എന്നിൽ പ്രണയത്തിന്റെ
വേലിയേറ്റമുയരുമ്പോൾ
നിലാവ് പോൽ ഉള്ളിലുദിക്കും നീ….
കാറ്റിലുലയാത്ത കരിമ്പന പോൽ
ഒരാൺകവിത, നീയെൻ
പ്രണയസങ്കല്പത്തിൻ ഉടയോൻ,
വശ്യനോട്ടത്തിൻ കുടുക്കിട്ടെന്നെ
ചേർത്ത് നിർത്തും…
എന്നെക്കരുതി തുടിക്കും
നെഞ്ചിൽ മുത്തി,
വിരൽ തുമ്പാൽ ഉടൽ നീളത്തിൽ
നിന്നിൽ ഞാനൊരു കവിതയെഴുതും…
മഴക്കൂൺ പോൽ നിന്റെ ഉടലാകെ
മുളപൊട്ടി, കവിത നിന്നിൽ
പനിക്കും ജ്വലിക്കും..
ഉടലളന്ന്.. കണ്ടുകാണാ
മറുകുകളെണ്ണി
കന്മദം നുണഞ്ഞപ്പുറം
ഞാൻ വായിച്ചു തീർക്കും
നിന്റെ ഉള്ളെഴുത്തുകളുടെ പരിഭാഷ…
വിരഹത്തിൽ കയമായ്
സ്നേഹത്തിൽ കടലായ്
രതിയിലഗ്നിയായ്
നീയാളുമ്പോൾ നിന്നിൽ
മാത്രമെരിഞ്ഞു തീരും
ആഴിയിലാദ്യാവസാന കനലാകും
എന്റെ പ്രണയം…!

2 Comments
മനോഹരം
Tnx 😊