ചായം മങ്ങിയ,
മുറ്റത്തുറങ്ങുന്ന
അച്ഛന്റെ ചങ്ങാതിയായ
സൈക്കിൾ.
മൺപാതയിലൂടെ ശ്വാസം കിതച്ചും
കയറ്റത്തിലൂടെ സൈക്കിൾ ഉന്തിയും
കയറ്റവും ഇറക്കവും രസിച്ചങ്ങനെ മൂളിപ്പാട്ടും പാടി, മണികിലുക്കി വരുന്നോരഛന്റെ ഓർമ്മകളെന്നിൽ മിന്നിമറയുന്നു..
അച്ഛന്റെ സൈക്കിളിൻ പിന്നിൽ ഒതുങ്ങിയിരുന്നൊരു കൊച്ചുകാറ്റായി ഞാൻ
പാടവരമ്പത്തൂടെ സൈക്കിളിൽ പായുംവേഗത്തിൽ കഥകൾ പറഞ്ഞും ചിരികൾ പങ്കിട്ടും
ഉലകം ചുറ്റും രാജകുമാരിപോൽ..
ഓരോ യാത്രയും
എൻ മനസ്സിലൊരു സ്വപ്നമായി..
കാലം വളർന്നു, ഞാനും വളർന്നു
സൈക്കിൾ പഴയൊരോർമ്മയായി
അച്ഛൻ മായാത്ത ചിത്രമായി..
-ജമിനി കെ രാജ്-
