രാവിലെ അലാറം അടിച്ചപ്പോൾ കണ്ണുകൾ തുറക്കാൻ പറ്റാത്ത ഉറക്കച്ചടവ്, കാലുകൾക്കു പതിവില്ലാത്ത ക്ഷീണം. എങ്കിലും ജെയിംസ് പതുക്കെ എഴുന്നേറ്റു. കഴിഞ്ഞ ഒരു കൊല്ലം ആയി തുടരുന്ന ശീലമാണിത്. 5.45 ന് അലാറം വച്ച് 6 മണി കഴിയുമ്പോൾ പള്ളിയിലേക്ക്, 6.15 നാണു കുർബാന. 25 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ സ്ഥിര താമസം ആക്കിയപ്പോൾ മുതൽ തുടങ്ങിയ ശീലം ആണിത്. അത്ര വലിയ ദൈവവിശ്വാസം ഉള്ള ആളായിരുന്നില്ല ജെയിംസ്. പക്ഷേ നാട്ടിൽ സ്ഥിരമായപ്പോൾ ഭാര്യ ജെസ്സിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് അങ്ങനെ ഒരു ശീലം തുടങ്ങിയത്. രാവിലെ ഉണർന്നാൽ പ്രത്യേകിച്ച് പണി ഒന്നും ഇല്ല. രണ്ടു മക്കളിൽ മൂത്തയാൾ ബിടെക് കഴിഞ്ഞു ദുബായിൽ ജോലി ചെയ്യുന്നു, ഇളയവൻ ഡിപ്ലോമ കഴിഞ്ഞു ജോലിക്ക് ശ്രമിക്കുന്നു. ഇനി നമ്മുടെ രണ്ടു മക്കൾക്കും ശോഭനമായ കുടുംബ ജീവിതം ഉണ്ടാകാൻ മാതാപിതാക്കൾ ആയ നാം ദിവസവും പള്ളിയിൽ പോയി പ്രാർത്ഥിക്കണം, അതാണ് ഇനി മുതൽ നമ്മുടെ പ്രധാന…
Author: Janet Pigarez
HR മാനേജർ എഴുതി കൊടുത്ത എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കയ്യിൽ വാങ്ങുമ്പോൾ അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു. ആരും കാണാതെ കണ്ണുകൾ തുടച്ചു അവൾ മാഡത്തിൻ്റെ മുറിയിലേക്ക് നടന്നു. താൻ പോകുന്നതിൽ ഏറ്റവും കൂടുതൽ സങ്കടം അവർക്ക് ആണ്, രണ്ടു മാസമേ താൻ ഇവിടെ വർക്ക് ചെയ്തുള്ളൂ എങ്കിലും തൻറെ അർപ്പണ മനോഭാവത്തിൽ മാഡത്തിന് നല്ല മതിപ്പായിരുന്നു. “കൃപ ഇന്ന് ഫ്ലാറ്റ് vacate ചെയ്യുമോ?” റൂമിലേക്ക് കടന്നു വന്ന അവളെ കണ്ട് മാഡം ചോദിച്ചു. “അതെ മാഡം,, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ബാലൻസ് സാലറി എല്ലാം കിട്ടി, എൻ്റെ മമ്മിയും പപ്പയും കൂടെ വന്നിട്ടുണ്ട്, എല്ലാം പായ്ക്ക് ചെയ്തു ഉച്ചയോടെ ഞങ്ങൾ പോകും.” “ഒരു ഒത്തു തീർപ്പിനുള്ള സാധ്യത ഒന്നും ഇല്ല അല്ലേ? ഞാൻ കരുതി മോള് വീട്ടിൽ പോയി വരുമ്പോഴേക്കും എല്ലാം സോൾവ് ആയി വരും എന്ന്. ” “ഒരു ഡോക്ടർ ആയ എൻ്റെ ജോലി കളഞ്ഞു, അവരുടെ വീട്ടിൽ ചെന്ന് അടങ്ങി…
2025 എനിക്ക് തന്നത് രണ്ടു മൂന്ന് ബ്ലോഗ്ഗുകൾ എഴുതാനുള്ള പ്രചോദനം ആണെങ്കിൽ 2026ൽ എൻ്റെ പേരിൽ ഒരു പുസ്തകം ഇറക്കണം എന്നാണ് എൻ്റെ ഏറ്റവും വലിയ ആഗ്രഹം.. അത് നടക്കുമോ എന്ന് ഉറപ്പില്ല എങ്കിലും അതിന് വേണ്ടി അഹോരാത്രം ശ്രമിക്കാൻ ആണ് എൻ്റെ തീരുമാനം. രണ്ടു മൂന്ന് മാസങ്ങൾക്ക് മുൻപാണ് എൻ്റെ എഫ്ബിയിൽ “കൂട്ടക്ഷരങ്ങൾ” പേജിൽ നിന്നും ആരോ എഴുതിയ ഒരു കഥ കണ്ണിൽ പെട്ടത്, അത് വായിച്ച് കഴിഞ്ഞപ്പോൾ ആണ് ആ പേജ് ഒന്നു എടുത്തു നോക്കണം എന്ന് തോന്നിയത്. ഉടനെ “കൂട്ടക്ഷരങ്ങൾ” പേജ് എടുത്തു കുറെ സ്ക്രോൾ ചെയ്തു നോക്കി. വലിയ ബഹളങ്ങൾ ഒന്നും ഇല്ലാത്ത വളരെ വൃത്തിയായി, അടുക്കും ചിട്ടയുമായി പോയിക്കൊണ്ടിരിക്കുന്ന ഒരു പേജ്. ആവശ്യത്തിലധികം ആത്മാഭിമാനം ഉള്ള ഞാൻ, ആരെങ്കിലും invite ചെയ്താൽ പോലും ഒരു പേജും ഫോളോ ചെയ്യാതെ, വെറുതെ കുറച്ചു ന്യൂസ് വായിക്കാൻ മാത്രം ആണ് എഫ്ബി തുറക്കാറ്, പക്ഷേ “കൂട്ടക്ഷരങ്ങൾ” എന്ന…
എമിഗ്രേഷൻ കഴിഞ്ഞു ശ്രീനഗർ എയർപോർട്ടിലെ വെയിറ്റിംഗ് ലോഞ്ചിൽ ഇരിക്കുമ്പോൾ ആണ് തൻ്റെ കഴുത്തിലെ രണ്ട് പവൻ്റെ മാലയും, കൈ വിരലിലെ അര പവൻ്റെ മോതിരവും കാണാൻ ഇല്ലെന്ന യാഥാർഥ്യം തോമസിന് മനസ്സിലായത്. ഇത് ഷേർളിയോട് എങ്ങനെ പറയും? ഇതറിഞ്ഞാൽ അവൾ ചിലപ്പോൾ തലകറങ്ങി വീഴും.. പക്ഷേ പറയാതെ എങ്ങനെ? ഫ്ലൈറ്റ് പുറപ്പെടും മുൻപ് ടീം ലീഡർനോടു പറഞ്ഞാലേ എന്തെങ്കിലും പരിഹാരം കണ്ടെത്താൻ പറ്റു. ഡൽഹി ഫ്ലൈറ്റ് പുറപ്പെടാൻ ഇനി മുക്കാൽ മണിക്കൂർ മാത്രം. അയാള് ആകെ വിഷമത്തിൽ ആയി. മുഖം ആകെ വലിഞ്ഞു മുറുകി. അയാളുടെ മുഖത്തെ ഭാവമാറ്റം കണ്ട്, ഷേർലി ചോദിച്ചു, എന്താ ചേട്ടാ, എന്ത് പറ്റി? മുഖം വല്ലാതെ? വല്ല നെഞ്ച് വേദന ഉണ്ടോ? “എടി, ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ സംയമനത്തോടെ കേൾക്കണം” “എന്താ? ടെൻഷൻ അടിക്കാതെ കാര്യം പറ ചേട്ടാ” “എടി, ഞാൻ ഹൗസ് ബോട്ടിൽ നിന്നും വെളുപ്പിന് പോന്നപ്പോൾ എൻ്റെ മാലയും,…
നിത്യ ജീവിതത്തിൽ ഒരുപാട് ഉപകരണങ്ങൾ ദിവസവും ഉപയോഗിക്കുന്നവർ ആണ് സ്ത്രീകൾ. എൻ്റെ കുക്കിംഗ് ഏറ്റവും എളുപ്പമാക്കുന്ന കുറെ നൂതന ഉപകരണങ്ങൾ എൻ്റെ അടുക്കളയിലും ഉണ്ട്. പക്ഷേ ഒരു സ്ത്രീ എന്ന നിലയിൽ എന്നെ ഏറ്റവും സ്വാധീനിച്ച ഒരു ഉപകരണം ആണ് എൻ്റെ Huawei Tab. ഒരു യാഥാസ്ഥിക കുടുംബത്തിൽ പിറന്ന ഞാൻ 1994 ൽ കല്യാണം കഴിഞ്ഞു സൗദി അറേബ്യയിലേക്ക് ചേക്കേറി. ഒരു മാത്‍സ് ടീച്ചർ ആയ ഞാൻ എൻ്റെ രണ്ടു മക്കളും സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ 2005 ൽ വീട്ടിൽ മാത്‍സ് ട്യൂഷൻ ആരംഭിച്ചു. 2010 ആയപ്പോൾ ആണ് എനിക്ക് ആദ്യമായി ഒരു Nokia മൊബൈൽ ഫോൺ കിട്ടുന്നത്. അപ്പോഴേക്കും എൻ്റെ ട്യൂഷൻ മേഖലയിൽ ഞാൻ എൻ്റേതായ സ്ഥാനം ഉറപ്പിച്ചിരുന്നു. ദിവസവും 50ഓളം കുട്ടികൾ മാത്‍സ് ട്യൂഷന് വേണ്ടി വീട്ടിൽ എത്തുമായിരുന്നു. 2014 വരെ എൻ്റെ കയ്യിൽ പഴയ Nokia തന്നെയാണ് ഉണ്ടായിരുന്നത്. ഒരു സ്മാർട്ട് ഫോൺ വാങ്ങാൻ പണം…
എത്ര ശ്രമിച്ചിട്ടും അമ്മയെ ആശ്വസിപ്പിക്കാൻ അവൾക്ക് വാക്കുകൾ കിട്ടിയില്ല… അല്ലെങ്കിൽ തന്നെ വെറും 20 വയസ്സ് കഴിഞ്ഞ അവൾക്ക് 60 വയസ്സ് കഴിഞ്ഞ അമ്മയെ എങ്ങനെ, എത്രയ്ക്ക് ആശ്വസിപ്പിക്കാൻ പറ്റും? നെഞ്ചില് ഒരു അഗ്നിപർവ്വതം ഇരിക്കുന്ന വേദന സഹിച്ചു പിടിച്ചു കൊണ്ടാണ് അവൾ അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്… അവൾ അന്നു എറണാകുളതു ഉള്ള ഒരു ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന കാലം. ആഴ്ചയുടെ അവസാനം വീട്ടിൽ വന്നപ്പോൾ ആണ് ആ സംഭവം നടക്കുന്നത്. അവളുടെ പപ്പയ്ക്ക് ഗുരുവായൂർ എറണാകുളം റൂട്ടിൽ ഓടുന്ന ഒരു ബസ് ഉണ്ട്, ഗൾഫിൽ ജോലിയുള്ള അവളുടെ ഒരു ചേട്ടൻ വാങ്ങി പപ്പയെ നോക്കി നടത്താൻ ഏൽപ്പിച്ചതാണ്. പക്ഷേ പ്രായത്തിൻ്റെതായ അസുഖങ്ങളും ഈ മേഖലയിൽ അനുഭവ സമ്പത്തും ഇല്ലാത്ത പപ്പയ്ക്ക് ആ ബസ് ഒരു തീരാനോവായി മാറി. എന്നും ഓരോരോ തകരാറുകൾ, കൂടാതെ ആഴ്ചയിൽ ഒരു ദിവസം എന്ന കണക്കെ ഉണ്ടാകുന്ന, ഹർത്താലുകൾ, പണിമുടക്കുകൾ, എന്ന് വേണ്ട അത് നഷ്ടത്തിലേക്ക്…
രാത്രി ഏറെ വൈകിയിട്ടും അവൾക്ക് ഉറക്കം വന്നില്ല. കാലിൻ്റെ തുടയുടെ താഴെ ഭയങ്കരമായ നീറ്റൽ, അതിലുപരി മനസ്സിൻ്റെ നീറ്റൽ ആണ് അവളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നത്. നാളെ മുതൽ തനിക്ക് കോളേജിൽ പോകാൻ പറ്റില്ല എന്ന യാഥാർഥ്യം, അവൾക്ക് സഹിക്കാൻ പറ്റാത്തത് ആയിരുന്നു. ക്ലാസ്സിൽ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയാണ് താൻ. തന്നെ കണ്ടില്ല എങ്കിൽ എല്ലാവരും അന്വേഷിക്കും. ഓർത്തിട്ട് അവൾക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല. കണ്ണുകൾ നിറഞ്ഞൊഴുകി, തലയിണ കുതിർന്നു. ഉറക്കം കിട്ടാതെ അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു. മുറിക്ക് പുറത്ത് പപ്പയുടെയും അമ്മയുടെയും ഉച്ചത്തിലുള്ള സംസാരം കേട്ടാണ് പിന്നെ അവൾ ഞെട്ടി ഉണർന്നത്. പുലരാൻ നേരത്ത് എപ്പോഴോ ഒന്ന് മയങ്ങി പോയതാണ്. ആരെയും കാണാൻ ഇഷ്ടപ്പെടാത്തത് കൊണ്ട് മുറിക്ക് പുറത്തിറങ്ങാതെ അവൾ അവിടെ തന്നെ ചുരുണ്ട് കൂടി കിടന്നു. ഇന്ന് താൻ പോകുന്ന ബസ്സിൽ തന്നെ കാണാതെ അയാൾ വിഷമിക്കും എന്നോർത്തപ്പോൾ അവളുടെ ഉള്ളു പിടഞ്ഞു. രണ്ട് മാസങ്ങൾക്ക് മുൻപാണ്…
by ജാനറ്റ് ജെൻസൻ വാക്കുകൾ അസ്ത്രങ്ങൾ ആണ്. അതിനു മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിക്കാൻ കഴിയും… കാലം എത്ര കഴിഞ്ഞാലും അവ ഉണങ്ങില്ല.. മറക്കാൻ ശ്രമിക്കുന്തോറും അതു മനസ്സിൽ ഇരുന്നു പുകയും. ഒരു പെണ്ണായി പിറന്നതിൻ്റെ പേരിൽ പലതരം മുറിവുകൾ മനസ്സിൽ ഏറ്റ് വാങ്ങേണ്ടി വന്ന ഒരു വ്യക്തിയാണ് ഞാൻ… കോളജിൽ പഠിക്കുന്ന കാലം, വീട്ടിൽ ആവശ്യത്തിൽ ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ട്… വലിയ കുടുംബത്തിലെ ആറാമത്തെ അംഗം ആയത് കൊണ്ട് യാതൊരു വിധ പരിഗണനയും കിട്ടാതെ ആണ് വളർന്നു വന്നത്. അഞ്ച് ആൺമക്കളും രണ്ടു പെൺമക്കളും ഉള്ള വീട്ടിൽ, പെൺകുട്ടിയായത് കൊണ്ട് വളർന്നു വരും തോറും ഞാൻ ഒരു അധിക പറ്റ് ആകാൻ തുടങ്ങി. ആൺ മേൽക്കോയ്മ നന്നായി വീട്ടിൽ ഉണ്ട്. ആൺകുട്ടികൾക്ക് ഉച്ചത്തിൽ സംസാരിക്കാം, ഒച്ചവയ്ക്കം.. എപ്പോൾ വേണമെങ്കിലും പുറത്ത് പോകാം.. വരാം… അവരുടെ എച്ചിൽ പാത്രങ്ങൾ കഴുകുക, വസ്ത്രങ്ങൾ അലക്കുക വെള്ളം കോരുക, എന്ന് വേണ്ട, വീട്ടിലെ…
