മിഴികൾ തുറന്നു ഞാനെന്റെ
കാതുകൾ തുറന്നു
കേട്ടതെല്ലാം
അനീതിയുടെ അട്ടഹാസം
കണ്ടതും കേട്ടതും അവിശ്വസനീയം
ദാർഷ്ട്യം കലർന്ന പുകപടലങ്ങൾ പുലരികൾ പുലരാൻ മടിക്കുന്നു
ചോപ്പു കണ്ടു വിറങ്ങലിക്കുന്ന പകലുകൾ
കൂരയിലന്തിക്കു ചേക്കേറാതെ നാടുവിട്ടോടുന്ന പൊന്നോമകൾ
കണ്ണ് ചൂഴ്ന്നെടുത്തും തലയോടുതകർത്തും
ആത്മഹർഷം കൊള്ളുന്ന കൗമാരം
മിഴികൾ പൂട്ടി കാതുകളടച്ചു ഞാൻ .
നിർത്താത്ത ദൈന്യതയുടെ നിലവിളി കാതുകളിൽ മുഴങ്ങുന്നു വീണ്ടും..
-ജെമിനി കെ രാജ് –
