പകലവൾ
വെൺപട്ടുചേലചുറ്റി
നിറ പുഞ്ചിരിയുമായെത്തിയവൾ
പൊടുന്നനെ മാറുന്ന ലോകം
കണ്ടുനിൽക്കാനാവാതില്ലാതെ
നിഴലുകൾ മറയ്ക്കുന്നു.
നാടും നഗരിയും ഭേദം കൂടാതെ
തീർക്കുന്ന ചോരകളങ്ങൾ
അവളുടെ കണ്ണിൽ കെടാത്ത തീയായി..
അവൾ പൊള്ളുന്നു, അഗ്നിയായെരിയുന്നു.
അമ്മമനസ്സുകൾ പിടയുന്നു,
മക്കളുടെ
ചോര കുതിർന്ന മണ്ണിൽ.
വെളിച്ചം കാണാതെ മടുങ്ങുന്ന ജീവനുകൾ
അവളുടെ മിഴികളിൽ ഉണങ്ങാത്ത മുറിവുകളായി പടരുന്നു
അഴിഞ്ഞാടുന്ന കാമക്കൊതിയുടെ കണ്ണുകൾ
നിസ്സഹായതയുടെ
പെൺനിലവിളികൾ
പകലിന്റെ വെട്ടത്തെ കളങ്കപ്പെടുത്തുന്നു
നടുക്കുന്ന കാഴ്ച്ചകൾ മായ്ക്കാനാവാതെ,
അനുഭവിച്ച നോവുകൾ പങ്കുവയ്ക്കാനാവാതെ
അവളുടെ മേനിയിൽ തെറിച്ച രക്തക്കറകൾ
കഴുകിക്കളയാനാവാതെ
സന്ധ്യയുടെ മൃദൂലമാം
ചോപ്പു തൂവലായിൽ
മുഖമമർത്തിക്കരഞ്ഞവൾ..
പോകയായി,
രാത്രിയുടെ നിശബ്ദതയിലേക്ക്..
-ജെമിനി കെ രാജ്-
