ഉടലടയാളങ്ങൾക്ക് മേലെ
ആവരണങ്ങളേതുമില്ലാതെ
നിരത്തിലേയ്ക്കിറങ്ങി.
ഓരോ കല്ലേറിലും
ചോരയൊലിച്ചപ്പൊഴും
പെണ്ണെന്ന് ചൊല്ലി
കൂക്കിവിളിച്ചപ്പൊഴും
തിരിഞ്ഞു നോക്കിയില്ല.
പൊരുതാനിറങ്ങിയതാണ്.
ഇത് വെറും ഉടലെന്നും
ഉള്ളത്തിനെ തോൽപ്പിയ്ക്കാൻ
ആവില്ലയെന്നും ബോധ്യം വരട്ടെ.
ഞാൻ മനുഷ്യൻ!
-ചഞ്ചൽ അനസൂയ
