മനുഷ്യരൂപമെടുത്തവരുണ്ടൊരുപാടുണ്ട് ഭൂമിയിലെങ്കിലും,
സഹജീവിസ്നേഹവും ആർദ്രതയും
കരുണയും നിറഞ്ഞുതുളുമ്പുമൊരു
മനമുണ്ടെങ്കിൽ മാത്രമവർ
മാനവനെന്ന പേരിനർഹർ.
കാണാം നമുക്ക് നിരാശ തൻ
കൂരിരുൾ നിറയും ദുരന്തമുഖങ്ങളിലത്തരം,
മാനവികത തൻ നറുതിരിവെട്ടങ്ങളനവധി.
സ്വാർത്ഥതാല്പര്യങ്ങൾ മാറ്റിവെച്ച്
അന്യർക്കായ് പ്രവർത്തിക്കുമവരത്രേ
ഭൂമിയിൽ മാനവികതയെന്നുമുണ്ടെന്നു
പറയാതെ പറയും സാക്ഷ്യം.