പ്രീയപ്പെട്ട രവി,
നിനക്കവിടെ സുഖമാണന്നു വിശ്വസിക്കട്ടെ. ഇവിടെ എനിക്കു സുഖമാണു എന്ന് ഞാൻ പറയുന്നില്ല. നീ പോയതിൽ പിന്നെ വല്ലാണ്ട് ഒറ്റപ്പെട്ടപോലെയാണ്.
നിന്നെ ഒരു പാടു മിസ് ചെയ്യുന്നടാ.
കഴിഞ്ഞ വാലൻ്റയിൻ നിനക്കോർമ്മയില്ലേ? ശാലിനിയുടെ വീട്ടിലേക്ക് എന്നു പറഞ്ഞു നമ്മൾ തിയറ്ററിലേക്കു പോയത്. എന്തു രസമായിരുന്നു അല്ലേടാ….
നീ സമ്മാനിച്ച റോസും ചുവന്ന കുപ്പിവളകളും എനിക്കെന്തിഷ്ടമായെന്നോ? ഇന്ന് ഇവിടെ ഞാൻ പുറത്തൊന്നും പോകാതെ ഇവിടെ ചടഞ്ഞു കൂടി ഇരിക്കുന്നു. നീയില്ലാതെ എവിടെ പോകാനാ? നിൻ്റെ കൈ പിടിച്ച് നടന്നു നീങ്ങിയ വഴികളൊക്കെ വിജനമായി കിടക്കുന്നു. ഞാനിപ്പോൾ നടക്കാൻ പോകാറില്ല. വഴിയോര വർണ്ണങ്ങളൊന്നും ആസ്വദിക്കാനാവുന്നില്ല. നീയില്ലാതെ അത്രയ്ക്കും വിരഹാഗ്നിയായി പോകുന്നു മനസ്സ് നീ എപ്പഴാ വരിക. കഴിഞ്ഞ വാലൻ്റയിൻസ് ഡേയിൽ കണ്ട സിനിമയുടെ മാസ്മരികതയിൽ പ്രണയം വഴിയുന്ന കഥാപാത്രങ്ങളുടെ കൊക്കുരുമ്മിയുള്ള അഭിനയത്തെക്കുറിച്ചു നീ പറഞ്ഞപ്പോൾ നാണിച്ചു നിന്ന എൻ്റെ മുഖം പിടിച്ചുയർത്തി എൻ്റെ കണ്ണിലേക്കു തന്നെ നീ നോക്കി ചിരിച്ചു കൊണ്ട് എന്നെ കെട്ടിപ്പുണരാൻ ശ്രമിച്ചതും ഞാൻ ഓടി പോയതും നീ ഓർക്കുന്നില്ലേ… ആ നീല നയനങ്ങളിൽ ഒളിച്ചിരിക്കുന്ന എന്നോടുളള നിൻ്റെ പ്രണയം ഞാൻ മനസ്സിലാക്കുന്നു. നീ വരണം നമുക്കു ഒത്തിരി സ്ഥലങ്ങളിൽ പോകണം. ബാക്കി വച്ച സ്വപ്നങ്ങളൊക്കെ നമുക്ക്ഒരുമിച്ചു കാണണം. ആ തോളുരുമ്മിയിരിക്കണം. ആ മാറിൽ ചേർന്നുമയങ്ങണം. നിൻ്റെ നിശ്വാസങ്ങളും ചുംബനങ്ങളും ഏറ്റുവാങ്ങണം. നീ വരണം എനിക്കു നിന്നെ കാണണം നീ വരുമെന്നു വിചാരിക്കുന്നു. കാത്തിരിക്കുന്നു നിനക്കായ്, നിർത്തട്ടെ
നിൻ്റെതുമാത്രമായ നിൻ്റെ പ്രണയിനി.
മീനു
പ്രണയ ദിനം
പ്രേമകത്ത്

