വിട പറയാൻ മടിച്ചുനിന്ന മഴയോടൊത്തു
തനിച്ചു ഞാൻ നിന്നതും
പൊള്ളുന്ന വെയിലേറ്റതും
നിനക്ക് വേണ്ടിയായിരുന്നു.
നിന്റെ മൊഴികൾ കേൾക്കാനായിരുന്നു
എന്റെ മിഴികൾ കാത്തിരുന്നത്.
എന്റെ മൗനത്തിൽ ഒളിപ്പിച്ച
മോഹപ്പൂക്കൾ
നിനക്കു വേണ്ടിയായിരുന്നു.
നിന്റെ ഹൃദയത്തിന്റെ മധുരമായിരുന്നു
എന്റെ കണ്ണീരിന്റെ ഉപ്പ്.
ദിനരാത്രങ്ങൾ കൊഴിഞ്ഞു
ഋതുക്കൾ മാറി
എന്റെ കാത്തിരിപ്പിന്നും
തുടരുന്നു…
-ജെമിനി കെ രാജ് –

1 Comment
മനോഹരം