ഊർവ്വരമാം മണ്ണിൽ
വേരുറച്ചു കഴിഞ്ഞെന്നാൽ
തഴച്ചു വളർന്നിടും തരു നിശ്ചയം.
പിഴുതെടുക്കുക പ്രയാസം തന്നെ.
ഹൃത്തിൽ ആഴത്തിൽ വേരോടും
ആത്മബന്ധങ്ങളുമത് പോലെ.
സുഖദമാം ഓർമ്മകൾ തൻ മുകുളങ്ങൾ
മനമാകെ നിറഞ്ഞിടും
സ്നേഹത്തിൻ നീരിനാൽ
പുതുജീവൻ വരിച്ചിടും.
ചിലനേരം,ഋതുഭേദങ്ങൾ മാറിമറയവേ
ഊഷരഗ്രീഷ്മത്തിൽ
സ്നേഹത്തിന്നുറവ വറ്റുകിൽ
വാടിക്കരിയുമാ ശാഖിയെ
പറിച്ചെറിയുകിൽ,
കരൾ പിളരും നൊമ്പരം
പകർന്നിടും.