പട്ടുപാവാടയും പുള്ളിയുടുപ്പുമായ് തുള്ളിക്കളിച്ചൊരെൻ കൊച്ചുപൂമ്പാറ്റെ, നിന്റെ തുള്ളിക്കളി കണ്ടു പ്രായം മറന്നു ഞാനുമെത്രയോ വട്ടം തുള്ളിക്കളിച്ചു. ഇന്നിതായെൻ മുന്നിൽ വെൺപട്ടിനാൽ മൂടി നിശ്ചലം നീയിന്നു മണ്ണിൽ കിടക്കുന്നു. താതനായ് കണ്ടൊരു കശ്മലൻ നിന്റെയാ പിഞ്ചുപൂമേനിയിൽ തൻ കാമമോ തീർത്തില്ലേ. പെട്ടെന്ന് ഞെട്ടറ്റ് വീണൊരെൻ പൂമൊട്ടേ നിന്റെ കഷ്ടമീയമ്മയെ ചുട്ടുപൊളിക്കുന്നു. പെണ്ണായീയൂഴിയിൽ വന്നു പിറന്ന നിൻ പെണ്ണുടൽ തന്നെ നിന്നെ ഹോമിച്ചല്ലോ. നിത്യമാം ദുഃഖത്തെയമ്മമാർക്കേകി നിത്യതയിലേയ്ക്ക് നീയും മറഞ്ഞല്ലോ.
