Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മോൺട്രിയാൽ ദുരന്തം 😪 -കാനഡയുടെ ആകർഷണം ഭാഗം 12
ജീവിതം തുടർക്കഥ / സീരീസ് യാത്ര

മോൺട്രിയാൽ ദുരന്തം 😪 -കാനഡയുടെ ആകർഷണം ഭാഗം 12

By Jayalekshmi krishnanJanuary 10, 2024Updated:January 15, 20245 Comments8 Mins Read211 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം.

ഭാഗം : 12 മോൺട്രിയാൽ ദുരന്തം 😪

അങ്ങനെ അടുത്ത യാത്ര തുടങ്ങി.

ഉച്ചക്ക് മൂന്നു മണിയോടെ ഫ്രാങ്ക് ഫർട്ടിൽ നിന്ന് കാനഡയിലെ മോൺട്രിയാലിലേക്ക്‌…

ഇപ്പോഴും എനിക്ക് D സീറ്റ് തന്നെ യായിരുന്നു. D,E,F എന്ന ക്രമീകരണത്തിലെ തുടക്ക സീറ്റ് ആയതുകൊണ്ട് അല്പം സ്വാതന്ത്ര്യം ഉണ്ട്. എന്റെ വലതു വശത്തെ സീറ്റിൽ ആരും ഉണ്ടായിരുന്നില്ല അതിന്റെ അടുത്ത സീറ്റിൽ ഒരു വിദേശിയായിരുന്നു. വശ്യമായ ചിരിയുള്ള ഒരു ആജാനു ബാഹു. അദ്ദേഹമാണ് എന്നോട് പറഞ്ഞത് എന്റെയും അദ്ദേഹത്തിന്റെയും സീറ്റ് നു നടക്കുള്ള സീറ്റ് ഒഴിവാണ് എന്റെ ഹാൻഡ് ബാഗ് താഴെ വയ്ക്കേണ്ട ആവശ്യമില്ല.. അടുത്ത സീറ്റ്ൽ വച്ചു കൊള്ളുന്ന്. അതെനിക്കൊരു അനുഗ്രഹം ആയി. ഏകദേശം ഒൻപത് മണിക്കൂർ യാത്രയിൽ ഇടയ്ക്കു വായനയുണ്ടാകും അതിനു പുസ്തകം എടുക്കാനും തിരിച്ചു വയ്ക്കാനും ഒക്കെ ഷോൾഡർ ബാഗ് അടുത്ത സീറ്റിൽ ഇരിക്കുന്നതാവും നല്ലതെന്നു എനിക്കും തോന്നി.

വിമാനം പുറപ്പെടും മുന്നേ എന്റെ ട്രോളി ബാഗിൽ നിന്ന് ‘ദിവസത്തിന്റെ ശേഷിപ്പുകളും’ ‘ പ്രണയത്തിന്റെ മാനിഫെസ്റ്റോയും’ എടുത്ത് അടുത്ത് വയ്ക്കാൻ തീരുമാനിചെങ്കിലും എന്റെ ട്രോളി ബാഗ് മുകളിൽ എടുത്ത് വയ്ക്കാൻ സഹായിച്ച B സീറ്റിലെ വിദേശിയോട് അതൊന്ന് എടുത്തു തരുമോ എന്ന് എങ്ങനെ ചോദിക്കും എന്ന ആശങ്കയോടെ ഞാൻ ആ മുഖത്തോട്ടു നോക്കി…

ക്ഷണനേരം കൊണ്ട് ഞാൻ എന്തോ സഹായം ആവശ്യപെടാൻ ആഗ്രഹിക്കുന്നവെന്നാ മനുഷ്യൻ എങ്ങനെ മനസ്സിലാക്കി എന്നെനിക്കു അറിയില്ല..

How can i help you പ്ലീസ്…?. എന്നൊരു ഹൃദ്യമായ ചോദ്യം.

ഞാൻ എനിക്കറിയാവുന്ന ഇന്ത്യൻ ഇംഗ്ലീഷിൽ മുകളിൽ ഉള്ള ട്രോളിയിൽ നിന്ന് രണ്ടു ബുക്സ് എടുത്താൽ കൊള്ളാം എന്ന് മൊഴിഞ്ഞു.

പെർഫെക്ട്.

ഉടനെ എന്റെ ട്രോളി എടുത്തു തന്നു..

ഞാൻ ബുക്സ് എടുത്തു, കൂട്ടത്തിൽ ഞാൻ നാട്ടിൽ നിന്ന് കൈയിൽ കരുതിയ ഒരു കുഞ്ഞു ലഞ്ച് ബാഗ് കൂടി പുറത്ത് എടുത്തു. ബാഗ് മുകളിൽ വയ്ക്കുവാൻ സന്നദ്ധനായി നിൽക്കുന്ന ആ വിദേശ പൗരന് നന്ദി പറഞ്ഞ് സ്വസ്ഥം ഇരുപ്പുറപ്പിച്ചു യാത്ര തുടങ്ങി.

നീണ്ട ഒൻപത് മണിക്കൂർ യാത്രയിൽ വായിച്ചും ഉറങ്ങിയും ഭക്ഷണം കഴിച്ചും കഴിക്കാത്തത് എന്റെ കുഞ്ഞു ലഞ്ച് ബാഗിനുള്ളിൽ അടുത്ത യാത്രക്കിടയിൽ കഴിക്കാൻ കരുതി വച്ചും യാത്ര പുരോഗമിച്ചു.

മുന്നിലുള്ള സ്‌ക്രീനിൽ ഇടയ്ക്കു ഇടയ്ക്കു സമയം മാറുന്നത് കൗതുകം തോന്നി. വാച്ച് കാണിക്കുന്ന സമയവും സ്ക്രീനിൽ കാണുന്ന സമയവും തമ്മിൽ ഒരു ബന്ധവും ഇല്ല.

ഏകദേശം കാനഡ സമയം വൈകുന്നേരം മൂന്ന് മണിയോടെ ഞാൻ മോന്റിയാൽ വിമാനത്താ വളത്തിൽ എത്തി.

എന്റെ ട്രോളി ബാഗ് എടുത്തു അതിന്റെ വലിച്ചു കൊണ്ട് പോകുന്ന ഹാൻഡിലിൽ എന്റെ നെക്ക് സപ്പോർട്ടറും എന്റെ കുഞ്ഞു നീല ലഞ്ച് ബാഗും ക്ലിപ്പിട്ട് വച്ചു രണ്ടു പുസ്തകങ്ങൾ അകത്തു വച്ചു.

എന്റെ dairy യും ഐഡി കാർഡും അടങ്ങുന്ന പൗച്ചും ഷോൾഡർ ബാഗിൽ വച്ചു വളരെ സമാധാനത്തോടെ മുന്നിലും പിന്നിലും അടുത്ത സീറ്റുകളിൽ ഇരുന്ന വിദേശ പൗരന്മാരുടെ അകമ്പടിയോടെ ട്രാൻസിറ്റ് തളത്തിൽ എത്തി. കുത്തനെ ഇറങ്ങുന്ന, പടികൾ ഇല്ലാത്ത എസ്‌ക്കലെറ്റെറിൽ എന്റെ ട്രോളി ബാഗ് ഒരു വാൾക്കിങ് സ്റ്റിക്ക് പോലെ എന്നെ സഹായിച്ചു. ട്രാൻസിറ്റ് തളത്തിൽ സ്വയം പ്രവർത്തിപ്പിക്കാവുന്ന ടച്ച്‌ സ്ക്രീൻ ഉള്ള കുറച്ചധികം കമ്പ്യൂട്ടറുകൾ സ്ഥാപിച്ചിട്ടുണ്ട് അതിൽ എല്ലാവരും അവരവരുടെ പാസ്പോർട്ട്‌ ലെ വിസ ഭാഗം തുറന്നു കമഴ്ത്തി വയ്ക്കുന്നു, എന്തൊക്കയോ സ്ക്രീനിൽ കുത്തുന്നു, അതിൽ നിന്ന് ഒരു പ്രിന്റ് വരുന്നു. പ്രിന്റ് എടുത്തു പാസ്പോർട്ടിനുള്ളിൽ വയ്ക്കുന്നു. രണ്ടു ബെൽറ്റുകളാൽ തിരിച്ചിരിക്കുന്ന വഴിയിലൂടെ നടന്നു ബാഗേജ് കളക്ഷൻ എന്ന വഴിയിലോട്ട് യാത്രക്കാർ നടക്കുന്നു. ഇതെല്ലാം ഞാൻ എസ്‌ക്കലെറ്റെറിൽ നിന്ന് ശ്രദ്ധിച്ച കാര്യങ്ങൾ ആയിരുന്നു.

ഞാനും ഇതുപോലെ തന്നെ ചെയ്യണം എന്ന് മനസ്സിലാക്കി എന്റെ ഊഴം കാത്ത്, ടച്സ്ക്രീൻ കമ്പ്യൂട്ടറുകളുടെ ഒഴിവ് നോക്കി ബെൽറ്റ്‌ ബാഗിൽ നിന്ന് പാസ്പോർട്ട് എടുത്തു തയ്യാർ ആയി നടന്നു.

എന്റെ കഷ്ടകാലമെന്ന് പറഞ്ഞാൽ മതിയല്ലോ.. എന്റെ സ്ക്രീനിൽ ഇംഗ്ലീഷ് ഭാഷ കാണിക്കുന്നില്ല. അടുത്ത രണ്ടു മൂന്ന് കമ്പ്യൂട്ടറുകൾ ഞാൻ മാറി മാറി നോക്കി.. അപ്പോഴേക്കും ആ തളത്തിൽ ആരും തന്നെ ഇല്ലാതെ ആയി. ദൂരെ നിന്ന് ഒരു വനിതാ ഓഫീസർ എന്നെ കൈ കാട്ടി വിളിച്ചു.

കമ്പ്യൂട്ടർ ൽ ചെയ്യാൻ പറ്റുന്നില്ല അല്ലേ.. വരൂ ഞാൻ നിങ്ങളെ സഹായിക്കാം എന്നവർ വേറെ ഒരു ഓഫീസർ ന്റെ മുന്നിൽ എന്നെ എത്തിച്ചു.

അദ്ദേഹം എന്റെ വരവിന്റെ ഉദ്ദേശം എന്താണ്? ആരാണ് ഇവിടെ ഉള്ളത്? എന്ന് രണ്ടു ചോദ്യം മാത്രം ചോദിച്ചു ഒരു പ്രിന്റ് എടുത്ത് എന്റെ കൈയിൽ തന്നു. ഇറങ്ങുന്ന സ്ഥലത്ത് കൊടിത്തിട്ട് ഡോമെസ്റ്റിക് എയർപോർട്ടിൽ പോകണം എന്ന് എന്നോട് പറഞ്ഞു.

ഞാൻ അദ്ദേഹത്തിനോട് ‘ബാഗ്ഗേജ്’ എന്ന് പറയാൻ തുടങ്ങും മുന്നേ മറുപടി വന്നു..

8A,7A,6A എന്നീ ബെൽറ്റുകളിൽ വരും. അവിടെ സ്‌ക്രീനിൽ വിമാനത്തിന്റെ നമ്പർ എഴുതി കാണിക്കും..

ശുഭയാത്ര..

എന്നെ അധികം ചോദ്യങ്ങൾ ചോദിക്കാൻ അനുവദിക്കാതെ പറഞ്ഞു വിട്ടു.

വീണ്ടും നടത്തം തന്നെ.

ഇത്രയും വലിയ വിമാനത്താവളത്തിൽ ബെൽറ്റ്‌ കണ്ടു പിടിക്കുക അത്ര എളുപ്പമായിരുന്നില്ല .

എന്റെ സഹായത്രികളെ ഞാൻ കണ്ടു തുടങ്ങിയപ്പോൾ അവരുടെ പുറകെ വച്ചു പിടിച്ചു ഞാനും.

8A,7A,6A എന്നീ ബെൽറ്റുകളുടെ അടുത്ത് എത്തിയപ്പോൾ എന്റെ ഇരുവശങ്ങളിലും ഇരുന്ന് യാത്ര ചെയ്ത വിദേശികളെ ഞാൻ കണ്ടു.

ദൂരെ നിന്ന് തന്നെ ചിരകാല പരിചിതയെ കണ്ടപ്പോലെ കൈകൾ ഉയർത്തി എന്നെ സ്വീകരിച്ച് ബെൽറ്റിനു അടുത്ത് നിൽക്കാൻ സഹായ ഹസ്തവും നീട്ടി നിന്ന ആ ആജാനു ബാഹു വിന്റെ മുഖം ഇപ്പോഴും എന്റെ കണ്ണിൽ നിറഞ്ഞു നിൽക്കുന്നു.

ഞങ്ങൾ അക്ഷമരായി കാത്തിരുന്നു. ബാഗ് കളുടെ പട പുറപ്പാട് തുടങ്ങി. തിരക്കുകൾ പതുക്കെ പതുക്കെ കുറയാൻ തുടങ്ങി..

എന്റെ സഹയാത്രിക്കാരിൽ പലരും, ആജാനു ബാഹുവടക്കം ഉള്ളവർ അടുത്ത് നിന്നവരോട് നന്ദിയും ശുഭയാത്രയും പറഞ്ഞ് പൊഴിഞ്ഞു തുടങ്ങി.

എന്റെ രണ്ടു ബാഗുകൾ വന്നില്ല..

ഞാൻ ഉടനെ മകളെ വിളിച്ചു..

വരും അമ്മ.

ഒന്ന് സമാധാനം ആയിട്ട് നോക്കു.

ഞങ്ങൾ ടോരൊന്റോ യിലോട്ടുള്ള യാത്രയിൽ ആണ്‌.

ഞാൻ ബെൽറ്റ്‌ കറങ്ങി നിൽക്കുന്നത് വരെ അവിടെ നിന്നു. ബെൽറ്റിനു ചുറ്റും നടന്നു നോക്കി. എന്റെ ബാഗുകൾ വന്നില്ല..

എന്റെ ശരീരം തളർന്നു പോകുന്നപോലെ തോന്നി.

ആ ബാഗ്ഗുകൾ എടുത്ത്, ഇമിഗ്രേഷന് പോയി, അത് വീണ്ടും ബെൽറ്റിൽ നിക്ഷേപിച്ച്, പുറത്ത് ഇറങ്ങി, ഡോമെസ്റ്റിക് വിമാനത്താവളത്തിൽ എത്തി, അവിടുത്തെ ചെക്ക് ഇൻ പ്രക്രിയ കഴിഞ്ഞു അടുത്ത വിമാനം പിടിക്കാൻ മാത്രം ഉള്ള സമയം ഉണ്ടോ എന്നൊരു അറിവും കിട്ടുന്നില്ല.

ആകെ ഞാൻ തളർന്നു.

എവിടെ തിരക്കണം എന്നൊരു പിടിയും കിട്ടുന്നില്ലായിരുന്നു.

ഞാൻ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.

കാലുകൾ നടക്കാൻ കൂട്ടക്കുന്നില്ല.

സെക്യൂരിറ്റി ജീവനക്കാർ പലരും കറുത്ത വർഗ്ഗക്കാർ ആയിരുന്നു.

പരുക്കൻ ശബ്ദത്തിൽ അവർ പറയുന്നതൊന്നും എനിക്ക് മനസ്സിലായില്ല.

വിളിക്കാത്ത ദൈവങ്ങൾ ഇല്ല.

മോള് കുട്ടിയെ വിളിച്ചു ടെൻഷൻ അടിപ്പിക്കണ്ട.. അവൾ കാർ ഓടിച്ചു കൊണ്ടിരിക്കുകയല്ലേ..

ആരോ എന്നോട് പറഞ്ഞു വിമാന കമ്പനി യുടെ കൗണ്ടറിൽ പോയി തിരക്കു എന്ന്.

അങ്ങനെ ആ കൌണ്ടർ തിരഞ്ഞു കണ്ടു പിടിച്ചു. എയർ കാനഡയുടെ കൌണ്ടർ ആണ്‌ ആദ്യം കണ്ണിൽ കണ്ടത്.. ഞാൻ നേരെ കൌണ്ടർ ന്റെ അടുത്തെത്തി..

എന്റെ ബാഗകൾ ബെൽറ്റിൽ വന്നില്ല.. എന്നൊക്കെ പറയണമെന്നുണ്ടായിരുന്നു..

പക്ഷേ പറ്റിയില്ല.

പോയി ക്യു വിൽ നില്ക്കു പെണ്ണുമ്പിള്ളേ.. എന്നാ കൗണ്ടറിൽ നിറഞ്ഞു ഇരുന്ന തടിയൻ കാനഡിയൻ തോളുകളും കൈകളും ഉയർത്തി പറയാതെ പറഞ്ഞു.

അപ്പോഴാണ് ആ നീണ്ട നിര ഞാൻ കാണുന്നത്.

അതിന്റെ പിന്നിൽ നിന്ന് ഈ മനുഷ്യന്റെ മുന്നിൽ ഞാൻ എത്തുമ്പോൾ എന്റെ അടുത്ത വിമാനം പോകും.

ഞാൻ കരയും എന്ന് തന്നെ എനിക്ക് തോന്നി.

പ്ലീസ്,പ്ലീസ് എന്നൊക്കെ ഞാൻ പറയാൻ അല്ല.. പുലമ്പാൻ തുടങ്ങി.

വീണ്ടും ആരോ ഒരാൾ എന്റെ അടുത്ത വന്നു എന്റെ ടിക്കറ്റ് നോക്കി.

ഇത് ഇവിടെ അല്ല. ലുഫ്തൻസയുടെ കൌണ്ടർ ൽ ആണ്‌ തിരക്കേണ്ടത് എന്ന് പറഞ്ഞു..

അതെവിടെ?

ആ ആളും തോളുകളും കൈകളും ഉയർത്തി ഒരു ദിശ എനിക്ക് കാണിച്ചു തന്നു.

എന്റെ സമയം പോയികൊണ്ടേ ഇരിക്കുന്നു. ഇമിഗ്രേഷൻ രണ്ടു മണിക്കൂർ കാത്തിരിക്കണം എന്ന് അനുഭവസ്ഥർ പറഞ്ഞത് ഓർമയിൽ വരുന്നു.

ഞാൻ ഓടി.ലുഫ്തൻസയുടെ കൌണ്ടറിൽ എത്തി.കിതക്കുന്നുണ്ടായിരുന്നു ഞാൻ. ആ കൌണ്ടർ തിരക്ക് തീരെ ഇല്ലായിരുന്നു. എന്റെ ടിക്കറ്റ് വാങ്ങി,കമ്പ്യൂട്ടറിൽ നോക്കി.

നല്ല പ്രസന്നവതനനായി പറഞ്ഞു.

അത് അടുത്ത വിമാനത്തത്തിലേക്കു ട്രാൻസ്ഫർ ആയി.

നിങ്ങൾ അടുത്ത വിമാനം പിടിച്ചു കൊള്ളു.

ശുഭയാത്ര.

എനിക്ക് ശ്വാസം അല്പ്പം വീണു കിട്ടി.

മകൾ വിളിച്ചു.

ഞാൻ ബാഗ് ട്രാൻസ്ഫർ ആയെന്നു പറയുന്നു.

അമ്മ, ഇനി ഇമിഗ്രേഷൻ ന് വേഗം പോകു. സമയം ഒത്തിരി നഷ്ടമായി.

ശരി. നീ ഫോൺ വച്ചോളു.

ഞാൻ എന്റെ പാസ്പോർട്ടും ടിക്കറ്റും, എനിക്ക് തന്നിരുന്ന പ്രിന്റ് ബെൽറ്റ്‌ ബാഗിൽ വച്ചു എന്റെ ട്രോളി ബാഗിൽ പിടിക്കാൻ നോക്കിയപ്പോഴാണ് യഥാർത്ഥ ദുരന്തം മനസ്സിലായത്..

ആ ബാഗ് കാണുന്നില്ല.

“അയ്യോ “എന്നുറക്കെ കരയണം എന്ന് തോന്നി..

എവിടെവച്ചു അത് എന്റെ കൈയിൽ നിന്ന് പോയെന്ന് ഓർക്കാൻ കൂടി പറ്റുന്നില്ല. കൂട്ടം കൂട്ടമായി ആളുകൾ വരുകയും പോകുകയും ചെയ്യുന്നു.

ഏതു സ്ഥലത്താണ് ഞാൻ നിൽക്കുന്നതെന്നോ എങ്ങോട്ടാണ് പോകേണ്ടതെന്നോ ഒന്നും മനസ്സിലാകുന്നില്ല.

കണ്ണുകൾ നിറഞ്ഞൊഴുകുന്നു.

എന്റെ കുഞ്ഞു ഷോൾഡർ ബാഗും ബെൽറ്റ്‌ ബാഗും മാത്രമാണ് അപ്പോൾ ഉണ്ടായിരുന്നത്.

മകൾ വിളിച്ചു കൊണ്ടിരുന്നത് കൊണ്ട് ഫോൺ കൈയിൽ ഉണ്ടായിരുന്നു.

ഞാൻ അവളെ വിളിച്ചു.

മോളെ എന്റെ ട്രോളി ബാഗ് മിസ് ആയി.

എന്റെ അമ്മേ. സൂക്ഷിക്കണ്ടേ..

അതിനുള്ളിൽ എന്തൊക്കെ ഉണ്ടായിരുന്നു?

എന്റെ ലാപ്ടോപ്, സ്വകാര്യ രേഖകൾ, നിന്റെ ആഭരണങ്ങൾ അങ്ങനെ എല്ലാം..

അവളും കരയാൻ തുടങ്ങി.

ഞാൻ കാർ ഒന്ന് നിർത്തിയിട്ട് വിളിക്കാം.

അമ്മ പാസ്പോർട്ട്‌ കളയരുത്. ടിക്കറ്റ്ഉം.

അവൾക്ക് എന്നോട് സംസാരിക്കാൻ കഴിയുന്നില്ല. എന്ന് എനിക്ക് മനസ്സിലായി.

ഞാൻ ആരോടൊക്കയോ എന്റെ ബാഗ് കണ്ടോ കണ്ടോ എന്ന് ചോദിച്ചു..

ഒരു പ്രയോജനം ഉണ്ടായില്ല.

ഒരാൾ എന്റെ അടുത്ത് വന്നു പറഞ്ഞു.

‘ഇതൊരു അന്താരാഷ്ട്ര ട്രാൻസിറ്റ് വിമാനത്താവളം ആണ്‌, നമ്മടെ കൈയിൽ കരുതുന്ന ലഗേജ് കൾക്ക് വിമാന കമ്പനികൾ ഉത്തരവാദികൾ അല്ല, മാത്രമല്ല മോക്ഷണം ഇവിടെ പതിവാണ് സൂക്ഷിക്കുക എന്നും എഴുതി വച്ചേക്കുന്ന ബോർഡ്കൾ കണ്ടോ.

എത്രയും പെട്ടെന്ന് അടുത്ത് വിമാനം പിടിക്ക് അല്ലെങ്കിൽ അതും കിട്ടാതെ കഷ്ടപ്പാടാകും.’

എന്റെ കാലുകൾ നീങ്ങുന്നില്ല.

ഞാൻ വന്ന വഴിയെന്നു തോന്നുന്ന വഴി വീണ്ടും നടന്നു. അവിടെ യെങ്ങും എന്റെ ട്രോളി കണ്ടില്ല.

മോൾ വിളിച്ചു.

അവൾ കരഞ്ഞു കൊണ്ടേ പറഞ്ഞു.

പോയത് പോട്ടെ.

പാസ്പോർട്ട്‌ കളയാതെ, അമ്മ സേഫ് ആയിട്ട് ഇമിഗ്രേഷൻ എവിടെ എന്ന് ചോദിച്ചു അവിടെ പോകു.

ഇനി അധികം സമയം ഇല്ല..

അത് മോളെ..

ഒന്നും പറയണ്ട.ഫോൺ ൽ ചാർജ് കളയണ്ട.

ഞാൻ വിളിക്കുമ്പോൾ എനിക്ക് അമ്മയെ കിട്ടണം.

വേഗം ഇമിഗ്രേഷന് പോകു.

വേഗം

എനിക്കാണെങ്കിൽ ഒരു ചുവടു മുന്നിൽ വയ്ക്കാൻ പറ്റുന്നില്ല.

ശരീരത്തിലെ ജലം മൊത്തം വാർന്നു പോയത് പോലെ..

എന്റെ ട്രോളി യായിരുന്നു എന്നെ പിടിച്ചു നടത്തി കൊണ്ട് പോയത്.

അത് നഷ്ട്ട പെട്ടപ്പോൾ എനിക്ക് ഒരടി മുന്നോട്ടു വയ്ക്കാൻ പറ്റുന്നില്ല..

എന്റെ കാലുകളെ വലിച്ചു കൊണ്ട് പോകുകയായിരുന്നു ഞാൻ.

പുറത്ത് കൂട്ടം കൂട്ടമായാണ് ആളുകൾ ഇറങ്ങുന്നത്.

കരഞ്ഞു കലങ്ങിയ കണ്ണുകളോടെ വിറക്കുന്ന കാലുകളെ വലിച്ചു, പാസ്പോർട്ട്‌ കളയാതെ സൂക്ഷിച്ചു വയ്ക്കാൻ പോലും പറ്റുമോ.. ഞാൻ നിലത്തു വീണു പോകുമോ എന്നൊക്കെ തോന്നി.

ഞാൻ പുറത്ത് ഇറങ്ങി.”ഞാൻ നിങ്ങളെ സഹായിക്കട്ടെ ” എന്ന കൌണ്ടറിനടുത്തു ചെല്ലാൻ ഞാൻ പരമാവധി ശ്രമിച്ചു പക്ഷേ പറ്റിയില്ല.

കണ്ണിൽ ഇരുട്ട് കയറി. വീഴും എന്നുറപ്പായി ആരുടെയോ ദേഹത്തു തട്ടി ഞാൻ നിന്നു. ബലിഷ്ടമായ ഒരു കൈ എന്നെ താങ്ങി പിടിച്ചു.

എന്തൊക്കെയോ ചോദിച്ചു.

ഇമിഗ്രേഷൻ എന്നൊരു വാക്ക് എന്റെ വായിൽ നിന്ന് വീണു കാണും.

അവർ എന്നെ അവിടെ ഏൽപ്പിച്ചു.

മകളുടെ കാൾ വരുന്നുണ്ട് പക്ഷേ എനിക്ക് എടുക്കാൻ കഴിയുന്നില്ലയെന്നത് ആ ഇമിഗ്രേഷൻ ഓഫീസർക്ക് മനസ്സിലായി.

എന്റെ കൈയിൽ നിന്ന് ഫോൺ വാങ്ങി അവർ തന്നെ മകളോട് സംസാരിച്ചു.

എനിക്ക് കുടിക്കാൻ വെള്ളം തന്നു.

എന്റെ പാസ്പോർട്ട്‌ എന്റെ ബെൽറ്റ്‌ ബാഗിൽ നിന്ന് അവർ എടുത്ത് നോക്കി.

എന്നെ അവരോട് ചേർത്ത് പിടിച്ചു.

സമയം ഉണ്ട് അടുത്ത വിമാനം പിടിക്കാൻ കഴിയും.

മകളോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്.

എന്നവർ എന്നെ ആശ്വസിപ്പിച്ചു.

എന്നാലും ഇടയ്ക്കു പറയും കൈയിൽ കൊണ്ട് വരുന്ന ലഗേജ് നു ഉത്തരവാദിത്തം ഒന്നുമില്ല.

കിട്ടാൻ പ്രാർത്ഥിക്കാം.

എന്റെ നെഞ്ചിടിപ്പ് കൂടി കൂടി വരുന്നു..കണ്ണിൽ നിന്ന് കാഴ്ചകൾ മാഞ്ഞു പോകുന്നു..

ആരോ എന്റെ കൈയിൽ പൾസ് നോക്കുന്നു.

ഒരാൾ കണ്ണ് തുറന്നു ലൈറ്റ് അടിച്ചു നോക്കുന്നു .

കൈപ്പത്തിയിൽ ബലമായി തിരുമുന്നു.

ഓ ഗോഡ്..

ആർ യു ആൽറൈറ്?

ആരൊക്കെയാണ് എനിക്ക് ചുറ്റും?

നീലയും വെള്ളയും കോട്ട് ധരിച്ചയാൾ സ്വയം പരിജയപ്പെടുത്തി.

ഞാൻ ഡോക്ടർ ആണ്‌.

എമർജൻസി കാൾ വന്നത് കൊണ്ട് വന്നതാണ്.

എന്താ പറ്റിയത്?

എല്ലാം എനിക്ക് മനസ്സിലായി.

പക്ഷേ തൊണ്ട വരണ്ട് വറ്റിയിരിക്കുന്നു.

ശബ്ദം പുറത്ത് വരുന്നില്ല.

ഇമിഗ്രേഷൻ ഓഫീസർ തന്നെ ഡോക്ടർനോട്‌ വിശദീകരിച്ചു.

വീണ്ടും വെള്ളം തന്നു.

നടന്നു പോകുമോ ഡോമെസ്റ്റിക് വരെ എന്നയാളുടെ ചോദ്യത്തിന്, ഉത്തരം ഞാൻ പറഞ്ഞ് കാണും.

പതുക്കെ ഞാൻ നടക്കാൻ തുടങ്ങി.

സൈക്കിളിൽ വന്ന ഡോക്ടർ സൈക്കിളിൽ പിടിച്ചു കൊള്ളു.. ഞാൻ അല്പ്പം സഹായിക്കാം എന്ന് പറഞ്ഞു.

അദ്ദേഹത്തിന്റെ സഹായത്തോടെ ഞാൻ ഡോമെസ്റ്റിക് വിമാനത്തളത്തിൽ വന്നു.

ചെക്ക് ഇൻ തീരാറായി,ക്ലോസ് ചെയ്യാൻ പോകുന്നുവെന്നും ഓടി ചെല്ല് എന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിനു അന്താരാഷ്ട്ര വിമാനത്തവളത്തിന് പുറത്ത് ഇറങ്ങാൻ അനുമതി ഇല്ല.

ഇനി താൻ തനിയെ ഓടി അവിടെ എത്തുക എന്ന് എന്റെ തോളിൽ തട്ടി,ശുഭയാത്ര നേർന്നു സൈക്കിളിൽ ഡോക്ടർ തിരിച്ചു പോയി.

ചെക്ക് ഇൻ കൌണ്ടർ അങ്ങ് ദൂരെ കാണുന്നുണ്ട്.

എന്റെ മനസ്സിന്റെ വിങ്ങി പൊട്ടലും,

നഷ്ട്ടപെട്ടവയുടെ മൂല്യങ്ങളും എന്നോട് സഹകരിക്കാതെ എന്റെ അനുവാദത്തിന് കാത്തു നിൽക്കാതെ താഴ്ന്നു താഴ്ന്നു പോകുന്ന ബ്ലഡ്‌ പ്രേഷരും എന്നെ കൈ പിടിച്ചു നടത്തിയ ട്രോളി ബാഗും എന്റെ കാലിൽ കെട്ടിയിട്ട കനത്ത ഇരുമ്പ് ചങ്ങലകളായി..

ഇവിടെയും തീരുന്നില്ല ദുരന്തം..

തുടരും

✍️ജെകെ

വിടാതെ കൂടെ നിന്നവർ – കാനഡയുടെ ആകർഷണം ഭാഗം:13

Post Views: 34
2
Jayalekshmi krishnan

Personal Communication Coach, International Coach for communicative Malayalam,Radio jockey Kerala FM and blogger

5 Comments

  1. Sreelekha on January 29, 2024 2:04 PM

    അയ്യോ.. വായിക്കുമ്പോൾ തന്നെ അനുഭവിച്ച പോലെ തോന്നുന്നു 🤔

    Reply
  2. Rani on January 11, 2024 1:31 AM

    അയ്യോ. ഞാൻ സ്ഥിരം പോകുന്ന airport ആണ് Montreal airport. ശെരിക്കും ആദ്യമായി സഞ്ചരിക്കുന്ന അമ്മയ്ക്ക് ഈ പ്രഷർ താങ്ങാൻ പറ്റിയിട്ടുണ്ടവില്ല.. ഇനി വരുമ്പോൾ ഏറ്റവും അത്യാവശ്യം സാധനങ്ങൾ ഉള്ള ഒരേ ഒരു ബാഗ് മാത്രമേ കൈയിൽ കരുതാവൂ..

    Reply
    • Jayalekshmi krishnan on January 11, 2024 9:48 PM

      അതെ. ആദ്യമായി വരുന്നവർ കുറച്ചധികം കാര്യങ്ങൾ ശ്രദ്ധേകേണ്ടതുണ്ട്.അത് കൊണ്ട് തന്നെ യാണ് ഈ കാര്യം എഴുത്തുന്നതും.നന്ദി റാണി.

      Reply
  3. Pingback: ബാംഗ്ലൂർ മുതൽ കാനഡ വരെ.. കാനഡയുടെ ആകർഷണം ഭാഗം 11 - By Jayalekshmi krishnan - കൂട്ടക്ഷരങ്ങൾ

  4. Jayasree John on January 10, 2024 12:14 PM

    അയ്യോ.. എന്നിട്ട് അത് കിട്ടിയോ?

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.