അന്നുനീയെൻ കണ്ണുകളെ
നക്ഷത്രങ്ങളോടുപമിച്ചു
എൻ വാക്കുകൾ കാറ്റുപോൽ
കുളിരെന്നു ചൊല്ലി നീ
എൻ സ്നേഹത്തെ
പുഴുയോടുപമിച്ചു നീ
എൻ മൊഴി
നിശകളിൽ തെളിയും
ദീപമെന്നു മൊഴിഞ്ഞു നീ
ഒടുവിൽ,
ജീവിതം ഒരു കവിതപോലെ,
അക്ഷരങ്ങൾ ഉപമകൾ തേടി
നീണ്ടു നിൽക്കുന്ന നിശബ്ദതയിൽ
നിനക്കുള്ളൊരുപമയായി
ഞാൻ..
ജെമിനി കെ രാജ്
