Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ബ്ലൈൻഡ് ഡേറ്റ്- 5 
ജീവിതം തുടർക്കഥ / സീരീസ് പ്രണയം

ബ്ലൈൻഡ് ഡേറ്റ്- 5 

By remya bharathyAugust 19, 2024Updated:August 22, 20243 Comments6 Mins Read50 Views
Bookmark Now
Please login to bookmark Close

No account yet? Register

 ബ്ലൈൻഡ് ഡേറ്റ്-1 

ഹരി ജെയിംസിന്റെ മെസ്സഞ്ചറിലെ, കാർത്തികയുടെ ചാറ്റുകൾ മുകളിലേക്ക് സ്ക്രോൾ ചെയ്തു. അവനയാക്കുന്നത് അധികവും വോയിസ്‌ മെസ്സേജുകൾ ആണ്. ജെയിംസിന്റെ കുറെ മെസ്സേജുകൾക്ക് മുകളിൽ കാർത്തികയുടെ ഒരു മെസ്സേജ്. ഹരി നോക്കിയതും അവളുടെ മെസ്സേജുകൾക്ക് വേണ്ടി ആയിരുന്നല്ലോ.

അത് ഒരു തിയ്യതി ആയിരുന്നു. ഇന്നത്തെ തിയ്യതി. അതിനു തൊട്ടു താഴെ ഒരു വോയിസ്‌. അവൻ അത് പ്ലേ ചെയ്തു കൊണ്ട് മുകളിലേക്ക് സ്ക്രോൾ ചെയ്തു. എല്ലാം ജെയിംസിന്റെ മെസ്സേജുകൾ ആണ്. ജെയിംസിന്റെ മെസ്സേജുകൾ എല്ലാം അവഗണിച്ച് അവൻ മുകളിലേക്ക് വിരല് നീക്കി.  കാർത്തിയുടെ ഒരു മെസ്സേജിനായി. തുടക്കം തൊട്ടു വായിക്കാനുള്ള വ്യഗ്രത.

രണ്ടു മൂന്നു സെക്കന്റുകൾക്ക് ശേഷം ആ വോയിസ്‌ക്ലിപ്പ് പ്ലേ ചെയ്യാൻ തുടങ്ങി. അതൊരു പാട്ടാണ്. വളരെ പതിഞ്ഞ സ്വരത്തിൽ ഒരു സ്ത്രീ പാടുന്ന പാട്ട്. ഗൗരിയുടെ ശബ്ദമാണോ അത്? തിരിച്ചറിയാൻ വയ്യ. ഉറപ്പായും പഴയ ഗൗരിയുടെ ആത്മവിശ്വാസമുള്ള ശബ്ദമല്ല. ആ ശബ്ദത്തിൽ എത്രയെത്ര പാട്ടുകൾ കേട്ടിരിക്കുന്നു.

ഈയിടെ ഇറങ്ങിയ ഒരു സിനിമയിലെ പതിഞ്ഞ മെലഡി ആണ് അത്. ഉറപ്പിക്കാൻ വയ്യ, അത് ഗൗരിയുടെ ശബ്ദം ആണോ എന്ന്. അത് കേട്ടു കൊണ്ട് ജെയിംസ് ഇട്ട സ്നേഹ മറുപടികൾ അവഗണിച്ച് അവൻ വീണ്ടും മുകളിലേക്ക് പോയി. പെട്ടെന്നൊരു മെസ്സേജിൽ അവന്റെ കണ്ണുടക്കി. ഇനിയും മുകളിലേക്ക് പോകുന്നത് നിർത്തി അവൻ അത് വായിച്ചു.

‘ഞാൻ വരുന്നു നിങ്ങളുടെ നാട്ടിലേക്ക്.’

‘എന്ന്? എപ്പോൾ? അപ്പോൾ നമുക്ക് കാണാം അല്ലേ?’

അവളുടെ മറുപടി ഒരു വോയിസ്‌ ആയിരുന്നു. വളരെ പതിഞ്ഞ ശബ്ദത്തിൽ ഒരു സ്ത്രീയുടെ സംസാരം. ഗൗരി ആവരുതേ എന്ന പ്രാർത്ഥനയിൽ ആയത് കൊണ്ടാണോ, അതോ ഒരു പോലീസുകാരന്റെ ബുദ്ധിയുടെ ആണോ, അതൊരു ശബ്ദം മാറ്റിയ ഓഡിയോ ആയി അവനു തോന്നി. അവൻ ആ ശബ്ദത്തിലേക്ക് ശ്രദ്ധിച്ചു.

“ഒന്നും ഉറപ്പായിട്ടൊന്നും ഇല്ല. മിക്കവാറും അടുത്ത ആഴ്ച. അല്ലേൽ അടുത്ത മാസം. തിയതി ഉറപ്പിച്ചാൽ ഞാൻ അറിയിക്കാം. പിന്നേ, വന്നാലും നമ്മൾ കാണുമോ എന്നൊന്നും ഉറപ്പിക്കാൻ വയ്യ. വന്നിരുന്നു എന്നറിഞ്ഞു പിന്നീട് നീ വഴക്കിടാൻ വരണ്ട എന്ന് കരുതി പറഞ്ഞതാണ്.

എനിക്കിപ്പഴും തീരുമാനിക്കാൻ ആയിട്ടില്ല. നമ്മൾ കാണണോ വേണ്ടയോ എന്ന്. എനിക്കറിയില്ല. വരികയാണെങ്കിൽ ഉച്ചക്ക് ശേഷമാകും ഞാൻ എത്തുക. എനിക്ക് നമ്മുടെ സ്കൂളിൽ ഒന്ന് പോകണം. ആ ദിവസം നീ ആ പരിസരത്തുണ്ടാവുമല്ലോ. അല്ലേൽ ഓഫീസിൽ. ഞാൻ പറയാം.”

ഹരി താഴേക്കുള്ള ജെയിംസിന്റെ വോയിസ്‌ പ്ലേ ചെയ്തു.

“ഇതിത്തിരി കഷ്ടമാണ് കാർത്തി. ഇതിപ്പോൾ എത്രകാലമായി? നീ ഒരു ഫോട്ടോ അയക്കില്ല, ഫോൺ നമ്പറോ വാട്സ്ആപ്പ് നമ്പറോ തരില്ല. നീ ഉണ്ടെന്ന് ഉറപ്പു വരുത്താനായി കുറെ പാട്ടുകളും വോയിസും മാത്രം. എന്നാലോ മെസ്സഞ്ചറിൽ പോലും വോയിസ്‌ കാൾ ചെയ്യാനോ വീഡിയോ കാൾ ചെയ്യാനോ സമ്മതിക്കില്ല. എന്റെ നാട്ടിൽ വരുമ്പോൾ ഒന്ന് കണ്ടൂടെ? അതിലെന്താ കുഴപ്പം? എനിക്ക് നിന്നെ ഒന്ന് കണ്ടാ മതി. എവിടേലും ഇരുന്ന് ഇത്തിരി നേരം, നിന്റെ കണ്ണിൽ നോക്കി ഒന്ന് മിണ്ടിയാൽ മതി.”

അവളുടെ മറുപടി ക്ലിപ്പ് പ്ലേ ചെയ്തു.

“ഞാൻ തുടക്കത്തിലേ പറഞ്ഞതല്ലേ. നമ്മൾ ഒരിക്കലും കാണില്ല എന്ന്. നിന്നെ വിശ്വാസമില്ലാത്തതോ ഇഷ്ടമില്ലാത്തതോ ഒന്നുമല്ല പ്രശ്നം. പിന്നേ കാൾ ചെയ്തിരുന്നല്ലോ പണ്ട്. അതിനിടെ വീഡിയോ കോളിലേക്ക് മാറാൻ നീ ശ്രമിച്ചത് കൊണ്ടല്ലേ പിന്നേ ഞാൻ സമ്മതിക്കാതിരുന്നത്. നമ്മൾ തമ്മിൽ ഇപ്പോൾ ഉള്ള ഈ സ്നേഹവും ബഹുമാനവും ഒക്കെ ഉണ്ടല്ലോ അതൊക്കെ എക്കാലവും വേണം എന്നുള്ളത് കൊണ്ടാണ് ഞാൻ ഇങ്ങനെ.”

“എന്നാലും കാർത്തി, നിനക്കറിയുമോ എനിക്ക് നിന്നെ എത്ര ഇഷ്ടമാണെന്ന്. ഒരു അബദ്ധം കാണിച്ച് നിന്നെ നഷ്ടപ്പെടുത്താൻ ഞാൻ ശ്രമിക്കില്ല. ഇതുപോലെ ഒക്കെ പോയാലും മതി. എനിക്ക് നിന്നെ കാണണം എന്ന് ഒത്തിരി ആഗ്രഹമുണ്ട്. പക്ഷെ നിനക്ക് പൂർണ്ണമായും താൽപ്പര്യം ഇല്ലേൽ ഞാൻ നിര്ബന്ധിക്കില്ല. പിന്നെ നിന്നെ കാണണം എന്ന് പറഞ്ഞത് ഒരിക്കലും സ്വകാര്യമായി കാണണം എന്ന് പോലും അല്ല കേട്ടോ. വഴി വക്കിൽ വെച്ചു പബ്ലിക് ആയി ഒരു അഞ്ചു മിനിറ്റ് സംസാരിക്കാൻ പറ്റിയാൽ പോലും എനിക്ക് സന്തോഷമാണെടോ. എനിക്ക് അത്രക്ക് ഇഷ്ടമാണ് തന്നെ. അതിലുപരി താനെന്ന വ്യക്തിയോടും എഴുത്തുകാരിയോടും ബഹുമാനമാണ്. ഒരു കോഴിത്തരം കാണിച്ചു തന്നെ ഞാൻ നഷ്ടപ്പെടുത്തില്ല. ഞാൻ സ്നേഹിക്കുന്നത്ര നീ എന്നെ സ്നേഹിക്കുന്നില്ലെങ്കിലും.”

“സ്നേഹമൊക്കെ ഉണ്ട് ജെയിംസെ, നിന്നെ വിശ്വാസമില്ലാത്തത് കൊണ്ടുമല്ല. പിന്നേ എന്താ ന്നു വെച്ചാൽ എനിക്കറിയില്ല. നീയെന്നെ കാണുമ്പോൾ എന്താവും എന്നോ എങ്ങനെ ആവുമെന്നോ ഒക്കെ ഉള്ള ഒരു ഭയം.”



“താൻ എന്തായാലും എങ്ങനെ ആയാലും എനിക്ക് കുഴപ്പമില്ല. ഞാൻ തന്നെ വിട്ടു പോവില്ല. ഇന്നുള്ള പോലെ തന്നെ ഈ ബന്ധം മുന്നോട്ട് പോകും. എനിക്ക് ഒരിക്കലും നഷ്ടപ്പെടരുത് എന്ന് ഞാൻ ആഗ്രഹിക്കുന്ന രണ്ടു പെണ്ണുങ്ങൾ ഒന്നെന്റെ അമ്മയും ഒന്ന് നീയുമാണ്.”

“അപ്പൊ ലില്ലിയോ? അവളെ വേണ്ടേ നിനക്ക് എക്കാലവും? അവളോടുമില്ലേ നിനക്ക് സ്നേഹം.”

“എല്ലാം നിനക്ക് അറിയുന്നതല്ലേ. പിന്നേ എന്തിനാ? എന്ന ശരി നീ വന്നു പൊക്കോ. എന്നെ കാണണ്ട. തീർന്നില്ലേ.”

“അങ്ങനെ പിണങ്ങി പോകല്ലേ. നമുക്ക് കാണാം. എന്ന് വെച്ചാൽ വാക്കല്ല കേട്ടോ. നിന്നെ എനിക്ക് കണ്ടാൽ അറിയാമല്ലോ. നിന്റെ വണ്ടിയും. വലിയ ടൌൺ ഒന്നും അല്ലല്ലോ അത്. ആ പരിസരത്ത് നിന്നെ കണ്ടാൽ, എനിക്ക് വന്നു കാണാൻ തോന്നിയാൽ ഞാൻ നേരെ നിന്റെ അടുത്തേക്ക് വരാം.”

“തോന്നും അത് എനിക്ക് ഉറപ്പാണ്. നീ ഡേറ്റ് തീരുമാനമായാൽ പറ.”

അതിനു ചുവടെ ആണ് രണ്ടു ദിവസം കഴിഞ്ഞ്, കാർത്തിക ഡേറ്റ് അയച്ചിരിക്കുന്നത്. അതിനു താഴെയുള്ള ജെയിംസിന്റെ മെസ്സേജ് ഹരി പ്ലേ ചെയ്തു.

“അപ്പൊ ഈ ശനിയാഴ്ച നമ്മുടെ ഫസ്റ്റ് ഡേറ്റ്.”

“ഡേറ്റൊ? കൊള്ളാലോ. എത്രയാ പ്രായം എന്നറിയുമോ? കുറഞ്ഞ പക്ഷം എന്റെ പ്രായമെങ്കിലും?”

“Age is just a number, എന്റെ പ്രിയപ്പെട്ട എഴുത്തുകാരീ. അപ്പൊ ഇതൊരു ബ്ലൈൻഡ് ഡേറ്റ് ആവും. I’m so excited.”

“ബ്ലൈൻഡ് ഡേറ്റൊ? എന്ന് വെച്ചാൽ?”

“അതായത് കണ്ടാൽ തിരിച്ചറിയാത്ത, മുന്നേ കണ്ടിട്ടില്ലാത്ത ഒരു പെണ്ണുമായി ഉള്ള എന്റെ മീറ്റിംഗ്. പക്ഷെ നിനക്ക് എന്നെ കണ്ടാൽ അറിയാലോ. നിന്നെ പോലെ ഫേക്ക് അല്ലല്ലോ ഞാൻ. എന്റെ പ്രൊഫൈലിൽ ഇഷ്ടം പോലെ ഫോട്ടോ ഉണ്ട് എന്റെ . ഏത് ആംഗിളിൽ നിന്നും കണ്ടാൽ തിരിച്ചറിയും. നിന്നെ പോലെ പൂവും പൂമ്പാറ്റയും ഗൂഗിൾ ഫോട്ടോകളും ഒന്നുമല്ല.”

“അപ്പൊ അങ്ങനെ ആവട്ടെ നമ്മുടെ ബ്ലൈൻഡ് ഡേറ്റ്.”

പെട്ടന്ന് ഫോൺ അടിച്ചു. അജയ് ആണ്. ഗൗരിയുടെ കുടുംബം എത്തി എന്നത് പറയാനായി വിളിച്ചതാണ്. ഹോസ്പിറ്റലിൽ പോയേ പറ്റു. അനിതയുണ്ട് അവിടെ അവൾക്ക് തന്റെ പെരുമാറ്റത്തിൽ അപാകത തോന്നരുത്. ആത്മാർത്ഥത തോന്നുകയും വേണം. അവൻ വേഗം ഒരുങ്ങി ഇറങ്ങി.

****************************************************

ചില്ലിനുള്ളിലൂടെ അയാൾ അകത്തേക്ക് നോക്കി. എന്തൊക്കെയോ കുത്തി കയറ്റി അവളെ അതിനുള്ളിൽ കിടത്തിയിട്ടുണ്ട്. ഹോസ്പിറ്റലുകാരുടെ വസ്ത്രത്തിൽ ആണ്. തിരിച്ചറിയാൻ തന്നെ വയ്യ. അല്ലെങ്കിലും അവൾ ഉറങ്ങി കിടക്കുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? കുറഞ്ഞ പക്ഷം വെളിച്ചത്തിൽ കണ്ടിട്ടില്ല.

ഒന്നുകിൽ വീട്ടിലെ  പണിയുടെ തിരക്കുകൾ. അല്ലെങ്കിൽ മക്കളുടെ കൂടെ. അതുമല്ലാതെ അനങ്ങാതെ ഇരുന്നു കണ്ടിട്ടുള്ളത് ചില വൈകുന്നേരങ്ങളിൽ നേരത്തെ എത്തുമ്പോൾ, അടുക്കള ഭാഗത്തെ അമ്മി തറയുടെ മുകളിൽ കയറി പറമ്പിലേക്ക് നോക്കി ഇരിക്കുന്നതാണ്. കാലനക്കം കേട്ടാൽ അവൾ ഇറങ്ങി ഓടി വന്നു കയ്യിലെ കവറുകൾ വാങ്ങിക്കും. ചോദിക്കാതെ തന്നെ ചായയിട്ട് മുന്നിൽ കൊണ്ട് വന്നു തരും.

ആരാണെന്നു സിസ്റ്റർ ചോദിച്ചപ്പോൾ അയാൾ ഒന്ന് അമാന്തിച്ചു മറുപടി പറഞ്ഞു.

“എന്റെ പേര് രഘു. ഗൗരിയുടെ ഭർത്താവാണ്.”

ഗൗരി. അയാൾ മനസ്സിൽ രണ്ടു വട്ടം പറഞ്ഞു.
ആ പേരിൽ എപ്പോഴേലും താൻ അവളെ വിളിച്ചിരുന്നോ എന്നാലോചിക്കുകയായിരുന്നു.

അവൾ തന്നെ എന്തായിരുന്നു വിളിച്ചിരുന്നത്? ഓർമ കിട്ടുന്നില്ല. താൻ അവളെയോ? എന്തേലും പറയാനുണ്ടേൽ എടീ എന്ന് വിളിച്ച് കാണും, അല്ലേൽ മക്കളോട് പറഞ്ഞു വിടും. അവളെ ഗൗരീ എന്നു വിളിച്ചിട്ടുണ്ടോ? ഓർമയില്ല.

ഉയരമുള്ള ഒരാൾ തന്റെ നേരെ നടന്നു വരുന്നത് കണ്ട് അയാൾ തിരിഞ്ഞു നിന്നു. അപ്പുറത്ത് നിന്ന പോലീസുകാരൻ അയാളെ സല്യൂട്ട് ചെയ്തപ്പോൾ, അനിത പറഞ്ഞ, ഇവരുടെ കൂടെ പഠിച്ച ഇൻസ്‌പെക്ടർ ആയിരിക്കും അതെന്ന് അയാൾ ഊഹിച്ചു.

അയാൾക്ക് തന്നോട് എന്താവും ചോദിക്കാനുണ്ടാവുക? എന്താണ് തനിക്ക് മറുടി പറയാനുണ്ടാവുക? അപ്പഴേക്കും മക്കള് രണ്ടാളും വന്ന് അയാളുടെ പുറകിൽ നിന്നു. കാർത്തിക കസേരയിൽ തന്നെ ഇരുന്നു ഉറക്കം തൂങ്ങുന്നു. അവൾക്ക് ഈ നടക്കുന്നത് ഒന്നും മനസ്സിലായിട്ടില്ല.

ആ ചിന്തയിൽ നിൽക്കെ തന്നെ, ആ രൂപം അയാളോട് വന്ന് എന്തൊക്കെയോ ചോദിച്ചു. ഒന്നും ചിന്തിക്കാനൊന്നും നിൽക്കാൻ തോന്നാതെ അയാൾ മറുപടികൾ പറഞ്ഞു.

മക്കളുടെ നേരെ തിരിഞ്ഞ് ഹരി സംസാരിക്കാൻ തുടങ്ങി.

“ഞാനും ഈ അനിത ആന്റിയും നിങ്ങടെ അമ്മയുടെ കൂടെ പഠിച്ചതാണ്. പേടിക്കണ്ട അമ്മക്ക് എല്ലാം നേരെയാവും. എന്താ നിങ്ങളുടെ പേര്?”

മകനാണ് മറുപടി പറഞ്ഞത്. “ചേച്ചിടെ പേര് ലക്ഷ്മി, അത് അനിയത്തി കാർത്തിക. എന്റെ പേര് ഹരി, ഹരീഷ്.”

ഉള്ളിലൂടെ പാഞ്ഞ മിന്നൽ മുഖത്ത് വരാതെയിരിക്കാൻ അവൻ ശ്രദ്ധിച്ചു. അറിയാതെ അനിതയുടെ മുഖത്തേക്ക് ശ്രദ്ധിച്ചു. അനിത ഒന്നും ശ്രദ്ധിക്കാത്ത ഭാവത്തിൽ നിൽക്കുന്നു. ഈ പേരുകൾ അവൾ നേരത്തെ കെട്ടിരിക്കുമല്ലോ.

വിവാഹത്തിന് ശേഷവും ഗൗരി തന്നെ പ്രണയിച്ചിരിക്കുമോ? അതോ ഈ പേര് യാദൃശ്ചികമായി വന്നതായിരിക്കുമോ? മറ്റാരെങ്കിലും ആയിരിക്കുമോ ഈ പേരിട്ടത്? ഒരു കാരണവും ഇല്ലാതെ തന്നെ അത് ഗൗരി ഇട്ടതാണ് എന്ന് വിശ്വസിക്കാൻ അയാൾക്ക് തോന്നി.

ഗൗരി സ്നേഹിച്ചത് തന്നെ മാത്രമായിരുന്നു. വിവാഹശേഷവും അവളുടെ മനസ്സിൽ താനുണ്ടായിരുന്നു എന്ന് ചിന്തിക്കുമ്പോൾ ഒരു വല്ലാത്ത ആനന്ദം. അപ്പോൾ ഈ ജെയിംസ്? കാർത്തിക എന്ന ഐഡി? മെസ്സേജുകൾ മുഴുവൻ നോക്കാതെ വന്നതിൽ ഹരിക്ക്  നിരാശ തോന്നി.

ഡോക്ടർ പുറത്തേക്ക് വന്നു. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി. ഇരുന്നിരുന്ന എല്ലാവരും എഴുന്നേറ്റ് വാതിലിനടുത്തേക്ക് ചെന്നു.

“രണ്ടാളുടെയും നിലയിൽ വലിയ മാറ്റങ്ങൾ ഒന്നും ഇല്ല. ക്രിട്ടിക്കൽ തന്നെ ആണ്. എന്തായാലും നോക്കാം. ഇവിടെ എല്ലാരും കൂടെ നിൽക്കണം എന്നില്ല. എന്തേലും ഉണ്ടേൽ അറിയിക്കാം.”

രഘു ഡോക്ടറോട് എന്തോ ചോദിക്കാൻ തുനിഞ്ഞു. പക്ഷെ അത് ഉള്ളിൽ തന്നെ നിർത്തി. അയാൾ ഇത്തിരി മാറി ഒരിടത്തു പോയി ഇരുന്നു. അനിത കുട്ടികളെയും കൊണ്ട് ലില്ലിയുടെയും അമ്മയുടെയും അടുത്ത് ഇരുന്നു.

ഹരിക്ക് ഇനിയും എന്തൊക്കെയോ രഘുവിനോട് ചോദിക്കാൻ ഉണ്ടായിരുന്നു. അവൻ രഘുവിന്റെ അടുത്തേക്ക് നടന്നു.

(തുടരും)

 ബ്ലൈൻഡ് ഡേറ്റ് – 6 

Post Views: 25
1
remya bharathy

ഇടയ്ക്കിടെ മഷി നിന്ന് പോകുന്ന പഴയ പേനയില്ലേ. കോറി വരച്ചു വരച്ചു തെളിയിക്കുന്ന പേന. അതാണ്‌ ഞാന്‍. ഉള്ളില്‍ മഷിയുണ്ട്. ഇടക്കൊന്നു ചൂടാക്കിയാല്‍ തെളിയും.

3 Comments

  1. sabira latheefi on August 20, 2024 7:23 AM

    ഇൻറസ്റ്റിംഗ് ❤️❤️

    Reply
  2. Sreeja Ajith on August 19, 2024 9:31 PM

    👍

    Reply
  3. Pingback:  ബ്ലൈൻഡ് ഡേറ്റ് - 4  - By remya bharathy - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.