Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സൗഹൃദത്തിന്റെ സമവാക്യങ്ങൾ
അനുഭവം പ്രചോദനം ബന്ധങ്ങൾ മാനസികാരോഗ്യം സൗഹൃദം

സൗഹൃദത്തിന്റെ സമവാക്യങ്ങൾ

By Lekha JustinSeptember 14, 2023Updated:September 14, 20236 Comments5 Mins Read428 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒറ്റയ്ക്കുനിൽക്കുമേതു മരവും ഉള്ളിലൊരു കാടുപോറ്റുന്നുണ്ട്. മനുഷ്യനും അതേ. ഒറ്റയാവും തോറും ഉള്ളുകൊണ്ട് അവനൊരു ആൾക്കൂട്ടത്തെ പോറ്റും. ജീവിതത്തിന് അർത്ഥമുണ്ടാവുക ഒറ്റയാവലുകളാലല്ല. ഹൃദ്യസൗഹൃദങ്ങൾ മുളപൊട്ടുന്നിടത്ത് മനുഷ്യൻ അനുഭവിക്കുന്നൊരു പായൽത്തണുപ്പുണ്ട്. അതിനോടു ചേർന്നൊട്ടിയൊട്ടി ഏകാന്തതയുടെ തീച്ചൂടിനെ അവൻ മറി കടക്കും. അതത്ര ലാഘവത്വം പേറുന്ന ഒന്നാണോ എന്നു ചോദിച്ചാൽ തീർച്ചയായും അല്ല. തനിക്കുനേരെ വരുന്ന സകലയുദ്ധങ്ങളെയും മറികടക്കാനുള്ള ഒരുതരം ആയുധനിർമ്മിതിയാണത്. അസാധാരണ അദ്ധ്വാനം വേണ്ടത്ര ഈടുനില്പ് അത്‌ ആവശ്യപ്പെടുന്നുണ്ട്.

ജീവിതത്തിൽ പ്രിയപ്പെട്ടതും അല്ലാത്തതുമായ വളരെയധികം സൗഹൃദങ്ങൾ വന്നു പോയിരിക്കുന്നു. ഒരു കണികപോലും അടർന്നു പോകരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഹൃദയത്തിൽ കൊരുത്തുകെട്ടിയ സൗഹൃദങ്ങൾ. തിരക്കുപിടിച്ച യാത്രാവഴികളിലവിടവിടെ കൊഴിഞ്ഞുപോയ സൗഹൃദങ്ങൾ. നേർത്ത നിദ്രയുടെ ശാന്തതാളങ്ങൾക്ക് കൊഴുപ്പുകൂട്ടി ഇടയ്ക്കിടെ വന്നു തൊട്ടുതലോടി കടന്നുപോകുന്ന സൗഹൃദങ്ങൾ. പിന്നെ, ചേർച്ചയില്ലായ്മകളാൽ ചെടിച്ചുപേക്ഷിച്ച കൂട്ടുകെട്ടുകൾ. അത്തരത്തിൽ ഉപേക്ഷിക്കപ്പെട്ടവയെ അല്ലെങ്കിൽ വിഷയാടിസ്ഥാനത്തിൽ ചേർന്നു നിന്നിരുന്നവയെ സൗഹൃദം എന്നു വിളിക്കാൻ പാടില്ലത്രേ. ചതി, സ്വാർത്ഥത, തിന്മ മറ്റു ചില ‘അവനവനിസങ്ങൾ’ ഇവയിൽനിന്നൊക്കെ വിട്ടുനിൽക്കുന്ന ബന്ധമെന്തോ അതാണത്രേ സൗഹൃദം. മറ്റുള്ളവയൊക്കെ വെറും കൂട്ടുകെട്ട് മാത്രമാണ് എന്നെവിടെയോ വായിച്ചതോർക്കുന്നു. സ്നേഹമുള്ളിടങ്ങളിലേ സൗഹൃദം ആഴത്തിൽ വേരുറപ്പിക്കാറുള്ളൂ. ബൈബിളിൽ വിശുദ്ധപൗലോസിന്റെ കൊരിന്ത്യലേഖനം പറയുന്നു, ‘യഥാർത്ഥ സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല, സ്നേഹം നിഗളിക്കുന്നില്ല; ചീര്‍ക്കുന്നില്ല, അയോഗ്യമായി നടക്കുന്നില്ല, സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല, ദേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല; അനീതിയില്‍ സന്തോഷിക്കാതെ സത്യത്തില്‍ സന്തോഷിക്കുന്നു. എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു. സ്നേഹം ഒരുനാളും ഉതിര്‍ന്നു പോകയില്ല,’ ഇത്തരം അതിവിശാലമായ സ്നേഹമാണ് ആഴമേറിയ സൗഹൃദത്തിനും ഭൂമിയിലെ സകല നല്ല ബന്ധങ്ങൾക്കും അടിസ്ഥാനം.

അങ്ങു ദൂരെ .. ജീവിതം പിച്ചവച്ചു തുടങ്ങുന്നിടത്ത് എന്റെ വിരൽത്തുമ്പു പിടിച്ച്, കൗതുകം നിറയുന്ന കണ്ണുകളുമായി ഒരു നീലപ്പാവാടക്കാരി ചിരിച്ചു നിൽക്കുന്നുണ്ട്.
ദീപ. ഏതോ കാട്ടുപൂവിനെ ഓർമ്മപ്പെടുത്തും പോലെ മനസിന്റെ കരിംപച്ചക്കാടിനുള്ളിൽ അവളുടെ ഒറ്റയിതൾചിരി എനിക്കു കാണാം. ഞാൻ വായിച്ച കഥകൾ കേൾക്കാൻ കൊതിപൂണ്ടവൾ. എന്നെ കൂടുതൽ കൂടുതൽ വായിക്കാൻ പ്രേരിപ്പിച്ചവൾ. മെഴുവേലി പദ്മനാഭോദയം ഹൈസ്കൂളിൽനിന്നും വീട്ടിലേക്കുള്ള രണ്ടു കിലോമീറ്റർ ദൂരമാണ് ഞങ്ങൾക്കിടയിൽ കഥകളുടെ മണിച്ചെപ്പ് തുറന്നിടുന്നത്. ഞാൻ വായിച്ചു തീർത്ത അമർചിത്ര കഥകൾ, ബാലരമ, പൂമ്പാറ്റ, ബാലമംഗളം കഥകൾ എല്ലാം അവളെ പറഞ്ഞു കേൾപ്പിക്കണം. ചില കഥകൾ ഒന്നുകൂടി പറയുമോ എന്നു ചോദിക്കും. നമ്മേ കേൾക്കാൻ ഒരാളുള്ളിടത്തോളം വലിയൊരു അനുഗ്രഹം മറ്റൊന്നില്ല തന്നെ. എന്നെ സ്കൂളിൽനിന്നും ശ്രദ്ധയോടെ തിരികെ കൊണ്ടുവരണം എന്ന് അമ്മ പറഞ്ഞേല്പിക്കുന്ന ചേച്ചിമാരുണ്ട്. കൂട്ടത്തിൽ കൊച്ചുകുട്ടി ആയതുകൊണ്ട് ഒരു കയ്യകലം ദൂരം എനിക്കും അവർക്കുമിടയിൽ എപ്പോഴും ഉണ്ടായിരുന്നു. ദീപയുമൊത്തുള്ള നടപ്പാണ് എന്റെ അത്തരം വിരസവൈകുന്നേരങ്ങളെ ആർഭാടമാക്കിയത്. അവൾക്ക് കഥപുസ്തകങ്ങൾ ലഭിക്കാനുള്ള മാർഗ്ഗം തീരെ കുറവായിരുന്നു. വീട്ടിലെ കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുകൊണ്ട് വായിക്കാനുള്ള സമയവും. അമർചിത്ര കഥകൾ എത്ര കേട്ടാലും മതിവരാത്തവൾ. സ്വതവേ പുസ്തകപ്പുഴു ആയിരുന്ന ഞാൻ കൂടുതൽ ആവേശത്തോടെ ഈസോപ്പു കഥകളും രാമായണ-മഹാഭാരത കഥകളും തേടിപ്പിടിച്ചു വായിച്ചു. അവശ്യം പൊടിപ്പും തൊങ്ങലും ചേർത്ത് ഓരോന്നിന്റെയും അവതരണം കഴിയുന്നത്ര ഭംഗിയാക്കി. കഥ കേൾക്കുന്നവൻ മടുപ്പില്ലാതെ കേട്ടിരിക്കണമെങ്കിൽ, വീണ്ടും കേൾക്കാനാഗ്രഹിക്കണമെങ്കിൽ പറയുന്ന രീതിക്ക് ആകർഷണീയത ഉണ്ടാവണം. അവളുടെ കണ്ണുകളിലും ചോദ്യങ്ങളിലും നിറയുന്ന ആകാംക്ഷ എന്നിലെ കഥപറച്ചിലുകാരിയെ തൃപ്തിപ്പെടുത്താൻ ധാരാളമായിരുന്നു.

ഇടയ്ക്ക് എവിടെയെങ്കിലും കേട്ടിട്ടുള്ള കഥാപാത്രങ്ങളെക്കുറിച്ച് ദീപ ചോദിക്കും. അവരെപ്പറ്റിയുള്ള കഥ പറയണം. ദീപയെ സംബന്ധിച്ച് ഞാനൊരു സർവ്വ വിജ്ഞാനകോശമായിരുന്നിരിക്കണം. ഒരിക്കൽ ചോദ്യം വന്നത് കള്ളിയങ്കാട്ടു നീലിയെപ്പറ്റിയായിരുന്നു. നീലിയെപ്പറ്റി അത്രകണ്ട് വിശദാംശങ്ങൾ അന്ന് അറിവില്ല. കൂടുതൽ അറിയാൻ മാർഗ്ഗങ്ങളും മുന്നിൽ തെളിഞ്ഞില്ല. അറിയാത്തത് അറിയില്ല എന്നു പറയാനുള്ള പക്വതയൊന്നും അന്ന് വന്നിട്ടില്ല. പിന്നെ അവൾ ചാർത്തി വച്ചിരിക്കുന്ന ഹീറോ പരിവേഷം അങ്ങനെയങ്ങു നഷ്ടം വരുത്താൻ പറ്റുമോ? ഒടുവിൽ എവിടെയൊക്കെയോ വായിച്ച പല പ്രേതകഥകളും ചേർത്തുവച്ച് ഞാൻ കള്ളിയങ്കാട്ടു നീലിയുടെ ഒരു ഡ്യൂപ്ലിക്കേറ്റ് കഥ മെനഞ്ഞു. കഥയുണ്ടാക്കുന്നതിന്റെ ആദ്യപടിയും ആ സൗഹൃദത്തിൽ തുടങ്ങുന്നു. ഇന്നും പുതിയ പുസ്തകങ്ങൾ വായിക്കുമ്പോൾ, കൊച്ചുകുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുമ്പോൾ എല്ലാം ആദ്യം ഓർമ്മയിലെത്തുക ദീപയാണ്. എന്റെ വായനയുടെയും എഴുത്തിന്റെയും ആദ്യവഴികളിൽ വലിയൊരു പങ്ക് അവൾക്കാണുള്ളത്.
പത്താംക്ലാസ് കഴിഞ്ഞതോടെ ഞങ്ങൾ രണ്ടാളും വഴി പിരിഞ്ഞു. ആ സൗഹൃദത്തിന് അവിടെ തിരശീല വീണുപോയെങ്കിലും ഓർമ്മകളിലെ നല്ല സൗഹൃദങ്ങളുടെ ചെറുനിരയിൽ നനുത്ത സുഖംപടർത്തി ഇന്നും ദീപയുണ്ട്.

പറഞ്ഞുവന്നത് മനുഷ്യരിൽ സൗഹൃദത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണ്. മനുഷ്യരിൽ മാത്രമല്ല, ഓരോ ജീവികളും അവരുടെ ജീവിതപരിസരങ്ങളെ നിറമുറ്റതാക്കാൻ കൂട്ടു തേടലിന് പ്രാമുഖ്യം കൊടുക്കുന്നുണ്ടെന്നാണ് തോന്നുന്നത്. ബുദ്ധിവിവേകങ്ങളുടെ ഏറ്റക്കുറച്ചിലുകളാലും സ്വഭാവസങ്കീർണ്ണതകളാലും മനുഷ്യനിൽ അതിന്റെ പ്രാധാന്യം മുന്നിട്ടു നിൽക്കുന്നു എന്നുമാത്രം. ഓരോ മനുഷ്യന്റെയും ജീവിതം സാർത്ഥകമാക്കുന്നതിൽ വലിയൊരു പങ്കാണ് സൗഹൃദത്തിനുള്ളത്. ഒരു കുഞ്ഞ് ജനിക്കുമ്പോൾ മുതലേ തേടുന്നത് കൂട്ടാണ്. അമ്മയിൽനിന്നു തുടങ്ങുന്ന കൂട്ട് ജീവിതാന്ത്യം വരെ പല മനുഷ്യരിലേക്കായി പങ്കുവയ്ക്കപ്പെടുന്നു. ഒറ്റ വ്യക്തിയിൽ നിക്ഷിപ്തമായിരിക്കുന്ന അമ്മ, അച്ഛൻ, സഹോദരി-സഹോദരൻ, ഭാര്യ, ഭർത്താവ് തുടങ്ങിയുള്ള മറ്റു ബന്ധങ്ങൾ പോലെയല്ല സൗഹൃദം. നമുക്ക് പ്രിയപ്പെട്ടവയെ ലിംഗഭേദമില്ലാതെ തെരഞ്ഞെടുത്തു നമ്മോടു ചേർക്കാം, എണ്ണത്തിൽ എത്ര വേണമെങ്കിലും ആവാം തുടങ്ങിയ പൂർണ്ണ സ്വാതന്ത്ര്യങ്ങൾ അവിടെ അനുവദിക്കപ്പെടുന്നുണ്ട്. ‘ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട’ എന്നാണ് ചൊല്ല്. കണ്ണാടി നമ്മുടെ പ്രതിബിംബത്തെ കാട്ടുന്നതാണ്. നമ്മുടെ ബാഹ്യരൂപത്തെ നമുക്കിഷ്ടമുള്ള വിധം ഒരുക്കിയെടുക്കാൻ സഹായിക്കുന്നത് കണ്ണാടിയാണ്. അതുപോലെ നല്ല ചങ്ങാതികൾ നമ്മുടെ ബാഹ്യവും ആന്തരികവുമായ തെറ്റുകുറ്റങ്ങളെ പർവ്വതീകരിക്കാതെ അതിനെയെല്ലാം ഇല്ലായ്മചെയ്ത് നമ്മെ ഭംഗിയായി ഒരുക്കിയെടുക്കുന്നു. അങ്ങനെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം കൂടിയാകുന്നു നല്ല ചങ്ങാതികൾ.

നാം ഏതുവിധത്തിലൊക്കെ കുറവുകൾ ഉള്ളവരാണെങ്കിലും അതിനെ കുറവായി കണ്ട് മാറ്റി നിറുത്താത്ത, നമ്മിൽ വന്നുചേരുന്ന നല്ലതുകളിൽ സന്തോഷിക്കുന്ന, വീഴ്ചകളിൽ താങ്ങായിനിൽക്കുന്ന, വളർച്ചയ്ക്ക് സഹായിക്കുന്ന മനുഷ്യബന്ധങ്ങൾ. അത്‌ അമ്മ മുതൽ ഭർത്താവ്, ഭാര്യ അങ്ങനെ ചിലർ കൂടി ആവാം. ദാമ്പത്യബന്ധത്തിൽ തന്നെ ആദ്യം വേണ്ടത് പരസ്പരമുള്ള സൗഹൃദമാണ്. പരസ്പരം ഉള്ളു കൊണ്ട് അംഗീകരിക്കുന്ന, വിട്ടു കൊടുക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, തണലാകുന്ന നല്ല സുഹൃത്തുക്കൾക്കാണ് എക്കാലവും ചേർന്നു പോകാൻ കഴിയുക. അതല്ലാത്തയിടങ്ങളിൽ വിള്ളലുകൾ വന്നുപോവുക സ്വാഭാവികം. ഈയിടെ കണ്ടൊരു സിനിമ- സുന്ദരി ഗാർഡൻസിൽ നായികയുടെ വിഷമതകളിൽ അവളെ ചേർത്തു പിടിക്കുന്നൊരു സുഹൃത്തിനെ കാണാം. ബിനു പപ്പു ചെയ്ത ആ വേഷം കണ്ടപ്പോൾ മനസ് എന്റെ സൗഹൃദപരിസരങ്ങളെ ഓർത്ത് വല്ലാതെ നിരാശപ്പെടുന്നുണ്ടായിരുന്നു. എന്നെയങ്ങനെ ചേർത്തു പിടിക്കാൻ, മനസുതുറന്നു കരയാൻ ഭർത്താവിനപ്പുറം മറ്റൊരു ആൺസുഹൃത്ത് എന്തേ എനിക്കില്ലാതെ പോയി ? ഒരുപക്ഷേ എന്നെപ്പോലെ ചിന്തിച്ച ഒരുനൂറു പേരെങ്കിലും ഉണ്ടാവാം. നമ്മുടെ നാടിന്റെ സ്വന്തം സദാചാരശ്മശാനത്തിലേക്ക് തല്ക്കാലം എന്റെ സങ്കടത്തെ ഇറക്കിവയ്ക്കുന്നു.

മണ്ണിനെ തണുപ്പിക്കാൻ, വേരുകളെ കുളിർപ്പിക്കാൻ ഇടയ്ക്ക് വന്നെത്തുന്ന പുതുമഴപോലെ പുതു സൗഹൃദങ്ങൾ ജനനം മുതൽ വാർദ്ധക്യം വരേയും നമ്മിലേക്ക് വന്നു ചേരാം. നമുക്ക് ഓരോരുത്തരെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ഉദ്ദേശ്യലക്ഷ്യങ്ങൾ ഇല്ലാതെ ചേർന്നു പോകുന്ന മനസുകളെ തെരഞ്ഞെടുത്തു കൂടെ നിർത്തുന്നതിലാണ് നമ്മുടെ മനസിന്റെ ഔദ്ധത്യം. നിരാലംബനായ കർണ്ണനെ ദുര്യോധനൻ ചേർത്തു പിടിച്ചതുപോലെ, മനക്കരുത്തില്ലാത്ത അർജുനന് ശക്തിയും ധൈര്യവും പകർന്ന് ശ്രീകൃഷ്ണൻ കൂടെ നിന്നതുപോലെ, തനിച്ചായിപ്പോയ ശ്രീരാമന് ലക്ഷ്മണൻ തുണയായതുപോലെ നിസ്വാർത്ഥത ആയിരിക്കണം സൗഹൃദത്തിന്റെ മുഖമുദ്ര. നിർലോഭം പകരുന്ന സ്‌നേഹം അവിടെ ഉണ്ടായിരിക്കണം. ആലോചിച്ചു നോക്കൂ, ഇത്തരം എത്ര സുഹൃത്തുക്കളാൽ സമ്പന്നരാണ് നമ്മൾ? എത്രപേർക്ക് ഇത്തരം ഒരു സുഹൃത്താണ് നമ്മൾ? ഉറപ്പിച്ചൊരു ഉത്തരം പറയാനാവുന്നില്ലെങ്കിൽ നാം ഇനിയും സ്വയം കഴുകിത്തുടച്ചു മിനുക്കേണ്ടതുണ്ടെന്നു സാരം. ഉത്തരങ്ങൾ സമൃദ്ധമെങ്കിൽ നെഞ്ചോടു ചേർത്തൊരാലിംഗനത്താൽ ഞാൻ വിളിക്കട്ടെ – “ഭാഗ്യവാനേ ..”

ഒരുപാട് മനുഷ്യരിലൂടെ കടന്നുപോവുക, തൊട്ടുതലോടാൻ, നെഞ്ചോടു ചേർക്കാൻ ഒരാളെങ്കിലും കൂടെയുണ്ടാവുക എന്ന ഭാഗ്യാന്വേഷി- ഞാൻ എനിക്കനുവദിക്കപ്പെട്ട ഭൂജീവിതത്തിന്റെ ഉദാരതയ്ക്കിടെ എന്റെ വിരൽത്തുമ്പു പിടിക്കുന്നൊരാൾപോലും എനിക്കു കണ്ണീരാവരുതേ എന്നു വീണ്ടും വീണ്ടും ആശപ്പെടുകയാണ്. അത്രമാത്രം സൗഹൃദത്താൽ മുറിഞ്ഞിട്ടുണ്ട്. ഓരോ വടുക്കളും ഇന്നും വല്ലാതെ നീറ്റുന്നുണ്ട്. ഇതിനിടെ ദീപയിൽ തുടങ്ങി ലീബ വരെ എത്തിനിൽക്കുന്ന എന്റെ പ്രിയപ്പെട്ട സ്നേഹത്തണലുകളെ അതായത് എന്നെയൊരുക്കിയ നല്ല കണ്ണാടികളെ ഓർക്കാതെ പോവുക വയ്യ തന്നെ. വീണ്ടും പറയട്ടെ.

കൂടെപിറക്കാതെ
കൂട്ടായ് കരം ചേർത്തു
കൂടെയുണ്ടാവുന്നു
കൂടെപ്പിറപ്പു പോൽ
കൂട്ടുകാർ ചിലരെന്നും !

നല്ല സൗഹൃദങ്ങളാൽ അനുഗ്രഹിക്കപ്പെടുക. ആ പായൽത്തണുപ്പിൽ സുഖം കൊള്ളുക. നനഞ്ഞ കാലടികളിലെ മണ്ണിൽ നിന്ന് വിത്തുകൾ മുള കൊള്ളട്ടെ. മഹാവനങ്ങളെ ഓർത്ത് ഒറ്റമരങ്ങളെന്നതുപോലെ ഒറ്റപ്പെട്ടുപോകുന്ന നേരങ്ങളിൽ സൗഹൃദങ്ങളേക്കുറിച്ചു പാടുക.

‘Keep the ones that heard you when you never said a word.’

ലേഖാ ജസ്റ്റിൻ

Post Views: 96
2
Lekha Justin

പൊയ്യല്ലൊരിക്കലും പൊയ്യല്ല ഞാൻ പൊയ്യായൊരു മുഖമണിയ വയ്യ പുറംപൂച്ച്, നാടകമാടുകയും വയ്യ. നേരായ നേരുള്ള, നേരേ ചരിക്കുന്ന ഞാനാവുകയാണെനിക്കേറെയിഷ്ടം ♥️!

6 Comments

  1. Nafs nafs on September 18, 2023 10:19 AM

    നല്ലെഴുത്ത്‌👏👏👏

    Reply
    • lekha on September 18, 2023 3:04 PM

      Thank you Nafs ♥️♥️

      Reply
  2. Sunandha Mahehs on September 17, 2023 3:04 PM

    Nice 😍

    Reply
    • lekha on September 17, 2023 8:48 PM

      Thank you Sunanda ♥️

      Reply
  3. Jisha Johnson on September 17, 2023 1:43 PM

    ❤️❤️👌

    Reply
    • lekha on September 18, 2023 3:02 PM

      Thanx Jisha ♥️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.