ഇരുളിൻ കലികാലമിതു
കരുണ വറ്റിയ കണ്ണുകൾ
ചിരി മറന്ന ചുണ്ടുകൾ
ഇരവിലും പകലിലും
നിണമൊഴുകുന്ന നിരത്തുകളൾ
അതിജീവിതകൾ പെരുകുന്നു
കാമദാഹമകറ്റാൻ
പെണ്ണുടലിൻ നഗ്നതക്കായി കുഞ്ഞിളം
മേനിപോലും തിരയുന്ന
ചെന്നായ്ക്കൾ
ലഹരിപുകഞ്ഞെരിഞ്ഞു
സംഹാര താണ്ഡവമാടുന്ന
കൗമാര യൗവനങ്ങൾ
ജീർണ്ണതബാധിച്ച
മനസ്സുകൾ…
നെറി കെട്ട കാഴ്ചകൾ കണ്ടു മടുത്തു
തീരാവ്യഥയായി മാറുന്ന
ഇന്നുകൾ..
പുലരുമോ പുതിയൊരു
പുലരി
സ്നേഹത്തിൻ പുഞ്ചിരിയുമായി..
-ജെമിനി കെ രാജ്-
