സ്നേഹാക്ഷരങ്ങളാൽ മധുരം പുരട്ടി
വിദൂരസ്ഥലികളിൽ നിന്നും വിരുന്നെത്തും കത്തുകൾ,
എങ്ങോ പോയ്മറഞ്ഞൊരു
സുന്ദരഗതകാലത്തിൻ
സ്മരണകൾ,
കാലം മാറിയെന്നാലും
സ്നേഹം ചൊരിഞ്ഞവർ
മണ്മറഞ്ഞു പോയീടുകിലും
എന്നെന്നുമോർമ്മയിൽ
സൂക്ഷിക്കുവാനായുള്ള
ഭൂതകാലത്തിൻ തിരുശേഷിപ്പുകൾ.