മാഞ്ഞും തെളിഞ്ഞുമെത്തുന്ന ഓർമ്മകളുമായി
കനത്ത നിശബ്ദതയിൽ
ഒറ്റയ്ക്കിരിക്കുന്നതു ശീലമായിന്നെനിക്ക്
എന്റെ മൗനങ്ങൾ എന്നിലൊളിപ്പിച്ചു
പുഞ്ചിരി തൂകാനും
നിരത്തിലെ ആൾക്കൂട്ടത്തിലൊറ്റക്ക് നടക്കാനും
കപോലങ്ങളിലൂടൊഴുകാൻ
കൊതിച്ച അശ്രുകണങ്ങളെ കണ്ണിമയിലൊളിപ്പിക്കാനും
ഞാനിന്നു ശീലിച്ചു.
ദുശീലമോ നല്ലശീലമോ
അറിയില്ലങ്കിലും
കദനങ്ങൾ ഗോപ്യമായി
എന്നിലൊതുക്കാൻ ശീലമായി.
-ജമിനി കെ രാജ് –
