എത്ര വിചിത്രമീയുലകത്തിൽ
മനുഷ്യജീവിതത്തിൻ ഗതിവിഗതികൾ.
പദ്ധതികൾ പലതും ചിന്തിച്ചുറപ്പിച്ചിടുന്നു
മർത്യൻ,
ഭാവിജീവിതത്തെ ഭാസുരമാക്കിടാനായ്,
കൂട്ടിവെച്ചിടുന്നു പണവും വസ്തുക്കളും.
വഞ്ചിച്ചിടുന്നു സ്വന്തം ആത്മാവിനെപ്പോലും.
നശ്വരമീ ജീവിതത്തിൽ, രംഗബോധമില്ലാത്ത
കോമാളിയെപ്പോൽ,
ഏതു നിമിഷവും മരണമെത്തുമെന്നറിഞ്ഞിട്ടും,
ആഡംബരങ്ങൾ നേടിടാനായ്
ക്രൂരതകൾ പ്രവർത്തിച്ചിടുന്നു,
വിചിത്രം തന്നെ മനുഷ്യജന്മം.