകന്നതും
കൂടെയുണ്ടാവുമെന്ന്
ചൊല്ലീട്ടു കാതങ്ങളൊറ്റക്കു
ഞാൻ താണ്ടിയതും
ദൂരെ ഞാൻ കണ്ട കിനാവുകൾ
ഇന്നെന്റെ ചാരത്തു നിൽക്കുമ്പോൾ
എന്റെ തീരാനോവിൻ ഭാണ്ഡമിന്നിവിടെ ഞാനിറക്കി വച്ചോട്ടെ
അല്പനേരത്തെക്കായി…
———–
ജമിനി കെ രാജ്

1 Comment
അനുകൂലം
………………..
എന്തു ഭാഗ്യമുണ്ടായിട്ടെന്തിനാ
കാലഭേദങ്ങളില്ലാത്ത
പ്രണയത്തിന്റെ
മാസ്മരികത മാത്രം
എനിക്കനുകൂലമാകാതെ പോയി.