ഹൃദയം കൊടുത്തു സ്നേഹം പകർന്നവർ തൻ ചതി പോൽ മർത്യനെ
കൊല്ലാതെ കൊല്ലും
മൂർച്ചയേറും ആയുധം വേറെയില്ല തന്നെ.
കാലമെത്ര കഴിഞ്ഞാലും കരിയാതെ,
ഓർമ്മിച്ചിടുമോരോ മാത്രയും
ചോര പൊടിയും മുറിവുകൾ
നൽകിടുന്നു ഉറ്റവർ തൻ ചതി.
ചതിയാൽ നേടും സന്തോഷങ്ങൾ
മഴവില്ല് പോലെ ക്ഷണികമെന്നോർക്കണം മർത്യൻ.