കേളികൊട്ടായി അത്തതിൻ പൂക്കുടയേന്തി പുലർന്ന പുലരിയിൽ
ഓർമ്മയിലൊരോണവില്ലു മാഞ്ഞു
കാലത്തിൻ പൂവിളിപ്പാട്ടിന്നീണം പകർന്നൊരോണം
ഉണ്ണിക്കരങ്ങളാൽ പൂക്കളം തീർത്തൊരോണവെയിലിൻ
ശേലിൽ പൊന്നോണമായി
പുതുമയാർന്നൊരു പുലരിയിൽ
കുളിരേറ്റ കാറ്റിൻ പാട്ടിൽ ഓണത്തുമ്പികളോർമ്മയായി പാറുന്നു.
ഇന്നിതാ,തിരക്കിട്ട വീഥികൾ
കച്ചവടചന്തയിലെ പൂക്കൾ
കൈയിലെ ഫോണും
മനസ്സിലെ തിരക്കും നേര മില്ലാത്തോരാക്കിമാറ്റി..
തൊടിയിലെ
പൂക്കളിറുക്കലും
ഒക്കെയൊ-
രോർമ്മയായ് മാറുന്നു.
അന്നുമിന്നും
ഒരേ സൂര്യൻ, ഒരേ വെളിച്ചം
അവനിയിൽ
അത്തതിൻ തൂവെളിച്ചം പകരും
ഏകതയുടെ ഗാനവുമായി..
നിറങ്ങളുടെ പൂക്കളം
ഒരുമയിൻ ഉത്സവമായി.
-ജെമിനി കെ രാജ് –
