അമ്മതൻ മാറിടം ചുരത്തിയ പാലിൻ
ചൂരിനും ചൂടിനും വിലയില്ലത്രേ !
ഉറക്കമില്ലാ രാവുകൾ സമ്മാനിച്ച
കറുത്ത് തടിച്ച കൺതടങ്ങൾ
ആരും കണ്ടതും ഇല്ല !
വിശ്രമമില്ലാതെ ഓടിയ ജീവിത –
ത്തിന് സാക്ഷ്യം പകരാൻ
തെളിവും ഇല്ല !
ആരുടെയൊക്കെയോ ജീവിതങ്ങൾ
അടയാളപ്പെടുത്താൻ പെടാപ്പാട്
പെട്ടവളെ ആരും തിരിച്ചറിയില്ലത്രെ!