നിരത്തിലൂടെ കണിശമാം
സമയക്രമം പാലിച്ചോടിടുമീ ശകടം,
കേട്ടിടുന്നെത്രയോ വിശേഷങ്ങൾ,
പരിഭവങ്ങൾ, പരാതികൾ,
സ്നേഹമർമ്മരങ്ങൾ, പിന്നെ
നോട്ടങ്ങളാൽ കൈമാറിടും
ഹൃദയവികാരങ്ങളും,
ചിലപ്പോൾ ജീവിതപ്രശ്നങ്ങളും.
മുഖങ്ങൾ മാറിയെന്നാലും,
കഥകൾ മാറിയെന്നാലും,
ഒട്ടുമേ മാറാതെ നിരന്തരമായ്
തൻ യാത്ര തുടർന്നിടുന്നു
കൃത്യനിഷ്ഠയോടെന്നും,
മഴയിലും വെയിലിലും,
നാടും നഗരവും താണ്ടി,
ദുർഗ്ഗമമാം പാതകളും
രാജവീഥികളുമൊരു പോൽ തരണം ചെയ്തു കൊണ്ട്.
