പെറ്റ തള്ള വലിച്ചെ-
റിഞ്ഞപ്പൊഴേ
വാരി മാറോടണച്ചങ്ങു
കൊണ്ടുപോയ്
ഓള കൈകളാൽ
തഴുകി തഴുകി നീ
ഉമ്മവച്ചങ്ങുറക്കിയാ
കുഞ്ഞിനെ
വേദനകളകറ്റി നീ
കൊണ്ടുപോയ്
വേദനകളേ ഇല്ലാത്ത
ലോകത്ത്
നീച ലോകത്ത്
വഴിതെറ്റി വന്നൊരാ
കുഞ്ഞിനെ പുഴ
രക്ഷിച്ചു കൊണ്ടുപോയ്
നിൻ്റെ കാരുണ്യ
കരങ്ങളാലല്ലയോ
പണ്ടു കർണ്ണനെ
മറോടണച്ചതും
അന്നുതൊട്ടേ
വലിച്ചെറിയുന്നല്ലോ
നിൻ്റെ കൈകളിൽ
കുഞ്ഞിനെ തള്ളമാർ
ഇനിയുമൊരുപാട്
കുഞ്ഞുങ്ങളെത്തിടാം
നീ ചുരത്തുന്ന
അമ്മിഞ്ഞയുണ്ണുവാൻ
നിൻ്റെ മാറിൽ
മയങ്ങട്ടെ കുഞ്ഞുങ്ങൾ
പേടിയില്ലാതെ
ഒരു നേരമെങ്കിലും
നീച ജന്മങ്ങൾ
വാഴുമീ ലോകത്ത്
കരുണയോടെന്നും
ഒഴുകി പരക്കുനീ…

2 Comments
ഹൃദയം തൊട്ടുണർത്തുന്ന രചന
ഏറെ സന്തോഷം. വായിച്ച് അഭിപ്രായം അറിയിച്ചതിന് നന്ദി, സ്നേഹം🙏