ബാല്യം മരവിച്ച കൈകളിൽ പുസ്തകത്തിനു പകരം
ഞങ്ങൾക്ക് കിട്ടിയത് പണിയായുധങ്ങൾ..
പകലുമിരവുപോലിരുണ്ട ജീവിത ഭാരങ്ങൾ..
പേന പിടിക്കേണ്ട കുഞ്ഞിളം വിരലുകളിൽ
നീലിച്ച നോവിൻ തഴമ്പുകൾ
കളിച്ചും ചിരിച്ചും നടക്കേണ്ടൊരീ പ്രായത്തിൽ
വയറ്റിലെ തീ കെടുത്താൻ
പൊള്ളുന്ന കനലുകൾ താണ്ടുന്ന കുഞ്ഞിക്കാലുകൾ..
മൈതാനങ്ങളിൽ ബോളുകൾ തട്ടിക്കളിക്കേണ്ട ബാല്യം
കൽക്കരിക്കറുപ്പിൽ മാഞ്ഞു മറയുന്നു..
പുസ്തകമില്ല, കളിക്കോപ്പുമില്ലാത്തോർ ഞങ്ങൾ
സ്വപ്‌നങ്ങളെ കൂട്ടിലടച്ചിട്ട പട്ടിണിക്കോലങ്ങൾ..
ഭയാനകം ഇതു ഭയാനകം
കാരണം ഒന്നു മാത്രം ദാരിദ്ര്യം
ഒന്നു ചോദിച്ചോട്ടെ
ഒരു വെളിച്ചം, ഒരു പുഞ്ചിരി ഞങ്ങളുടെ ചുണ്ടിൽ…
ഞങ്ങളുടെ സ്വപ്‌നങ്ങൾക്ക് നിറം പകരാൻ..
ഈ കുഞ്ഞു കൈകളിൽ അറിവിൻ വെളിച്ചമേകാൻ,
പകലൊടുവിൽ, അസ്‌തമിക്കും സൂര്യാ,
നാളെയീദുരിതമസ്തമിക്കുമോ..?
-ജെമിനി കെ രാജ് –
