ശീലമായിരിക്കുന്നു
ചാവുകടൽ പോലെ
ചുറ്റിലും പരക്കും
ഏകാന്തതയുമതിൻ
ശൂന്യതയിലേക്ക്
വന്യമാമാവേശത്താൽ
കോരി നിറയ്ക്കും കൂരിരുട്ടും…
കയ്ക്കുന്ന പകലുകൾ, രാത്രികൾ..
കടിഞ്ഞൂൽ കിനാവിൻ
പട്ടടയിൽ അണയാതെരിയും
കനൽ ചൂടേറ്റ്
ചുട്ടുപഴുത്ത നെഞ്ചും..
തുന്നിക്കൂട്ടാനാവാതെ
ചിതറിപ്പോയ പാവം മനസ്സും..
നോവുകൾക്ക് മേലെ നീറിക്കും
മന:സാക്ഷിയില്ലാത്ത സത്യങ്ങളും..
കഠിനം.. ഏകാന്തം..
കിട്ടാക്കടങ്ങളെ മാറാപ്പിലേറ്റി
ദുഃഖത്തിൻ മാറിൽ
വീണ് മരിക്കട്ടെ ഞാൻ…
കണ്ണ് കടയുമ്പോൾ
എനിക്കായ്
ഒരു തുള്ളി കണ്ണീർ
പൊഴിക്കുക…
