നിന്നിലെ സൗന്ദര്യാരാധകനെ എനിക്കിഷ്ടമാണ്
വരികൾക്കിടയിൽ നീ നിറക്കും
അഴകുണ്ടല്ലോ
ഓരോ വാക്കിലും നിൻ്റെ പ്രണയിനിയെ
വർണ്ണിക്കാൻ ചേർക്കുന്ന മധുരം
അത് എത്ര മനോഹരമായി
ഹൃദയം തൊടുന്നു എന്ന് നീ അറിയുന്നോ
ഇതുപോലെ സ്വയം മറന്ന്
മറ്റൊരാളിലെ സൗന്ദര്യം തേടാൻ
നിനക്കേ കഴിയൂ
കാണുന്ന കാഴ്ചകളിലെ മനോഹാരിതകൾ
മറ്റൊരു മായകാഴ്ചയിൽ മറന്നു പോകുന്നവർക്കിടയിൽ
നീ എന്തെ വേറിട്ട് നിൽക്കുന്നു
ഇഷ്ടങ്ങളെ നെഞ്ചോടു
ചേർക്കും നേരങ്ങളിൽ
എന്നും നീ എൻ്റെ മുന്നിൽ ഉണ്ട്
കാലം മാറി എന്ന് വിലപിക്കുന്നവർക്കിടയിൽ
മാറിയിട്ടില്ലൊന്നും എന്ന് കാട്ടാൻ
നമ്മെ പോലെ ചിലർ ഇവിടെ ബാക്കിയുണ്ട്
ഇഷ്ടങ്ങളിലെ സൗന്ദര്യം തേടുന്നവർ