വിനയത്തിൻ, മാന്യത തൻ,
പുകമറകൾക്കുള്ളിൽ ചിലർ,
മറച്ചു വെച്ചിടുന്നു ഹീനമാം
കാമനകൾ, ദുഷിച്ച ചിന്തകൾ,
പരദ്രോഹവാസനകൾ.
ശാന്തമാം സമുദ്രത്തിൻ
അന്തരാളങ്ങളിൽ
മറഞ്ഞിരിക്കും അഗാധമാം
ഗർത്തങ്ങളെ സങ്കല്പിച്ചീടാം, പക്ഷേ
അറിവാൻ കഴിയില്ല മനുഷ്യമനസ്സിൽ
ആഴത്തിൽ ഒളിഞ്ഞിരിക്കും കപടതകളെ.
മേഘമാലകളെ നീക്കി പൂർണ്ണചന്ദ്രനെന്നപോൽ,
കാലത്തിൻ മാന്ത്രികതയാൽ
പുകമറകളെ ഭേദിച്ചു വെളിപ്പെട്ടിടുമൊരു നാൾ,
മർത്യന്റെ യഥാർത്ഥമാംമുഖം.