കുറ്റിയിട്ടുറപ്പിയ്ക്കാൻ
ഒരു പാളി കതക്.
നിലാവ് പെയ്യാൻ
ഒരൊറ്റ ജനാല.
ആത്മഹത്യയ്ക്കൊരുങ്ങി
നിൽക്കുന്നതിന് മുൻപേ കണ്ണോടിച്ചു,
ഉറപ്പിച്ചു.
എല്ലാം കിറുകൃത്യം.
നേരവും പിന്നെ പിടിവിട്ട മനസ്സും.
ചാകാനെടുത്തേക്കാവുന്ന നേരം ഗണിച്ചു,
പുലരും മുൻപേ മരിക്കും.
ഉറപ്പ്.
ഇനി.
ഇനിയെന്തെന്ന് ആലോചിച്ചപ്പോഴാണ്
മുറിയുടെ ഉടമസ്ഥനെ ഓർമ്മ വരുന്നത്.
അന്നെഴുതിയത് മരിക്കാൻ
സ്വന്തമായൊരു മുറി
ഉണ്ടായിരുന്നെങ്കിലെന്നാണ്.
അത്രയും നിസ്സഹായത,
അത്രയും നിസ്സംഗത.
“എന്തേ”യെന്ന് അന്വേഷിച്ചെത്തുവാൻ ഒരാൾ പോലുമില്ലെന്നുറപ്പിച്ച് വെച്ചാൽ കൂടിയും മരണമെനിയ്ക്ക് കൂട്ട് നിൽക്കില്ല.
മരണം പോലും കൂട്ടിനില്ല!
– ചഞ്ചൽ അനസൂയ
