അഴകഴവുകൾ ഒപ്പിച്ചു
മനോഹരമായ് ചമച്ചൊരുക്കും,
ശില്പം വിളിച്ചോതിടുന്നു ശില്പി തൻ കരവിരുത്.
നിർജ്ജീവമാം ശില്പങ്ങളെ
തൻ സർഗ്ഗശേഷിയാൽ
ജീവൻ തുടിക്കും പോൽ
മനോജ്ഞമാക്കിടുന്നു ശില്പികൾ.
രൂപത്തിൻ തികവോടെ
ബുദ്ധിയും വികാരങ്ങളും ചേർത്തൊരുക്കിയ
മർത്യനെപ്പോൽ പൂർണ്ണതയെഴും സൃഷ്ടിയെന്തുണ്ട് ഭൂവിൽ?
ചെറിയൊരു കൈപ്പിഴ വന്നുപോയീടുകിൽ
ജീവിതത്തിൻ ഗതി തന്നെ മാറിടും
പ്രതിഭാസമല്ലോ മനുഷ്യസൃഷ്ടി.
