പകലിരവുകളെ അണുവിട മാറാതെ
രേഖപ്പെടുത്തിടും ഘടികാരസൂചിയ്ക്കൊപ്പം
കറങ്ങിടുന്നു മനുഷ്യജീവിതം നിരന്തരം.
കാലമാകും ഘടികാരത്തിൻ കരങ്ങൾ
കൃത്യമായ് കണക്കുവെച്ചിട്ടുണ്ട്
മനുഷ്യായുസ്സിനും.
ഒരു നാൾ ഘടികാരം നിലച്ചിടും നേരം
മൗനമായ് മടങ്ങീടണം ജീവിതമാകും
കളിയരങ്ങിൽ നിന്നും.
കാത്തുനിൽക്കില്ലാരെയും സമയസൂചികൾ,
പിൻവിളി കേൾക്കില്ല നിശ്ചയം.