ഒട്ടുപാലിന്റെ മണം… അതെന്റെ അച്ചാച്ചന്റെയും അമ്മയുടെയും മണമായിരുന്നു. കുട്ടിക്കാലത്തു ഞങ്ങൾ ഏറ്റവും കൂടുതൽ അനുഭവിച്ചിട്ടുള്ള മണം. റബ്ബർ ഷീറ്റിന്റെ മണം, ചണ്ടിയുടെ മണം, ആസിഡിന്റെ മണം.. ആ മണം ഇപ്പോഴും ശ്വാസത്തിലേക്കിറങ്ങി ചെല്ലുന്നതുപോലെ. എന്റെ മനസ്സ് ഒരു നാൽപതു വർഷം പുറകോട്ടു പോയി.. അച്ചാച്ചനും അമ്മയും കോഴി കൂകുമ്പോൾ എഴുന്നേൽക്കും. റബ്ബർ ടാപ്പിംഗ് ആണ് രണ്ടു പേരുടെയും തൊഴിൽ. ഏഴു മക്കളുടെ വിശപ്പകറ്റണം. അതിനാൽ ആ നാട്ടിലെ മുതലാളിമാരുടെ മിക്ക റബ്ബർ മരങ്ങളും വെട്ടുന്നത് (ടാപ്പിംഗ് ) ഞങ്ങളുടെ അച്ചാച്ചനും അമ്മയുമാണ്. അങ്ങനെ ഒരു കാലം… ആ മണം അകന്നുപോയിട്ട് രണ്ടു വർഷം.

1 Comment
മധ്യതിരുവിതാകൂർ ഭാഗത്തുള്ളവർക്ക് നന്നായി മനസിലാവുന്ന ഒരു നൊസ്റ്റാൾജിയ❤️