Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ‘അതിജീവിത’യുടെ പുല്ലിംഗം
കഥ ജീവിതം സാമൂഹ്യപ്രശ്നങ്ങൾ സ്‌കൂൾ / കോളേജ്

‘അതിജീവിത’യുടെ പുല്ലിംഗം

By Silvy MichaelMarch 14, 2024Updated:March 17, 202420 Comments5 Mins Read307 Views
Bookmark Now
Please login to bookmark Close

No account yet? Register

നഗരത്തിലെ പ്രശസ്തമായ പ്രൊഫഷണൽ കോളേജിലെ പ്രിൻസിപ്പലിനെയും ഹോസ്റ്റൽ വാർഡനേയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാനുള്ള ഹൈക്കോടതി വിധിയുടെ പകർപ്പ് അയാളുടെ കയ്യിലിരുന്ന് വിറച്ചു. നെഞ്ചിലെ പെരുമ്പറ ഒരു ആർത്തു പെയ്യലിനായി ഇടയ്ക്കിടെ കാതോർക്കുന്നു. ഓർമ്മകളുടെ തള്ളിക്കയറ്റം ചുഴികൾ തീർത്ത് അയാളെ മുക്കിയും പൊക്കിയും വിവശനാക്കുന്നു. കണ്ണിലെ പെരുമഴ പക്ഷേ പെയ്തൊഴിയാൻ ആവാതെ ഘനപ്പെട്ടു തന്നെ നിൽക്കുന്നു!

‘ മാത്തച്ചാ…’ വർഷങ്ങൾക്കു പിന്നിൽ നിന്നൊരു നിലവിളി അയാളെ ഞെട്ടിയുണർത്തി. ശ്വാസം നിലയ്ക്കുന്നതുപോലെ അയാൾക്ക് തോന്നി. തന്റെ റോസി…. 29 വർഷം ജീവിതത്തിന്റെ കാറും കോളും ഒരുമിച്ച് താണ്ടിയവർ. പ്രണയത്തിന്റെ നിലയ്ക്കാത്ത അടിയൊഴുക്കിൽ നിരന്തരം മുങ്ങി നിവർന്നവർ. മുക്കുവന് നിധി പോലെ ജീവിത നദിയിലെ ചുഴിയിലമർന്നും തിരയിലുയർന്നും രണ്ടു പൊന്നുമക്കളെ തപ്പിയെടുത്തവർ. മെലിഞ്ഞും പൊലിച്ചും ഒഴുകുന്ന നദിയിൽ വരൾച്ച എന്തെന്നറിയാതെ മക്കളെ പൊതിഞ്ഞുപിടിച്ച് അവർ വളർത്തി. സ്നേഹ വാൽസല്യങ്ങളുടെ പുറംതോട് തീർത്ത് പറക്കമുറ്റുന്നതുവരെ അവരെ വീഴാതെ കാത്തു. മൂത്തവൾക്ക് നഴ്സിംഗ് ആയിരുന്നു പ്രിയം. ചിറകുവിടർത്തി അവൾ അവളുടെ ആകാശം തേടി പറന്നുപോയി. ഇളയവൻ മകളുടെയത്ര മനക്കരുത്തുള്ളവനായിരുന്നില്ല. എന്തിനും ഏതിനും അമ്മത്തണൽ തേടുന്നവൻ! എങ്കിലും അന്യസംസ്ഥാനത്ത് എൻജിനീയറിങ്ങിന് അഡ്മിഷൻ കിട്ടിയപ്പോൾ മനസ്സില്ലാമനസ്സോടെ അവൻ അവിടെച്ചേർന്നു. അഞ്ചുവർഷം മുൻപ് ഒരു ഓഗസ്റ്റിൽ ആയിരുന്നു അത്. അവിടെ ഹോസ്റ്റലിൽ ആക്കിയിട്ടു പോരുമ്പോൾ കണ്ണ് നിറഞ്ഞുവെങ്കിലും സന്തോഷത്തോടെയാണ് അവൻ അവരെ യാത്രയാക്കിയത്. ക്രിസ്മസിന് അവധി കിട്ടും. അപ്പോൾ വീണ്ടും കാണാം. ഫോൺ ഉണ്ടല്ലോ. തോന്നുമ്പോഴൊക്കെ വിളിക്കുകയും ആവാം. അവരും ആശ്വസിച്ചു. എങ്കിലും റോസിക്ക് ആധിയായിരുന്നു. അവളുടെ കണ്ണിൽ അവൻ ഇപ്പോഴും പാൽമണം മാറാത്ത കൊച്ചുകുട്ടി തന്നെ ! നിറയെ ഉമ്മയിൽ പൊതിഞ്ഞ നിർദ്ദേശങ്ങളും, താക്കീതുകളും, ഉപദേശങ്ങളും ഒക്കെ കൊടുത്താണ് അന്ന് അവൾ അവനെ വിട്ടിട്ടു പോന്നത്. കണ്ണീർ, കവിളിൽ തൊട്ടില്ല എന്നേയുള്ളൂ; പെയ്യാൻ വെമ്പുന്ന ഒരു കരിമേഘച്ചാർത്ത് അയാളുടെ ഉള്ളിലും ഘനം തൂങ്ങുന്നുണ്ടായിരുന്നു!

സന്തോഷം ഇതൾ വിടർത്തിയ ദിവസങ്ങൾ.. ആന്റി റാഗിംഗ് നിയമങ്ങളൊക്കെ കർശനമായിട്ടുള്ള കോളേജ് ആണ്.അതുകൊണ്ടുതന്നെസീനിയേഴ്സിനെ കണ്ടാൽ അല്പം ചൂളിക്കൂടും എന്നതല്ലാതെ അവന് പുതിയ സാഹചര്യങ്ങളുമായി ഇഴുകിച്ചേരാൻ ഒത്തിരി ബുദ്ധിമുട്ടുണ്ടായില്ല. തന്നെയുമല്ല; സൗഹൃദാന്തരീക്ഷം അല്പം ഏറിപ്പോയില്ലേ എന്ന് തോന്നിക്കുമാറായിരുന്നു ദിവസങ്ങൾ മുന്നോട്ടുപോകുംതോറുമുള്ള അവന്റെ പെരുമാറ്റം!

ആദ്യമൊക്കെ ഫോൺവിളി എന്നും ഉണ്ടായിരുന്നു. പിന്നെപ്പിന്നെ, രണ്ടുദിവസത്തിലൊന്നായി. പിന്നെ, ആഴ്ചയിൽ ഒന്ന്. അങ്ങനെ വിളികൾ തമ്മിലുള്ള അകലം കൂടി വന്നു. അങ്ങോട്ടു വിളിച്ചാലോ? അവന് മിണ്ടാൻ ഒട്ടു നേരവും ഇല്ലായിരുന്നു. സീനിയേഴ്സുമായിട്ടായിരുന്നു അവന്റെ കൂട്ട്! അതും ഫോർത്ത് ഇയേഴ്സ്! ഒരു പെൺകുട്ടിയും ഉണ്ട്, അക്കൂട്ടത്തിൽ. അവളെക്കുറിച്ച് സംസാരിക്കുമ്പോൾ അവന്റെ കണ്ണുകൾക്ക് ഒരു പ്രത്യേക തിളക്കം ആണ് എന്ന് റോസി മാത്തച്ചനോട് പറയുകയും ചെയ്തു. ’നിന്റെ ക്ലാസിലെ കൂട്ട് മതിയില്ലേ’ എന്ന് അവനോട് ചോദിച്ചപ്പോൾ, ‘വളരെ നല്ല സൗഹൃദങ്ങളാണമ്മേ, അവരൊക്കെ’ എന്ന് അത്യുല്സാഹത്തോടെ അവൻ മറുപടി പറഞ്ഞു. എങ്കിലും ‘സൂക്ഷിക്കണേ, മോനേ’ എന്ന് ഒരു അമ്മക്കരുതൽ, താക്കീതുപോലെ റോസി അവനോട് പറയാൻ മറന്നില്ല.

ഡിസംബർ ആയപ്പോഴേക്കും, കുട്ടികളുടെ അസാന്നിധ്യത്തിൽ ഉറങ്ങിപ്പോയിരുന്ന വീട് മെല്ലെ ആലസ്യമൊക്കെ വെടിഞ്ഞ് ഉന്മേഷത്തിന്റെ പൂത്തിരികൾ കത്തിക്കുവാൻ തുടങ്ങി. വീടുവൃത്തിയാക്കലും പലഹാരമുണ്ടാക്കലും ഒക്കെ തകൃതിയായി തുടങ്ങി. ഓസ്ട്രേലിയയിൽ നിന്ന് ആദ്യത്തെ അവധിക്ക് വരികയാണ് മകൾ, ഈ ക്രിസ്മസിന്. മോനും അതേസമയം തന്നെ ലീവ് കിട്ടും എന്നത് ഒരു ഫാമിലി റീ യൂണിയന് കളം ഒരുക്കി. ‘ഇവിടെ വരുമ്പോഴെങ്കിലും മനസ്സുനിറഞ്ഞ് ചെറുക്കനോടൊന്ന് സംസാരിക്കാമല്ലോ’ അല്പം ഉറക്കെത്തന്നെ മാത്തച്ചൻ ആത്മഗതപ്പെട്ടു. അവന്റെ നീണ്ട മിണ്ടാതിരിക്കലുകൾ റോസിയേയും സാരമായിത്തന്നെ ബാധിച്ചിട്ടുണ്ടായിരുന്നു.

ക്രിസ്മസിന് താൻ വീട്ടിൽ വരുന്നുണ്ടെന്ന് ഡിസംബർ ആദ്യം അവൻ വിളിച്ചു പറഞ്ഞു എങ്കിലും അടുത്ത രണ്ടാഴ്ചത്തേക്ക് അവർക്ക് തമ്മിൽ സംസാരിക്കാൻ പറ്റിയതേയില്ല. വിളിക്കുമ്പോളൊക്കെയും അവൻ ഒഴിഞ്ഞുമാറുന്നതുപോലെ! എന്തോ ഒളിക്കാൻ തത്രപ്പെടുന്നതുപോലെ! റോസിയുടെയും മാത്തച്ചന്റെയും മുഖവും മനസ്സും ആകുലത കൊണ്ട് വലിഞ്ഞുമുറുകുവാൻ തുടങ്ങി. അവന്റെ കൂട്ടുകാരോടന്വേഷിച്ചിട്ടും ആർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. ’22ആം തിയതി അവൻ എത്തുമെന്നല്ലേ അറിയിച്ചിരിക്കുന്നത് ; അപ്പോൾ ചോദിക്കാം’ അവർ സമാധാനപ്പെട്ടു.

പക്ഷേ…
പതിനെട്ടാം തീയതി മകൾ വീട്ടിലെത്തുമ്പോഴേക്കും വീട് ഒരു ശവപ്പറമ്പായി മാറിക്കഴിഞ്ഞിരുന്നു….

ഇരുപതാം തീയതി രാവിലെ ബാംഗ്ലൂർ കോളേജിൽ നിന്ന് എത്തിയ ഫോൺ കോൾ ആശങ്കകൾക്കും ആകുലതകൾക്കും കൃത്യമായ ഒരു മറുപടി ആയിരുന്നു. ശരീരം, ഒരു കയർത്തുമ്പിൽ കുരുക്കിയിട്ട് ആത്മാവുമായി അവൻ ആകാശത്തുരുത്തിൽ എവിടെയോ ചേക്കേറിയത്രേ!

‘റോസീ..’അയാൾ അറിയാതെ നിലവിളിച്ചു പോയി. ‘എന്റെ റോസീ , അവനില്ലാത്ത ലോകത്ത് നിനക്ക് ശ്വാസംമുട്ടും എന്നു കണ്ടാണോ തമ്പുരാൻ അതിനു മുൻപേതന്നെ നിന്നെ അങ്ങോട്ടേക്ക് വിളിച്ചത്???’

പതിനേഴാം തീയതിയുടെ ആ കറുത്തയാമങ്ങൾ നീരാളിക്കൈകൾ നീട്ടി അയാളെ വീണ്ടും കദനക്കയത്തിന്റെ ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി.

നാലുമണിക്കാപ്പി കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു അവർ. റോസി ഫോണിൽ മുഖം താഴ്ത്തി ഇരിപ്പുണ്ട്.പെട്ടെന്നാണ് അവളുടെ മുഖഭാവം മാറിയത്.അടുത്ത നിമിഷത്തിൽ ‘മാത്തച്ചാ..’ എന്ന ഹൃദയം പൊട്ടുന്ന വിളിയോടെ അവൾ പിന്നാക്കം മറിഞ്ഞു.. പിന്നെ ഉണർന്നില്ല.

കോരിയെടുത്ത് കാറിൽ കയറ്റി 20 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ അയാൾക്കാവും വിധം വേഗം ഡ്രൈവ് ചെയ്ത് എത്തിച്ചെങ്കിലും ഇനിയിങ്ങു വരാത്തവണ്ണം അവൾ തിരിച്ചു നടന്നിരുന്നു! അവളുടെ ഫോണിൽ അപ്പോഴും പ്ലേ ആയിക്കൊണ്ടിരുന്ന വീഡിയോ, ചോദ്യങ്ങളൊന്നും ഇല്ലാതെ തന്നെ ഉത്തരം അയാളിലേക്ക് എത്തിച്ചു.

നാലഞ്ചു യുവാക്കൾ… കൂടെ ഒരു യുവതിയും! കിടക്കുകയാണോ ഇരിക്കുകയാണോ എന്ന് വിവേചിക്കാൻ ആവാത്ത വിധം നിലത്ത് ചുരുണ്ടു കൂടിയിരിക്കുന്ന ഒരു ചെറുപയ്യൻ! ലഹരിയുടെ മൂർദ്ധന്യത്തിൽ അശ്ലീലച്ചുവയോടെയുള്ള ചോദ്യം ചെയ്യൽ. നിനക്കെന്റെ കൂടെ കിടക്കണം അല്ലേടാ എന്ന് ആക്രോശിച്ചുകൊണ്ട് കാൽ വിടർത്തിയിരിക്കാൻ ആജ്ഞാപിച്ച് അവന്റെ അസ്ഥാനങ്ങളിൽ ചവിട്ടിയും തൊഴിച്ചും രസിക്കുന്ന അഴകുമുറ്റിയ ഉടലും അഴുക്കുമുറ്റിയ ഉയിരുമായി രാക്ഷസരൂപം പൂണ്ട യുവതി. വേദനയിൽ ചുരുണ്ടുപോകുന്ന പയ്യനെ വീണ്ടും പഴയപടി പിടിച്ചിരുത്തിയിട്ട് അവളെക്കൊണ്ട് അർമാദിപ്പിക്കുന്ന കൂട്ടുകാർ. ‘അപ്പാ..’ അവന്റെ വിളി ഒന്നേ അയാൾ കേട്ടുള്ളൂ. പിന്നെ കണ്ണുതുറക്കുമ്പോൾ കരഞ്ഞു തൂങ്ങിയ കുറെ കണ്ണുകൾക്കിടയിൽ അയാൾ ആശുപത്രിക്കിടക്കയിൽ ആയിരുന്നു!

അന്ന് രാവിലെ ആണത്രേ ആ വീഡിയോ ആരോ യൂട്യൂബിൽ അപ് ലോഡ് ചെയ്തത്. വൈകുന്നേരം ആവുമ്പോഴേക്കും യൂട്യൂബ് അത് നീക്കം ചെയ്തു. പക്ഷേ അതിനുള്ളിൽത്തന്നെ മില്യൺ വ്യൂസും കടന്ന് ആ ബോംബ് വീഴേണ്ടിടത്തൊക്കെ വീണിരുന്നു! ആവോളം ദുരന്തങ്ങളും സമ്മാനിച്ചിരുന്നു! ‘വളരെ നല്ല സൗഹൃദങ്ങൾ’ എന്ന് അവൻ തെറ്റിദ്ധരിച്ചത് വിഷം മുറ്റിയ ഒരുപറ്റം സർപ്പ സന്തതികളെ ആയിരുന്നു. കർശന നിയമങ്ങൾക്കിടയിലും നിയമലംഘനത്തിന്റെ, അധാർമികതയുടെ, മൂല്യച്യുതിയുടെ, ആർദ്രതയില്ലാത്ത അർമാദത്തിന്റെയൊക്കെ വിഷം ചീറ്റി ഇഴഞ്ഞു ചുറ്റുന്ന അസുര വിത്തുകൾ!

റോസിയുടെ അടക്കിന് അവൻ എത്തിയില്ല. അടുത്ത രണ്ടു ദിവസങ്ങളിലും ആരുടെയും ഫോൺ കോളുകൾ അവൻ അറ്റൻഡ് ചെയ്തതുമില്ല. മൂന്നാം ദിവസം ഒരു അനിവാര്യത പോലെ അവന്റെ മരണവാർത്ത കേട്ടാണ് ആ നാടുണർന്നത്! ആരും നടുങ്ങിയില്ല.

ദുഃഖത്തിന്റെ വിരിപ്പിട്ട ആ വീടിനും നാടിനും മേൽ ഭയപ്പെടുത്തുന്ന ഒരുതരം ആകുലത കൂർത്ത ചരലുകൾ വാരിയെറിഞ്ഞു.തങ്ങളുടെ ചിറകിൻ കീഴിലെ സുരക്ഷിതത്വത്തിൽ നിന്ന് കൊത്തിപ്പിരിച്ച്, പഠനാർത്ഥം ദൂരങ്ങളിലേക്ക് അയച്ച ഓരോ കുഞ്ഞിനെയും ഓർത്ത് ഓരോ വീട്ടകവും നെഞ്ചുകീറി ചോരകിനിച്ചു. അധമത്വത്തിന് ആൺ പെൺ വ്യത്യാസങ്ങൾ ഇല്ലല്ലോ! ആട്ടിൻതോലിട്ട ചെന്നായ്ക്കളുടെ ഇടയിലേക്കാണോ തങ്ങളുടെ കുട്ടികൾ ഓരോരുത്തരും ചേക്കേറിയിരിക്കുന്നത് എന്ന് അവർ സന്ദേഹിച്ചു…വ്യസനിച്ചു.

ഏതാണ്ട് 15 ദിവസങ്ങൾ പിന്നിടുമ്പോഴാണ് കരുണാകരനും ഷാഹുൽഹമീദും അയാളുടെ വീട്ടിൽ വന്നത്. മടിച്ചുമടിച്ച് തങ്ങളുടെ ആഗമനോദ്ദേശ്യം അവർ അയാളെ അറിയിച്ചു.
‘ദ് സർവ്വൈവേഴ്സ്’ എന്ന സംഘടനയുടെ സംസ്ഥാന നേതാക്കളായിരുന്നു അവർ. റാഗിങ്ങിലൂടെ മക്കളെ നഷ്ടപ്പെട്ട കുടുംബനാഥന്മാരുടെ കൂട്ടായ്മ. നിയമങ്ങളിലൂടെയും ബോധവൽക്കരണത്തിലൂടെയും ശക്തവും കാര്യക്ഷമവുമായ ഒരു ആന്റി റാഗിംഗ് സംസ്കാരം കെട്ടിപ്പടുക്കുവാൻ അവർ തങ്ങളുടെ ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുന്നു. ഒന്നു ചീഞ്ഞ് മറ്റൊന്നിന് വളമാകുന്നതുപോലെ.. തങ്ങൾ നേരിട്ട ദുരന്തത്തിന്റെ മുറിപ്പാടുകളിൽ ചവിട്ടി നിന്ന് നന്മയുടെ ഒരു പ്രകാശഗോപുരം കെട്ടിപ്പടുക്കുവാൻ അവർ ശ്രമിക്കുന്നു.

ഇന്ന് അഞ്ചു വർഷങ്ങൾക്കിപ്പുറം ആ സംഘടനയുടെ സംസ്ഥാന ഭാരവാഹികളിൽ ഒരാൾ എന്ന നിലയിൽ അയാളും അവരോടൊപ്പം കർമ്മനിരതനാണ്. അടുത്തിടെ റാഗിങ്ങിനിരയായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന ഒരു ‘ഇര’യ്ക്കായി അവർ നടത്തിയ ഇടപെടലിന്റെ ഫലമാണ് അയാളുടെ കയ്യിലിരുന്ന് വിറയ്ക്കുന്ന ആ പേപ്പർ.അകാലത്തിൽ, പ്രിയപ്പെട്ട രണ്ടുപേരെ നഷ്ടപ്പെട്ട തനിക്ക് ജീവിതം ഇനിയും ബാക്കിനിൽക്കുന്നുവെങ്കിൽ അവർക്കുള്ള ഉദകക്രിയയായി അത് മാറട്ടെ. അങ്ങനെ വിരിയുന്ന നന്മയുടെ പൂക്കൾ അവർക്കുള്ള ശരിയായ ശ്രദ്ധാഞ്‌ജലിയാകട്ടെ…..

സ്വതസിദ്ധമായ ഒരു നർമ്മബോധം ആ സങ്കടമുഹൂർത്തത്തിലും ഒരു നൊടി അയാളെ വന്നു പൊതിഞ്ഞു. അതിജീവിത എന്നേ കേട്ടിട്ടുള്ളൂ. അതിജീവിച്ച പുരുഷനെ എന്തു വിളിക്കും???

#റാഗിംഗ്

Post Views: 49
9
Silvy Michael

A constant self explorer…. എഴുത്ത്, വായന, ശബ്ദം… സാദ്ധ്യതകൾ തിരയാൻ ഇനിയും മടിയില്ല 🥰

20 Comments

  1. Sajna on March 19, 2024 1:04 PM

    ഒന്നും പറയാനില്ല. സൂപ്പർ സിൽവി ചേച്ചി 👍👍👍.
    നെഞ്ചിടിപ്പോടെയാണ് ഓരോ വായിച്ചു തീർത്തത് ❤️

    Reply
    • Silvy Michael on March 23, 2024 1:09 PM

      Thank you സജ്‌ന 😘😘😘

      Reply
  2. Soumya Muhammad on March 18, 2024 7:26 PM

    Super write up 👍🏻😘👍🏻

    Reply
  3. വർഗീസ് ജോസഫ് on March 18, 2024 6:14 PM

    വായനനുഭവത്തിനന്റെ സ്പന്ദനങ്ങൾ മനസ്സിനെ നിശ്ചലമാക്കി, കണ്ണുകളിൽ നിറഞ്ഞത് കവിളിൽ എത്തിയില്ലെന്നേ ഉള്ളൂ! ഒരു നോവലിനെ സമ്പൂർണമാക്കാൻ മാത്രമുള്ള കഥാതന്തു കുറഞ്ഞ വരികളിൽ ഒരു ചെറുകഥയിലൂടെ പൂർത്തീകരിച്ച ആഖ്യാനശൈലി സിൽവിയുടേത് മാത്രം.
    സിൽവിക്കു മാത്രം പറ്റുന്നത് 🥰
    അഭിനന്ദനങ്ങൾ ❤❤
    NB
    ഒരു നോവൽ രചയിതാവ് ആകാനുള്ള സമയം ആയിരിക്കുന്നു /കഴിഞ്ഞിരിക്കുന്നു 🥰🥰

    Reply
    • Silvy Michael on March 23, 2024 1:11 PM

      Thank you sir

      Reply
  4. Divya Sreekumar on March 16, 2024 10:45 PM

    ശീർഷകംതൊട്ടേ വ്യത്യസ്തമായ കഥ. ആഖ്യാനശൈലിയുടെ സൗന്ദര്യം കഥയ്ക്ക് കൂടുതൽ മിഴിവേകി. സൂപ്പറായി ചേച്ചീ👍👌👌🥰

    Reply
  5. Joyce Varghese on March 15, 2024 6:23 PM

    വളരെ നല്ല കഥ. 👌
    മികച്ച ആഖ്യാനശൈലിയിലൂടെ കഥാകാരി, ഹൃദയംപ്പൊട്ടി മരിച്ച അമ്മയേയും മകന്റെ ദുർവിധി ശിഥിലമാക്കിയ പിതാവിന്റെ ദുഃഖവും വായനക്കാരുടെ ഹൃദയം തൊടുന്നു.

    അതെ അവസ്ഥയിലൂടെ കടന്നുപോകുന്നവർക്കു വേണ്ടി ആശ്രയവും വഴികാട്ടിയുമാകുന്നവരോട് ചേർന്നു പ്രവർത്തിക്കുന്ന പിതാവ് അതിജീവനത്തിന്റെ മാതൃകയാകുന്നു.

    രണ്ടാം പാദത്തിലെ കഥയുടെ ഗതിയിലൂടെ നല്ലൊരു സന്ദേശം സമൂഹത്തിനു നൽകാൻ കഥാക്കാരിക്ക് കഴിഞ്ഞു. ഓരോ എഴുത്തും അർത്ഥമുള്ളതാകുന്നത് സമൂഹത്തിൽ ചെറിയ ചലനമെങ്കിലും സൃഷ്ടിക്കാൻ കഴിയുമ്പോളാണല്ലോ.
    നല്ലൊരു പേര് നൽകി കഥയെ കൂടുതൽ ആകർഷകമാക്കുന്നു.
    👌👏❤

    Reply
    • Seenath on March 15, 2024 10:31 PM

      സൂപ്പർ 😂❤️

      Reply
    • Silvy on March 15, 2024 11:16 PM

      വിശദമായ ഈ അഭിപ്രായത്തിന് പ്രോത്സാഹനത്തിനും ❤️❤️❤️❤️❤️

      Reply
    • Sobha Narayanasharma on March 18, 2024 6:01 PM

      മികച്ച എഴുത്ത് dear!👍👍❤️🌹

      Reply
  6. Jasna on March 15, 2024 7:36 AM

    അതിജീവനത്തെ നന്നായി വരച്ചു കാണിച്ചു. സൂപ്പർ 🌹

    Reply
    • Silvy on March 15, 2024 11:17 PM

      ❤️❤️❤️❤️dear

      Reply
  7. Seena Navaz on March 14, 2024 7:40 PM

    എത്ര ഹൃദയാർദ്രമായി വരച്ചിട്ടു സിൽവിച്ചേച്ചീ ഒന്നും പറയാനില്ല… 👌👌❤️🥰

    Reply
    • Silvy on March 15, 2024 11:17 PM

      സീനാ ❤️❤️❤️❤️

      Reply
  8. sabira latheefi on March 14, 2024 7:34 PM

    സിൽവി ചേച്ചി സൂപ്പർ… ❤️ഹൃദയത്തിൽ കൊള്ളുന്ന എഴുത്ത്

    Reply
    • Silvy on March 15, 2024 11:17 PM

      നന്ദി സാബീ ❤️❤️

      Reply
  9. Sunandha Mahesh on March 14, 2024 5:23 PM

    സൂപ്പർ 👌👌👌

    Reply
    • Shreeja R on March 14, 2024 9:00 PM

      Super 👍

      Reply
    • Silvy on March 15, 2024 11:18 PM

      ❤️❤️❤️

      Reply
  10. Nafs nafs on March 14, 2024 4:06 PM

    റാഗിങ്ങിനിരയാക്കപ്പെട്ട മകന്റെ വിയോഗം ആൻ്റി റാഗിങ്ങ് സംസ്ക്കാരത്തിലേക്കു വഴിമാറുന്നതിൽ മുൻപന്തിയിൽ നിന്ന ഒരു പിതാവിൻ്റെ കഥ, അതിജീവനത്തിൻ്റെ കൂടെ കഥയാവുന്നു. വളരെ ഹൃദയഹാരിയായിട്ടെഴുതി. സിൽവിച്ചേച്ചീ സ്നേഹം😘😘😘😘😘💞💞👏👏👏👏👏
    ശീർഷകം ഉഗ്രൻ🔥🔥🔥

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.