തൂശനിലയിൽ തുമ്പപ്പൂചോറും
രുചിയേറും സാമ്പാറും,
കാളൻ, ഓലൻ, അവിയൽ, എരിശ്ശേരി,
മധുരമൂറും പൈനാപ്പിൾ പച്ചടി,
മേമ്പൊടിയായ് പുളിഞ്ചി,
എരിവ് പകരാൻ അല്പം അച്ചാറും,
സ്വർണ്ണവർണ്ണത്തിൽ ചിരിച്ചു നിൽക്കും
പപ്പടവും,
മധുരമൂറും പായസവും
കൂട്ടുചേർന്നു ഒത്തൊരുമയോടെ
മുന്നിൽ നിരക്കവേ,
രുചിമുകുളങ്ങളുണരുന്നു
വയറും മനസ്സും നിറയുമൊരോണസദ്യയിൽ
ഓണപ്പെരുമ തികഞ്ഞിടുന്നു,
നാടും നഗരവും അയവിറക്കിടുന്നു
കള്ളവും ചതിയുമില്ലാതെ
നന്മ മാത്രം നിറഞ്ഞൊരാ
ഗതകാലസ്മൃതികൾ.

1 Comment
Nice