എൻ ഹൃദയത്തെ ചേർത്തുവയ്ക്കാൻ
ചിന്തകൾ പതഞ്ഞു പൊന്തുമ്പോൾ
എൻ വിരൽതുമ്പിലെ തൂലികയിൽ പിറക്കാൻ
എന്നിലെ കാഴ്ച്ചകൾക്കു
ചന്തംകൂട്ടാൻ
ഇരുൾ പരക്കും മനസിൻ
വിഷാദങ്ങളകറ്റാൻ
മായ്ച്ചു കളഞ്ഞെൻ വിരസമാം നിമിഷങ്ങൾ
നിന്നിലേക്ക് മിഴിയൂന്നിയനേരം
ആകാശനീലിമയിൽ മിഴികളുയർത്താനൊരു
കിളിവാതിൽ നീ മെല്ലെ തുറന്നു
നിന്നെ പരിചയമിണ്ടെനിക്ക് ഓർമ്മയിൽ പരതിയപ്പോൾ
അറിയാതെ നാവിൽനിന്നടർന്നു വീണു
നീയാണെന്നിലെ കവിത.
-ജെമിനി കെ രാജ് –
