നിറയെ മഞ്ഞപ്പൂക്കളുമായി
കള്ളചിരിയോടെ
പൂത്തുനിൽക്കുന്ന കണിക്കൊന്ന
കാണാൻ എന്തൊരു ചന്തം..
പക്ഷെ, അവളുടെ ഉള്ളു
പിടയുകയാണ്
നാളെ തല്ലിക്കൊഴിച്ച്
തെരുവോരങ്ങളിൽ
വില്പനക്കായ് കെട്ടിയൊരുക്കും
വെറുതെ കണിക്കു വേണ്ടിമാത്രം പിറന്നവൾ..
സ്വർണ്ണ നൂലിഴകളാൽ
നെയ്ത പുടവ ചുറ്റി അവൾ നിന്നു..
നൊമ്പരത്തിൻ കള്ളച്ചിരിയുമായി..
-ജെമിനി കെ രാജ്-
