പുരുഷനെന്നു അഭിമാനമോടെ
നിവർന്നു നിന്നു പറയാൻ
പഠിപ്പിയ്ക്കും മാതാപിതാക്കൾ
ഓർത്തിടേണം,
മനുഷ്യരായ് ഭൂമിയിൽ
പിറന്നിടുമെല്ലാവരും
സമന്മാരല്ലോ,
അഭിമാനമോടെ ജീവിതം
നയിക്കാൻ അവകാശമുണ്ട്
ഓരോ മനുഷ്യനും.
ഉള്ളിൽ നന്മയും സ്നേഹവും
നിറയുകിൽ മാത്രം
സ്ത്രീയാകിലും പുരുഷനാകിലും
മർത്യജന്മം സാർത്ഥകമായിടൂ.
