കവിതയിൽ കനവത് കയറിയില്ലെങ്കിലും കനവുകളിൽ കവിത ചെന്നെത്തുന്നു. കവിതയിൽ കനമുള്ള കാമ്പില്ലെങ്കിലും കരുത്തുറ്റ കഥനമായ് കതിരിടുന്നു. കവിതയിൽ കനലുകൾ എരിയുന്നില്ലെങ്കിലും കനലുകളാൽ കവിതയ്ക്ക് മാറ്റു കൂടുന്നു. കവിതയിൽ ഭാഷകളായിരമുണ്ടെങ്കിലും കവികൾക്കൊരേ ഭാഷണമാണ് താനും. വിരഹത്തിൻ വിലാപങ്ങളിവിടെ തെളിയും വിമോചനത്തിൻ വിലങ്ങിവിടെ അഴിയും. വിശുദ്ധിയുടെ വികാരങ്ങളിവിടെ തലോടും വിമർശങ്ങൾക്കിവിടെ വിശുദ്ധിയും നിറയും. വിഷയങ്ങളായിരം ചർച്ചയ്‌ക്കെടുക്കും വിവാദങ്ങൾക്കോ ഇവ വിധിയും പറയും. വികലമാം ചിന്തകളെ വിമലമായ് വിരിച്ചു വിശിഷ്ട സാഹിത്യചിന്തകൾ വിളമ്പും. തറവാടു മഹിമകൾ തിരുത്തിച്ച കവിത തായ്‌വേരുകളെ തിരഞ്ഞെടുക്കും കവിത. തത്വചിന്തകൾക്കായി വരച്ചിട്ട കവിത തളരുന്ന മനസ്സിന് തെളിനീർ കവിത. തമസ്സിലുഴറുന്ന ലോകത്തിൻ തണലായ്- തനുവിലൊരു തരിപ്പായി പടരുന്ന കവിത. തരളമായ് പെയ്യുന്നൊരമൃതാണ് കവിത താരമായി മിന്നുന്നൊരലങ്കാരമാണ് കവിത. ബഷീർ ചെമ്പിരിക്ക.
Author: Ahamed Basheer Padinhar Abdulla
പെണ്ണായാൽ കണ്ണീരായി എന്നും, പെണ്ണായാൽ മണ്ണായി എന്നും ചിലർ… എങ്കിലും ചില പെണ്ണുങ്ങൾ- പൊന്നാവുന്നു, വജ്രമാവുന്നു. വേളി കഴിഞ്ഞാൽ വേലിയിലകപ്പെട്ട ചിലർ, “വെന്തുവോ കഞ്ഞി?” എന്ന ആധിയിലും ചിലർ. പിറന്ന കുഞ്ഞിൻ കുറവുകൾ കണ്ട് കണ്ണീരിലുരുകി പാതി വെന്ത കഞ്ഞിയായതും ചിലർ. ഭിന്നരായുള്ള മക്കളെ കണ്ടോരു അഭിന്നരുരുവിട്ടതീത് ശാപമോ ശാന്തമോ? ശാപമല്ലിത് ശാന്തമായി ചിന്തിച്ചിടുകിൽ സത്യമായ്.. പൊട്ടിപ്പൊളിഞ്ഞൊരു ചില്ലുക്കൂട്ടത്തിനെ വജ്രമാക്കി മാറ്റിയ പെണ്ണിവൾ. ഭിന്നമായി പിറന്നൊരു മക്കൾക്കായ്, ലോകാതിരുകളിൽ മത്സരിക്കുമമ്മയാവൾ. “ഭീരുക്കളല്ല ഞങ്ങൾ, ഭീതിയില്ലൊട്ടും” എന്നുറക്കെ ചൊല്ലിച്ചൊരമ്മയാവൾ പെണ്ണ്. പുലർകാല വെയിലിൽ തുടക്കമിട്ടൊരു യന്ത്രം, പകലന്തി വരെ ഇടതടവില്ലാതോടി വിയർക്കുമൊരു യന്ത്രം. പാരിന്നു മുമ്പിൽ മക്കൾ തലയെടുപ്പേകിടാൻ നിശബ്ദമായ് സ്വയം ഹോമിക്കുമൊരു അമ്മയന്ത്രം. കരളിൽ പകുത്തൊരു മുല്ലയ്ക്ക് സുഗന്ധം നൽകാൻ കനലിന്റെ ചൂടറിയാതെ പാതകൾ താണ്ടിയവൾ. കണ്ണിൽ കുടുങ്ങിയ കൂരിരുട്ടിൽ ദീപശിഖയായ് കാലത്തോട് തർക്കിച്ച പെണ്ണമ്മയായവൾ. വിപ്ലവകാരിയാണവൾ വാക്കുകൾ മുറിഞ്ഞവൾ, വിമോചനത്തിന്നായി പോരാടിയ പോർക്കളമില്ലാത്തവൾ. വിജയം വരിക്കുമെങ്കിൽ മക്കളാൽ ധന്യമവൾ,…
മറവിക്കായൊരു സമയമെന്ന മരുന്നില്ലെങ്കിൽ മനസ്സുകളൊക്കെയും മരവിച്ചു പോയേനേ മനസ്സിനകത്തൊരു ആർദ്രമാം സാഹോദര്യമില്ലെങ്കിൽ മനസ്സിലെ മുറിവുകൾ മായാതെ കിടന്നേനേ സഹായമെന്ന മാനുഷിക മൂല്യമില്ലെങ്കിൽ സഹയാത്രികരില്ലാതെ നാമൊറ്റപ്പെട്ടേനേ സങ്കടങ്ങൾ ഒലിച്ചുപോകുമ്പോളൊരു തോളില്ലെങ്കിൽ സങ്കടം നിറഞ്ഞെന്റെ ഹൃദയം തകർന്നേനേ മേഘകീറുകൾ ആർത്തു കരഞ്ഞിരുന്നില്ലായെങ്കിൽ മഴയുടെ കുളിരിൽ നാമെങ്ങനെ തണുത്തേനേ വെയിലിന്റെ കടുകട്ടിയിലൊരു മരമെന്ന തണലില്ലെങ്കിൽ തളർച്ചയുടെ താങ്ങ് ഞാനറിഞ്ഞീടില്ലേനേ കവിതയെന്നുള്ളിൽ നിറഞ്ഞില്ലായിരുന്നെങ്കിൽ വാക്കുകൾ പലതും വഴിയിലുപേക്ഷിച്ചേനേ മതങ്ങളുടെ വെള്ളിവെളിച്ചമില്ലായിരുന്നെങ്കിൽ മനസ്സിന്റെ ഇരുട്ടിൽ ഞാൻ തപ്പിത്തടഞ്ഞേനേ ഗ്രന്ഥങ്ങളുടെ വരികൾക്ക് മിണ്ടാട്ടമില്ലായിരുന്നെങ്കിൽ മനസ്സിലെ ചോദ്യങ്ങൾ അനാഥമായേനേ മനുഷ്യന്റെയുള്ളിലൊരു മനുഷ്യത്വമില്ലെങ്കിൽ മഹത്വമെന്ന വാക്ക് പോലും വെറുതെയായേനേ ഉള്ളറിഞ്ഞൊരു പാതി നീ ഇല്ലായിരുന്നെങ്കിൽ ഉള്ളു പുകഞ്ഞു ഞാൻ വെന്തു കരിഞ്ഞേനേ യുദ്ധകൊതിയരായ പിശാചുക്കളില്ലെങ്കിൽ ഭൂമിയെത്ര മനുഷ്യ സൗന്ദര്യം പകർന്നേനേ യന്ത്രക്കുഴലുകൾ തീ തുപ്പിയില്ലായിരുന്നെങ്കിൽ എത്ര കുഞ്ഞു പുഞ്ചിരികൾ നാം കണ്ടേനേ. ബഷീർ ചെമ്പിരിക്ക.
അമ്മ…. എന്റമ്മ ക്ഷമ കൊണ്ട് മാത്രം തുളുമ്പുന്ന വാക്കുകൾ അതിലുണ്ട് അമ്മ തൻ സ്നേഹം. പ്രായത്തിലായ് പോയ കാലങ്ങളിലിന്നും എരിയുന്ന കനലായി മനസ്സും. ഒരു ചുംബനം കൊണ്ട് ആയിരം വർണ്ണങ്ങൾ വിരിയിന്നുണ്ടാ മനസ്സിൽ. പറയാത്ത പലകാല നൊമ്പരങ്ങളുമായി മധുരമായി ചിരിതൂകി നിൽക്കും. വെറുതെ കരഞ്ഞതാ വെറുക്കാനറിയാത്ത കൺപോള മഴപോലെ പെയ്യും. അതിശയമാണിനും അമ്മയ്ക് പകരമായി ആശ്വാസമാവുകിലൊന്നും അധമ കാലത്തിലെ അധികാരിയാവുമ്പോൾ അമ്മയ്ക് സമമാകില്ലോർക്കൂ.. പേമാരിയായി വന്ന ദുഃഖങ്ങളിൽ പോലും പതറാതെ കാക്കുമെന്നമ്മ. പകരം തരാനായി പതിതന്റെ കയ്യിൽ പതറുന്ന കൈകൾ മാത്രം. പകരം തരാനായി പതിതന്റെ കയ്യിൽ വിറയുള്ള കൈകൾ മാത്രം. ആദി പിതാവിൻ വിളിയൊച്ച കേൾക്കാം കാണാൻ വിധിയായതില്ലാ.. ആവില്ല നിങ്ങളേ ആശകൾ പോലെ വിധിയാണ് ദൈവത്തിൻ തീർപ്പ്. പകലിന്റെ പകുതിയിൽ അറിയാത്ത ജീവിത വഴികാട്ടിയായിരുന്നമ്മ. ഓരോരോ നിമിശങ്ങളീജൈത്രയാത്രയിൽ കൂടെ കരുത്താകുമമ്മ. ഒരു രാത്രി മൂടിയ ഇരുളിന്റെ വഴിയിൽ വഴിമുട്ടി വീണിടുനന്ന്… കലികാലമായൊരു പാതിരാ നിനവിൽ കൈത്തരാൻ പറ്റാതിരുന്നു… പ്രാണൻ…
