ആവർത്തനങ്ങൾ വിരസതയേകും
ദിനരാത്രങ്ങളിൽ,
പുതുമ തൻ വർണ്ണങ്ങൾ
ചാർത്തിടാനായ്,
എത്തിടുന്നു വിരുന്നുകാർ പലരും.
അവിചാരിതമായെത്തുമീ അതിഥികൾ
ആഹ്ലാദനിമിഷങ്ങൾ പകർന്നു തരുന്നു ചില നേരം.
നടുക്കങ്ങൾ, തീരാദുഃഖങ്ങൾ വിതച്ചിടുന്നു
അതിഥികൾ ചിലർ.
അതിഥികൾ പലതരമെങ്കിലും
ജീവിതയാത്രയിൽ നിശ്ചയമായെത്തുന്നു,
ജനനം മുതൽ കൂടെ നടക്കുന്നു,
ഒരേയൊരു അതിഥി,
മരണമത്രേയതിന് നാമം.
4 Comments
കഥയാണോ? അനുഭവമോ. എന്തായാലും 👍🏻👍🏻
എത്രയെത്ര അതിഥികൾ, ഒന്ന് ജീവിച്ചുതീരുമ്പോഴേയ്ക്കും അല്ലെ 👌
ജീവിതയാത്രയുടെ അവിഭാജ്യ ഘടകമായെത്തുന്ന അതിഥികൾ.
കുഞ്ഞുവരികളിൽ ഒത്തിരി കാര്യം👌👌👏👏
വളരെ മനോഹരമായ എഴുത്തു. പ്രിയ കഥാകാരി. നന്മമനസ്സുകൾ. എവിടെങ്കിലുമൊക്കെ കാണുമെന്നു. മനസ്സിലായി .