അടിമ
സ്വന്തനാട്ടിലന്യനായി
വിശപ്പിനും ദാരിദ്ര്യത്തിനും അടിമയാകുന്നവർ
മറ്റൊരാളുടെ വാക്കിനായി ജീവിച്ചു
സ്വപ്‌നങ്ങൾ അടക്കിവയ്ക്കുന്നൊർ
ശരീരത്തോട് മാത്രമല്ല
ചിന്തയോടും വികാരത്തോടുമടിമത്തം
അജ്ഞാനത്തിന്റെ ഇരുളിൽ കുടുങ്ങി,
വിദ്യയുടെ വെളിച്ചം തേടി അലയുന്നവർ.
സമ്പത്തിനും അധികാരത്തിനും അടിമയായി,
മനസ്സിനെ നഷ്ടപ്പെടുത്തിയവർ;
ആത്മാവിനെ പണയപ്പെടുത്തി
ജീവിതം അടിമപ്പെടുത്തുന്നവർ
ജാതിയുടെ പേരിൽ
ഇരുകാലിമാടുകളെപ്പോലെ
വിറ്റുവില വാങ്ങി
സ്വന്തനാട്ടിലാട്ടിലടിമകളായവർ
പണത്തിന്റെയും കച്ചവടദാസ്യത്തിൽ വിറങ്ങലിക്കുന്നവർ;
സ്വാതന്ത്ര്യം സ്വപ്നം മാത്രം,
ജീവിതം വേദനയായി മാറുന്നവർ.
എന്നാലും—
ചങ്ങലകൾ എത്ര ശക്തമായാലും,
അടിമ
അതു തീ പോലെ പടർന്നു വളരും.
ഒരു ശബ്ദം മറ്റൊന്നിനോടു ചേർന്നാൽ,
അടിമത്തത്തിന്റെ മതിലുകൾ തകർന്നുവീഴും.
ആകാശത്തെ പോലെ വിശാലമായ
സ്വാതന്ത്ര്യം ഒരുനാൾ വരും;
അവിടെ മനുഷ്യൻ,
മനുഷ്യനായി തന്നെ ജീവിക്കും.
ജെമിനി കെ രാജ്
