അക്ഷരദീപം തെളിച്ചു
കുരുന്നുകൾ തൻ
ഹൃദയത്തിൽ അറിവിൻ വെളിച്ചം
പകർന്നിടുന്നു അധ്യാപകർ,
പരീക്ഷകൾ ജയിക്കുവാൻ മാത്രമല്ല,
ജീവിതം മുന്നിൽ വെയ്ക്കും പരീക്ഷണങ്ങളിൽ
തീരാമുറിവുകൾ ഏറ്റു നീറിയാലും
ഉയിർത്തെഴുന്നേൽക്കാൻ
കരുത്തു പകർന്നിടുന്നു
ശ്രേഷ്ഠരാം അധ്യാപകർ.
ആരെല്ലാം പാഠങ്ങൾ പകർന്നു തന്നാലും
അനുഭവങ്ങൾ പോൽ ജന്മം മുഴുവനും മറന്നിടാത്ത പാഠങ്ങൾ പഠിപ്പിച്ചു നൽകും
ഗുരുക്കന്മാർ വേറെയാരുണ്ട് ഭൂമിയിൽ.